കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ബന്ധം ഉപേക്ഷിച്ചാൽ നിതീഷുമായി സഖ്യത്തിന് തയ്യാറെന്ന് ആർജെഡി; നിതീഷിന് പരാജയഭീതിയെന്ന് ചിരാഗ്

Google Oneindia Malayalam News

ദില്ലി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എൻ ഡി എ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ നിതീഷുമായി സഖ്യത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി ആർ ജെ ഡി .ബി ജെ പി ബന്ധം ഉപേക്ഷിച്ചാൽ സഖ്യത്തിന് തയ്യാറാണെന്ന് ആർ ജെ ഡി ദേശീയ ഉപാധ്യക്ഷൻ ശിവാനന്ദ് തിവാരി പ്രതികരിച്ചു. ചൊവ്വാഴ്ച ഇരു പാർട്ടികളും എംഎൽഎമാരുടെ യോഗം വിളിച്ചത് സ്ഥിതി അസാധാരണമാണെന്നതിന്റെ വ്യക്തമായ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

1


' നടക്കുന്നതെന്തെന്ന് സംബന്ധിച്ച് വ്യക്തിപരമായി തനിക്ക് അറിവില്ല. പക്ഷേ വ്യക്തമായ ഭൂരിപക്ഷം ഉള്ള രണ്ട് പാർട്ടികളും അടിയന്തരമായി എംഎൽഎമാരുടെ യോഗം വിളിച്ച് ചേർത്തു എന്നത് അവഗണിക്കാൻ കഴിയില്ല.നിതീഷ് എൻ ഡി എയെ പുറത്താക്കാൻ തീരുമാനിച്ചാൽ, അദ്ദേഹത്തെ ആലിംഗനം ചെയ്യുകയല്ലാതെ നമുക്ക് മുന്നിൽ മറ്റെന്ത് വഴിയാണ് ഉള്ളത്. ബി ജെ പിക്കെതിരെ പോരാടാൻ ആർ ജെ ഡി പ്രതിജ്ഞാബദ്ധമാണ്. ഈ സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചാൽ അദ്ദേഹത്തെ കൂടെ കൂട്ടേണ്ടി വരും, തിവാരി പറഞ്ഞു. അതേസമയം നിതീഷിന്റെ നീക്കത്തോടെ തേജസ്വി യാദവും മൃദു സമീപനമാണ് പുലർത്തുന്നതെന്നാണ് റിപ്പോർട്ട്. നിതീഷും തേജസ്വിയും ചർച്ച നടത്തിയെന്നുള്ള സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തുവരുന്നുണ്ട്.

2

എന്നാൽ നിതീഷുമായി കൈക്കൊടുക്കുന്നതിൽ ആർജെഡിയിലെ ഒരു വിഭാഗം കടുത്ത ആശങ്ക പങ്കുവെയ്ക്കുന്നുണ്ട്.2017 ലെ സ്ഥിതി ആവർത്തിക്കരുതെന്നാണ് നേതാക്കൾ നൽകുന്ന മുന്നറിയിപ്പ്. 2015 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മുഖ്യശത്രുക്കളായ ആർ ജെ ഡിയും ജെ ഡി യും സഖ്യത്തിലായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പിൽ സഖ്യം മികച്ച വിജയം നേടിയെങ്കിലും വൈകാതെ തന്നെ സഖ്യത്തിനുള്ളിൽ അതൃപ്തികൾ ഉടലെടുത്തു. സർക്കാരിൽ പിടിമുറുക്കാനുള്ള ലാലു പ്രസാദ് യാദവിന്റെ നീക്കങ്ങൾ നിതീഷിനെ അസ്വസ്ഥതപെടുത്തി. ഒടുവിൽ ലാലുവിനും കുടുംബത്തിനും എതിരായ സിബിഐ അന്വേഷണത്തോടെ സഖ്യം അവസാനിക്കുകയായിരുന്നു. പിന്നീട് ബിജെപി പിന്തുണയോടെ നിതീഷ് കുമാർ പുതിയ സർക്കാർ രൂപീകരിക്കുകയായിരുന്നു.

3


അതിനിടെ നിതീഷിന് പിന്തുണ പ്രഖ്യാപിച്ച് ഇടതുപാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ബി ജെ പിയെ പരാജയപ്പെടുത്താൻ ആരുമായും കൈകോർക്കാൻ തയ്യാറാണെന്നായിരുന്നു സി പി എം (എൽ) ജനറൽ സെക്രട്ടറി ദിപൻകർ ഭട്ടാചാര്യ പ്രതികരിച്ചത്. സഖ്യം സാധ്യമായാൽ അത് ഒരു അനുകൂല നീക്കമായിരിക്കും. ബി ജെ പിയുടെ സ്വാധീനത്തിന് തടയിടാൻ ഇത്തരം നീക്കങ്ങളെ പാർട്ടി സ്വാഗതം ചെയ്യും, പോളിറ്റ് ബ്യൂറോ അംഗം നിലോത്പൽ പറഞ്ഞു. കോൺഗ്രസിനും ജെഡിയു സഖ്യത്തോട് അനുകൂല നിലപാടാണെന്നാണ് സൂചന. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് ഇതിനോടകം തന്നെ നിതീഷ് ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്.

4

അതിനിടെ നിതീഷിന്റെ നീക്കത്തിനെതിരെ ലോക്ജന ശക്തി പാർട്ടി നേതാവ് ചിരാഗ് പസ്വാൻ രംഗത്തെത്തി. 2024 തെരെഞ്ഞെടുപ്പിലെ പരാജയ ഭീതി നിതീഷ് കുമാറിനെ വിഴുങ്ങിയിരിക്കുകയാണെന്ന് പസ്വാൻ വിമർശിച്ചു.2020ല്‍ നിധീഷ് കുമാര്‍ ആശയക്കുഴപ്പത്തിലായിരുന്നു. അതേ ആശയക്കുഴപ്പം ഇപ്പോഴും നിധീഷ് കുമാറിനെ സംബന്ധിച്ചിടത്തോളം നിലനില്ക്കുന്നുണ്ടെന്നും
ചിരാഗ് പരിഹസിച്ചു. അതേസമയം ബി ജെ പി ഇതുവരെ പരസ്യമായി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

ജെഡിയു പ്രതിപക്ഷ സഖ്യത്തിന് കൈകൊടുത്താൽ പല രാഷ്ട്രീയ നാടകങ്ങൾക്കും ബിഹാർ വേദിയാകും. ഭരണപക്ഷത്ത് നിലവില്‍ 127 എംഎല്‍എമാരും പ്രതിപക്ഷത്ത് 116 എംഎല്‍എമാരുമാണ് നിലവില്‍ ഉള്ളത്. ആർ ജെ ഡിക്ക് 75 സീറ്റും ബിജെപിക്ക് 77എം എൽ എമാരുമാണ് ഉള്ളത്. ജെ ഡി യുവിന് 43 എം എൽ എമാരും ഉണ്ട്.

English summary
RJD leader says ready to join hands with Nithish If he dumps bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X