ബീഹാറില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ റെക്കോഡിട്ട് തേജസ്വി യാദവ്
പാറ്റ്ന: ബീഹാറില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ പുതിയ റെക്കോഡ് സ്ഥാപിച്ച് ആര്‍ജെഡി നേതാവും വിശാല സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ തേജസ്വി യാദവ്. ബീഹാര്‍ നിയമസഭാ പ്രചരണത്തിന്റെ ഭാഗമായി ശനിയാഴ്ച്ച 17 പൊതുയോഗങ്ങളിലും 2 തിരഞ്ഞെടുപ്പ് റാലികളും അടക്കം 19 ഇടങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയാണ് തേജസ്വി യാദവ് റെക്കോഡിട്ടത്. നേരത്തെ പിതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായിരുന്ന ലാലുപ്രസാദ് യാദവിന്റെ റെക്കോഡാണ് മകന് തേജസ്വിയാദവ് മറികടന്നത്. ലാലുപ്രസാദ് യാദവ് ഒരു ദിവസം 16 തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്ത് റെക്കോഡിട്ടിരുന്നു.
സിതാമഹര്ഹിയിലെ റിഗയില് രാവിലെ പത്ത് മണിക്ക് തന്റെ പ്രചരണം ആരംഭിച്ച തേജസ്വി യാദവ് പ്രചരണം വൈകിട്ട് നാലിന് വൈശാലി ജില്ലയിലെ ബിധുപൂരിലെ തിരഞ്ഞെടുപ്പ് റാലിക്കു ശേഷമാണ് അവസാനിപ്പിച്ചത്. തോജസ്വി യാദവിനെ ട്വിറ്ററലൂടെ അഭിനന്ദിച്ച് സഞ്ജയ് യാദവ് രംഗത്തെത്തി. ഹെലികോപ്റ്ററില്‍ നിന്നും ഇറങ്ങി സ്റ്റജിലേക്കോടുന്ന തേജസ്വിയെ ജനങ്ങള്‍ ഹര്‍ഷാരവത്തോടെ സ്വീകരിക്കുന്നു, തുടര്‍ന്ന് ജനങ്ങളോട് സംസാരിച്ചതിനുശേഷം അടുത്ത ഇടത്തിലേക്കു പായുകയാണ് തേജസ്വിയെന്ന് സഞ്ജയ്് യാദവ് ട്വിറ്ററില്‍ കുറിച്ചു. തേജസ്വി ഹെലികോപ്റ്ററില്‍ നിന്നും തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സ്റ്റേജിലേക്ക് ഓടുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സഞ്ജയ് യാദവിന്റെ ട്വീറ്റ്.
ആര്‍ജെഡി-കോണ്‍ഗ്രസ്-സിപിഎം മാഹാസഖ്യത്തിലെ ഏറ്റവും ജനപ്രീയനായ നേതാവാണ് തേജസ്വി യാദവ്. അതുകൊണ്ട് തന്നെ പരമാവധി തങ്ങള്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലും തോജസ്വി യാദവിനെ പങ്കെടുപ്പിക്കാനാണ് കോണ്‍ഗ്രസും സിപിഎമ്മും ശ്രമം നടത്തുന്നത്.തേജസ്വി യാദവ്് ഒരു ദിവസം 14മുതല്‍ 16വരെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുക്കുമ്പോള്‍ എതിരാളിയും ബാഹീര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ മൂന്നും നാലും യോഗങ്ങളില്‍ മാത്രമാണ് പങ്കെടുക്കുന്നത്.
മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ബീഹാര്‍ തിരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 28ന് കഴിഞ്ഞിരുന്നു. നാളൊണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ മൂന്നിന് മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കും. നവംബര്‍ 10നാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക. നിലവിലെ ഭരണകക്ഷിയായ ജെഡിയു-ബിജെപി സഖ്യവും ആര്‍ജെഡി-കോണ്‍ഗ്രസ് മഹാ സഖ്യവും തമ്മില്‍ കനത്ത പോരാട്ടമാണ് ബീഹാറില്‍ നടക്കുന്നത്. തൊഴിലില്ലായ്മയും, ലോക്ക്ഡൗണ്‍ കാലത്ത് അതിഥി തൊഴിലാളികള്‍ അനുഭവിക്കേണ്ടി വന്ന ദുരിതവുമാണ് പ്രതിപക്ഷത്തിന്റെ മുഖ്യ പ്രചരണായുധം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വികസന പ്രവര്‍ത്തനങ്ങളിലൂന്നിയാണ് എന്‍ഡി സഖ്യം തിരഞ്ഞെടുപ്പിനെ നേരിടുന്നത്.