കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജനങ്ങൾ ഉണർന്നിരിക്കുന്നു' ബിഹാറിലെ എൻഡിഎ സർക്കാർ അധിക കാലം നീണ്ടുനിൽക്കില്ല; സഞ്ജയ് ജാ

Google Oneindia Malayalam News

പട്ന: ബിഹാറിൽ ഭൂരിപക്ഷം നേടിയ എൻഡിഎ സഖ്യത്തെ ചോദ്യം ചെയ്ത് ആർജെഡി നേതാവ് സഞ്ജയ് ജാ. എൻഡിഎയുടെ നേരിയ ഭൂരിപക്ഷത്തെ ചോദ്യം ചെയ്ത ആർജെഡി ഇത്തരത്തിലുള്ള നിയന്ത്രിത സർക്കാരുകൾ ഏറെക്കാലം നിലനിൽക്കില്ലെന്ന അവകാശവാദമുന്നയിക്കുകയും ചെയ്തിരുന്നു. അടുത്തിടെ നടന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കള്ളക്കളി നടന്നിട്ടുണ്ടെന്നും ജനവിധിയെ നിതീഷ് കുമാർ അടിച്ചമർത്തുകയാണെന്നും സഞ്ജയ് ഝാ ആരോപിക്കുന്നു.

ബിഹാറില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; എംഎല്‍എമാര്‍ രാജിവച്ചേക്കും, എന്‍ഡിഎ യോഗം ഇന്ന്ബിഹാറില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; എംഎല്‍എമാര്‍ രാജിവച്ചേക്കും, എന്‍ഡിഎ യോഗം ഇന്ന്

 ഭൂരിപക്ഷം വർധിക്കും

ഭൂരിപക്ഷം വർധിക്കും

എൻഡിഎയ്ക്കും ബിജെപിയ്ക്കും അനുകൂലമായുള്ള ജനവിധിയായിരുന്നു ബിഹാറിൽ ഉണ്ടായിരുന്നതെങ്കിൽ നിതീഷ് കുമാറിന് ബിഹാർ നിയമസഭയിൽ 40 സീറ്റുകളോളം ലഭിക്കുമായിരുന്നു. നേരിയ ഭൂരിപക്ഷമാണ് നിതീഷ് കുമാറിന് ലഭിച്ചിട്ടുള്ളത്. അതും നിയന്ത്രിത ഭൂരിപക്ഷമാണ്. നിയന്ത്രിത ഭൂരിപക്ഷം ഏറെക്കാലം നിലനിൽക്കില്ലെന്നും സഞ്ജയ് ജാ പറഞ്ഞു.

 തിരഞ്ഞെടുപ്പ് കമ്മീഷനിൽ

തിരഞ്ഞെടുപ്പ് കമ്മീഷനിൽ

ബിഹാർ നിയമസഭാ തിരഞ്ഞടുപ്പിൽ കുറഞ്ഞ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നിതീഷ് കുമാറിന്റെ വിജയമെന്ന് കാണിച്ച് ആർ‌ജെ‌ഡി ഇതിനകം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ ഇതിന്റെ ഉത്തരവാദിത്വം ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിലിറങ്ങുമെന്നും നിതീഷ് കുമാറിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾ ഉണർന്നിരിക്കുന്നു

ജനങ്ങൾ ഉണർന്നിരിക്കുന്നു

നിതീഷ് കുമാർ 2016ൽ മഹാസഖ്യം വിട്ടതിനെക്കുറിച്ച് പരാമർശിച്ച സഞ്ജയ് ജാ നിതീഷ് കുമാർ ബിഹാർ ഒരു ഉത്തരവിലൂടെ ജനവിധി അടിച്ചമർത്തുകയാണന്നും ആരോപിച്ചിരുന്നു. എന്നാൽ സംസ്ഥാനത്തെ ജനങ്ങൾ ഇപ്പോൾ ഉണർന്നിരിക്കുകയാണ്. ഒരു ഉത്തരവും ജനവിധിയും തമ്മിലുള്ള വ്യത്യാസം അവർക്ക് മനസ്സിലാവും. ഇപ്പോൾ ബിഹാറിലെ ജനങ്ങൾ നിങ്ങളെ വെറുതെവിടില്ല. ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനായി ജനങ്ങൾ തെരുവിലിറങ്ങുകയും ചെയ്യുമെന്നും ആർജെഡി നേതാവ് കൂട്ടിച്ചേർത്തു.

ഉപമുഖ്യമന്ത്രി പദത്തിൽ ആര്

ഉപമുഖ്യമന്ത്രി പദത്തിൽ ആര്


എൻഡിഎ സഖ്യത്തിന്റെ നേതാവിനെ പ്രഖ്യാപിക്കുന്നതിനും സർക്കാർ രൂപീകരണത്തിന്റെ നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും വേണ്ടി എൻഡിഎ നിയമസഭാ കക്ഷി യോഗം ചേരാനിരിക്കെയാണ് സഞ്ജയ് ജാ സഖ്യത്തെ കടന്നാക്രമിച്ച് രംഗത്തെത്തുന്നത്. ബിഹാറിൽ ഉപപ്രധാനമന്ത്രിയായി ഒരു ദളിതനെ തിരഞ്ഞെടുക്കുമെന്ന അഭ്യൂഹങ്ങൾ വ്യാപകമാണ്. എന്നാൽ സുശീൽ കുമാർ മോദിക്ക് പകരമായി മറ്റാരെയെങ്കിലും നിയമിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അല്ലാത്ത പക്ഷം ഉത്തർപ്രദേശിലേത് ഒരു ഉപമുഖ്യമന്ത്രി പദവി കൂടി സൃഷ്ടിക്കുമോ എന്നും വ്യക്തമല്ല.

 എൽജെപിയുടെ ഭാവി

എൽജെപിയുടെ ഭാവി

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എൻഡിഎ സഖ്യം വിട്ട ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാർട്ടി എൻഡിഎയിലേക്ക് തിരിച്ചുവരുമോ എന്നത് സംബന്ധിച്ചും എൻഡിഎ യോഗത്തിൽ ചർച്ച നടക്കും. ജെഡിയുമായുണ്ടായ അസ്വാരസ്യങ്ങളെത്തുടർന്ന് എൻഡിഎ വിട്ട എൽജെപി തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

English summary
RJD leader Sanjay Jha warns Nidheesh Kumar over people mandate in Bihar assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X