കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ പദവി തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പ്ലാന്‍; 41 വര്‍ഷം കൈവശം വച്ചത്, മനോജ് ഝാ സ്ഥാനാര്‍ഥി

Google Oneindia Malayalam News

ദില്ലി: സെപ്തംബര്‍ 14 കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ ദിനമാണ്. അന്നാണ് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ തിരഞ്ഞെടുപ്പ്. നരേന്ദ്ര മോദി തരംഗത്തില്‍ പലതും നഷ്ടമായ കോണ്‍ഗ്രസിന് കൈവിട്ടുപോയ പദവിയാണ് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്റെത്. 41 വര്‍ഷക്കാലം കോണ്‍ഗ്രസ് കൈവശം വച്ചിരുന്ന പദവി.

എന്നാല്‍ ഇത്തവണ പ്രതിപക്ഷത്തിന് തിരിച്ചുപിടിക്കാന്‍ ഒരു ശ്രമം നടത്തുകയാണ് സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്. പ്രതിപക്ഷ നിരയിലുള്ളവരുടെ പിന്തുണ നേടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു. മറുഭാഗത്ത് ബിജെപിയും കച്ച മറുക്കി കഴിഞ്ഞു. കോണ്‍ഗ്രസിന് ലക്ഷ്യം കാണാന്‍ സാധിക്കുമോ, ഈ വിവരങ്ങള്‍ ലഭിച്ചാല്‍ ബോധ്യമാകും എന്തു സംഭവിക്കുമെന്ന്...

2018 വരെ

2018 വരെ

1977 മുതല്‍ കോണ്‍ഗ്രസ് കൈവശം വച്ചിരുന്ന പദവിയാണ് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്റേത്. 2018ലാണ് എന്‍ഡിഎ സ്ഥനാര്‍ഥിയായി മല്‍സരിച്ച ജെഡിയു നേതാവ് ഹരിന്‍ശ് ജയിച്ചത്. ഇദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞ ഏപ്രിലില്‍ അവസാനിച്ചു. തുടര്‍ന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

എന്‍ഡിഎ സ്ഥാനാര്‍ഥി

എന്‍ഡിഎ സ്ഥാനാര്‍ഥി

ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, മനീഷ് തിവാരി എന്നിവരുമായി വിഷയം സോണിയ ഗാന്ധി ചര്‍ച്ച ചെയ്തു. വെള്ളിയാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ജെഡിയു നേതാവ് ഹരിവന്‍ശ് തന്നെ മല്‍സരിക്കും. അദ്ദേഹം ബുധനാഴ്ച പത്രിക നല്‍കി.

പ്രതിപക്ഷ സ്ഥാനാര്‍ഥി മനോജ് ഝാ

പ്രതിപക്ഷ സ്ഥാനാര്‍ഥി മനോജ് ഝാ

പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി ആര്‍ജെഡി നേതാവ് മനോജ് ഝാ മല്‍സരിക്കും. ബിഹാറില്‍ നിന്നുള്ള ജെഡിയു-ആര്‍ജെഡി നേതാക്കളാണ് പരസ്പരം മല്‍സരിക്കുന്നത് എന്നതും പ്രത്യേകതയാണ്. ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെയാണ് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആര്‍ജെഡി-ജെഡിയു നേതാക്കള്‍ മല്‍സരിക്കുന്നത്.

വെള്ളിയാഴ്ച

വെള്ളിയാഴ്ച

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എഎപി എന്നീ പാര്‍ട്ടികളുടെ പ്രതിനിധികള്‍ മനോജ് ഝാക്കൊപ്പം പത്രിക സമര്‍പ്പിക്കാനെത്തുമെന്നാണ് വിവരം. വെള്ളിയാഴ്ചയാണ് മനോജ് ഝാ പത്രിക നല്‍കുക. ഇതോടെ പ്രതിപക്ഷത്തിന്റെ ഐക്യ സ്ഥാനാര്‍ഥിയെ നിര്‍ത്തുക എന്ന കോണ്‍ഗ്രസ് ലക്ഷ്യം വിജയിച്ചു. പക്ഷേ, മറ്റൊരു പദ്ധതി പാളുകയും ചെയ്തു.

കോണ്‍ഗ്രസിന്റെ ആദ്യ പദ്ധതി

കോണ്‍ഗ്രസിന്റെ ആദ്യ പദ്ധതി

ഡിഎംകെയുടെ അംഗത്തെ സ്ഥാനാര്‍ഥിയാക്കാനാണ് കോണ്‍ഗ്രസ് ആദ്യം ആലോചിച്ചത്. പകരം അടുത്ത വര്‍ഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാനായിരുന്നു കോണ്‍ഗ്രസ് പദ്ധതി. അത് നടന്നില്ല. ആര്‍ജെഡി സ്ഥാനാര്‍ഥി വന്നതോടെ ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ കോണ്‍ഗ്രസ് വിലപേശല്‍ നടത്തുമെന്നാണ് വിവരം.

