കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാർ തിരിച്ചുപിടിക്കാനൊരുങ്ങി മഹാസഖ്യം; 19 സീറ്റിൽ ആർജെഡി, 9 ഇടത്ത് കോൺഗ്രസ്

Google Oneindia Malayalam News

പാട്ന: മാരത്തോൺ ചർച്ചകൾക്കും വിലപേശലുകൾക്കും ഒടുവിൽ ബീഹാറിൽ ആർജെഡി-കോൺഗ്രസ് സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. ബീഹാറിലെ 40 സീറ്റുകളിലും സീറ്റ് വിഭജനം പൂർത്തിയായതായി കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ബുധനാഴ്ച നടക്കുന്ന വാർത്താ സമ്മേളനത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

കോൺഗ്രസ് 9 സീറ്റുകളിലും ആർജെഡി 19 സീറ്റുകളിലും മത്സരിക്കാനാണ് ധാരണയായത്. മഹാസഖ്യത്തിലെ ചെറുകക്ഷികൾക്കായി ബാക്കിയുള്ള സീറ്റുകൾ വീതിച്ച് നൽകും. ഏപ്രിൽ 11നാണ് ബീഹാറിൽ വോട്ടെടുപ്പ് തുടങ്ങുന്നത്. 7 ഘട്ടമായാണ് പോളിംഗ്.

rahul-tejaswi

ബെഗുസരായ് മണ്ഡലത്തിൽ നിന്നും സിപിഐ സ്ഥാനാർത്ഥിയായി കനയ്യ കുമാർ ജനവിധി തേടുമെന്നാണ് സൂചന. ഇവിടെ ആർജെഡി-കോൺഗ്രസ് സഖ്യം കനയ്യകുമാറിനെ പിന്തുണയ്ക്കുമെന്നാണ് സൂചന.

ബീഹാറിൽ 11 സീറ്റുകൾ വേണമെന്ന് കോൺഗ്രസ് കടുംപിടുത്തം തുടർന്നതോടെയാണ് സീറ്റ് വിഭജന ചർച്ചകൾ വഴിമുട്ടിയത്. എട്ടിൽ കൂടുതൽ സീറ്റുകൾ നൽകാനാവില്ലെന്ന നിലപാടിലായിരുന്നു ആർജെഡി. ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎസ്പിക്ക് 4 സീറ്റുകൾ ലഭിച്ചേക്കും. ജിതൻ റാം മാഞ്ചിക്ക് രണ്ടും, എൽജെഡിക്കും വിഐപി പാർട്ടിക്കും രണ്ടും വീതം സീറ്റുകൾ നൽകുമെന്നാണ് റിപ്പോർട്ടുകൾ.

ഛത്തീസ്ഗഡിൽ അറ്റകൈ പ്രയോഗവുമായി ബിജെപി; മുഴുവൻ സീറ്റിലും പുതുമുഖങ്ങൾഛത്തീസ്ഗഡിൽ അറ്റകൈ പ്രയോഗവുമായി ബിജെപി; മുഴുവൻ സീറ്റിലും പുതുമുഖങ്ങൾ

English summary
RJD may keep 19 Bihar seats, leave 9 for Congress in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X