കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ ഭൂരിപക്ഷം പിടിക്കാന്‍ ആര്‍ജെഡി... കോണ്‍ഗ്രസിന്റെ സീറ്റ് കുറയും, സഖ്യത്തിന്റെ രൂപം മാറുന്നു

Google Oneindia Malayalam News

പട്‌ന: ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ വന്‍വിജയത്തിന് പിന്നാലെ തന്ത്രങ്ങള്‍ മാറ്റി ആര്‍ജെഡി. ബീഹാറില്‍ സഖ്യം പൊളിച്ചെഴുതാനാണ് ലാലു പ്രസാദ് യാദവിന്റെയും തേജസ്വി യാദവിന്റെയും തീരുമാനം. അതേസമയം ചെറുപാര്‍ട്ടികളെ തഴയാനാണ് ആര്‍ജെഡിയുടെ തീരുമാനം. ഇതോടെ കോണ്‍ഗ്രസ് അടക്കമുള്ളവരുടെ സീറ്റും കുറയും. ജാര്‍ഖണ്ഡ് ഫോര്‍മുല പ്രകാരം കൂടുതല്‍ സീറ്റുകള്‍ ആര്‍ജെഡി തന്നെ കൈവശം വെക്കാനാണ് തീരുമാനം.

സഖ്യകക്ഷികളെ വിശ്വസിച്ച് കൂടുതല്‍ സീറ്റ് നല്‍കുമ്പോള്‍ വോട്ടുബാങ്ക് ഇടിയുന്നുവെന്നാണ് ലാലുവിന്റെ വിലയിരുത്തല്‍. ഇതിന് പുറമേ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ വിലപേശലാണ് നടത്തിയത്. ആ സമയത്ത് മൂന്ന് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യാതൊരു നേട്ടവും അത് കൊണ്ട് ഉണ്ടായില്ല. ഇതോടെ പഴയ ഫോര്‍മുല തന്നെ നടപ്പാക്കാനാണ് ആര്‍ജെഡി തീരുമാനം.

സീറ്റ് വിഭജനം ഇങ്ങനെ

സീറ്റ് വിഭജനം ഇങ്ങനെ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 21 സീറ്റുകളാണ് സഖ്യ കക്ഷികള്‍ക്കായി ആര്‍ജെഡി നല്‍കിയത്. ആര്‍ജെഡി മത്സരിച്ചത് വെറും 19 സീറ്റിലും. ഇതില്‍ വന്‍ നഷ്ടമാണ് പാര്‍ട്ടിക്കുണ്ടായത്. ഈ തെറ്റ് ഇനി ആവര്‍ത്തിക്കില്ലെന്നാണ് തേജസ്വി പറയുന്നത്. അതിനായി കോണ്‍ഗ്രസ്, ആര്‍എല്‍എസ്പി, എച്ച്എഎം, സിപിഐഎംഎല്‍, വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നിവരാണ് സഖ്യത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കില്ലെന്നാണ് ആര്‍ജെഡി വ്യക്തമാക്കുന്നത്. ഇവര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളെല്ലാം ദുര്‍ബലരായിരുന്നുവെന്നും, ബിജെപിയുമായി പോരാടാന്‍ കരുത്തില്ലാത്തവരാണെന്നും ആര്‍ജെഡി പറഞ്ഞു.

ആര്‍ജെഡിയില്‍ പ്രതിസന്ധി

ആര്‍ജെഡിയില്‍ പ്രതിസന്ധി

സഖ്യത്തിന് കൂടുതല്‍ സീറ്റ് നല്‍കാനുള്ള തീരുമാനം തേജസ്വിയാണ് എടുത്തത്. എന്നാല്‍ ഇനിയും അത് ആവര്‍ത്തിച്ചാല്‍ അത് പാര്‍ട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറിയുണ്ടാവും. നേതാക്കള്‍ ഇക്കാര്യം ലാലു പ്രസാദ് യാദവിനെ അറിയിക്കുകയും ചെയ്തു. ഇതോടെ ലാലു ഇടപെട്ടാണ് സഖ്യകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റ് അനുവദിക്കേണ്ടെന്ന് തീരുമാനിച്ചത്. ചെറുപാര്‍ട്ടികള്‍ ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ബിജെപിയെ സഹായിക്കുകയാണോ എന്ന സംശയവും ആര്‍ജെഡി ക്യാമ്പിലുണ്ട്.