രാജ്യസഭയിലെ ശക്തി

രാജ്യസഭയിലെ ശക്തി

245 അംഗങ്ങളടങ്ങിയതാണ് രാജ്യസഭ. നിലവില്‍ 244 അംഗങ്ങളാണുള്ളത്. എല്ലാവരും ഹാജരുണ്ടെങ്കില്‍ 123 വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ഥി ജയിക്കും. കോണ്‍ഗ്രസിന് 40 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎക്ക് 63ഉം. എന്‍ഡിഎയില്‍ ഉള്‍പ്പെടാത്ത മറ്റു കക്ഷികള്‍ക്ക് 64 അംഗങ്ങളുണ്ട്. ഇവരെല്ലാം പിന്തുണച്ചാല്‍ മാത്രമേ പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് ജയിക്കാനാകൂ.

ഉറപ്പില്ലാത്ത ഇവര്‍

ഉറപ്പില്ലാത്ത ഇവര്‍

അതേസമയം, ഒഡീഷയിലെ ബിജെഡി, ആന്ധ്രയിലെ വൈഎസ്ആര്‍പി എന്നിവര്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമോ എന്ന് ഉറപ്പില്ല. കാരണം ഇവര്‍ പലപ്പോഴും എന്‍ഡിഎയെ പിന്തുണച്ചവരാണ്. അതേസമയം, എന്‍ഡിഎ കക്ഷികള്‍ക്ക് ജയിക്കാന്‍ പോന്ന സീറ്റുകളുടെ പിന്തുണയുണ്ട്.

എന്‍ഡിഎക്ക് ആഹ്ലാദം

എന്‍ഡിഎക്ക് ആഹ്ലാദം

117 അംഗങ്ങളുടെ പിന്തുണയാണ് എന്‍ഡിഎക്കുള്ളത്. രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പെടെ നാമനിര്‍ദേശം ചെയ്യപ്പെട്ട നാല് പേരും ഇതില്‍പ്പെടും. ബിജപിക്ക് മാത്രം 87 അംഗങ്ങളുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ 10ല്‍ താഴെ പിന്തുണ പുറത്ത് നിന്ന് മതി എന്നര്‍ഥം. അത് എളുപ്പമാണെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

മറ്റൊരു തിരഞ്ഞെടുപ്പ്

മറ്റൊരു തിരഞ്ഞെടുപ്പ്

അതേസമയം, ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ ഓം ബിര്‍ളക്ക് കോണ്‍ഗ്രസ് കത്ത് നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കാന്‍ പോകുകയാണ്. 2019ലെ പൊതു തിരഞ്ഞെടുപ്പ് മുതല്‍ ഒഴിഞ്ഞു കിടക്കുകയാണ് ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പദവി.

പ്രതിപക്ഷത്തിന് വേണം

പ്രതിപക്ഷത്തിന് വേണം

പുതിയ സര്‍ക്കാര്‍ നിയമിതമായാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി നികത്തണമെന്നാണ് ചട്ടം. സമവായത്തിലൂടെയോ തിരഞ്ഞെടുപ്പിലൂടെയോ ഡെപ്യൂട്ടി സ്പീക്കറെ കണ്ടെത്താം. ചട്ടങ്ങള്‍ പ്രകാരം ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിനാണ് ലഭിക്കേണ്ടത് എന്ന് ലോക്‌സഭാ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറയുന്നു.

Recommended Video

cmsvideo
Priyanka Gandhi Making New Waves In Congress | Oneindia Malayalam
ബിജെപി വിടുമോ

ബിജെപി വിടുമോ

ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമുണ്ട് ലോക്‌സഭയില്‍. ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് മോഹം പൊലിയും. കൊടിക്കുന്നില്‍ സുരേഷിനെ ഡെപ്യൂട്ടി സ്പീക്കറാക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. 7 തവണ എംപിയായ വ്യക്തിയാണ് കൊടിക്കുന്നില്‍ സുരേഷ്. കോണ്‍ഗ്രസ് ചീഫ് വിപ്പുമാണ്. നിലവില്‍ സ്പീക്കര്‍ പാനലിലുമുണ്ട്.

മമതക്ക് ചെക്ക് വച്ച് സോണിയ ഗാന്ധി; അധിര്‍ രഞ്ജന്‍ ചൗധരി ബംഗാള്‍ അധ്യക്ഷന്‍, ലോക്‌സഭയില്‍ ആര്?മമതക്ക് ചെക്ക് വച്ച് സോണിയ ഗാന്ധി; അധിര്‍ രഞ്ജന്‍ ചൗധരി ബംഗാള്‍ അധ്യക്ഷന്‍, ലോക്‌സഭയില്‍ ആര്?

English summary
RJD Leader Manoj Jha to be Opposition Candidate for Rajya Sabha Deputy Chairman election; Nomination submit on Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X