ഫോര്‍മുല ഇങ്ങനെ

ഫോര്‍മുല ഇങ്ങനെ

ബീഹാറില്‍ 243 അംഗ നിയമസഭയാണ് ഉള്ളത്. ഇതില്‍ 150 സീറ്റ് വരെ ആര്‍ജെഡി മത്സരിക്കുമെന്നാണ് സൂചന. ഇതില്‍ കൂടാനും സാധ്യതയുണ്ട്. അതേസമയം 93 സീറ്റുകളാണ് സഖ്യത്തിനായി മാറ്റിവെക്കുന്നത്. 2015ല്‍ സഖ്യമായി മത്സരിച്ചപ്പോള്‍ ജെഡിയു, ആര്‍ജെഡി എന്നിവര്‍ 101 സീറ്റുകളില്‍ വീതം മത്സരിച്ചിരുന്നു. കോണ്‍ഗ്രസ് 41 സീറ്റിലുമാണ് മത്സരിച്ചത്. ഇത് വിജയകരമായിരുന്നു. എന്നാല്‍ പിന്നീട് സഖ്യത്തിന് കരുത്ത് നഷ്ടപ്പെട്ടെന്നാണ് ആര്‍ജെഡിയുടെ വിലയിരുത്തല്‍. ഇതിന് പുറമേ ദില്ലിയില്‍ എഎപിയുമായി സഖ്യമുണ്ടാക്കാനും ആര്‍ജെഡി ലക്ഷ്യമിടുന്നുണ്ട്.

സഖ്യത്തില്‍ ആശങ്ക

സഖ്യത്തില്‍ ആശങ്ക

ആര്‍ജെഡിയുടെ നീക്കങ്ങളില്‍ കോണ്‍ഗ്രസ് കടുത്ത ആശങ്കയിലാണ്. മഹാസഖ്യത്തിന്റെ നേതാവ് ആരാണെന്ന് ആര്‍ജെഡി ഒറ്റയ്ക്കല്ല തീരുമാനിക്കുക. തേജസ്വി യാദവിനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ അതിന് എല്ലാവരോടും സമ്മതം വാങ്ങണമെന്നും കോണ്‍ഗ്രസ് നേതാവ് സദാനന്ദ് സിംഗ് പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിയും ആര്‍ജെഡി നീക്കത്തെ വിമര്‍ശിച്ചു. 2015ല്‍ കോണ്‍ഗ്രസ് 27 സീറ്റ് നേടിയതും പാര്‍ട്ടി ഉയര്‍ത്തി കാണിക്കുന്നുണ്ട്.

പ്രശ്‌നം ഇങ്ങനെ

പ്രശ്‌നം ഇങ്ങനെ

2015ല്‍ നിതീഷിന്റെ ഇടപെടലിലൂടെയാണ് കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് ലഭിച്ചത്. ഇത്തവണ നിതീഷ് ഇല്ലാത്തത് കൊണ്ട് ലാലു സീറ്റ് കുറയ്ക്കുമെന്ന ഭയത്തിലാണ് കോണ്‍ഗ്രസ്. അതേസമയം മുന്നോക്ക വിഭാഗക്കാരില്‍ ആര്‍ജെഡിയേക്കാള്‍ ശക്തി കോണ്‍ഗ്രസിനുണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. മുസ്ലീം വിഭാഗത്തിലും കോണ്‍ഗ്രസിന് സ്വാധീനമുണ്ട്. നിതീഷ് കുമാര്‍ ഉണ്ടെങ്കില്‍ മാത്രമേ സഖ്യത്തിന് ശക്തിയുള്ളൂ എന്നും കോണ്‍ഗ്രസ് പറഞ്ഞു.

 ബീഹാറില്‍ ജെഡിയു ഒറ്റയ്ക്ക് മത്സരിക്കുമോ.... സഖ്യമില്ലാതെ ബിജെപി ജയിക്കില്ലെന്ന് കണക്കുകള്‍!! ബീഹാറില്‍ ജെഡിയു ഒറ്റയ്ക്ക് മത്സരിക്കുമോ.... സഖ്യമില്ലാതെ ബിജെപി ജയിക്കില്ലെന്ന് കണക്കുകള്‍!!

English summary
rjd may reduce congress seat share in alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X