കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എംഎല്‍എയ്‌ക്കെതിരെ കേസ്

  • By Anwar Sadath
Google Oneindia Malayalam News

പറ്റ്‌ന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കോണ്‍ഗ്രസ് എംഎല്‍എ ഒളിച്ചോടിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ബിഹാറിലെ മഹാസഖ്യത്തിന് നാണക്കേടുണ്ടാക്കി മറ്റൊരു എംഎല്‍എയ്‌ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ആര്‍ജെഡി എംഎല്‍എ രാജ്ബല്ലാബിനെതിരെയാണ് കേസെടുത്തത്.

എംഎല്‍എ തന്നെ തട്ടിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകുയം ചെയ്‌തെന്നുകാട്ടി പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. എംഎല്‍എയെ അറസ്റ്റ് ചെയ്യാനായി ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസ് പോലീസ് അന്വേഷിച്ചുവരികയാണ്. സംസ്ഥാനത്ത് കൊലപാതകങ്ങളും ബലാത്സംഗക്കേസുകളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉന്നതതല യോഗം ചേര്‍ന്നതിന് പിന്നാലെയാണ് സംഭവം.

rape

എംഎല്‍എ ഇപ്പോള്‍ ഒളിവിലാണെന്നാണ് വിവരം. തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം പുറത്തറിയാതിരിക്കാന്‍ 30,000 രൂപ എംഎല്‍എ വാഗ്ദാനം ചെയ്തിരുന്നതായി പെണ്‍കുട്ടി പറയുന്നു. ഫിബ്രുവരി 6നാണ് സംഭവം നടക്കുന്നത്. പെണ്‍കുട്ടിയെ എംഎല്‍എയുടെ വീട്ടിലെത്തിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസ് എംഎല്‍എ സിദ്ധാര്‍ഥ് പതിനേഴുകാരിയായ പെണ്‍കുട്ടിയുമായി ഒളിച്ചോടിയെന്ന വാര്‍ത്ത ദിവസങ്ങള്‍ക്കു മുന്‍പാണ് ബിഹാറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍, താന്‍ എംഎല്‍എയുടെ ഡ്രൈവറുമായി അടുപ്പത്തിലായിരുന്നെന്നും ഡ്രൈവര്‍ക്കൊപ്പമായിരുന്നു ഒളിച്ചോടിയതെന്നുമാണ് പെണ്‍കുട്ടി പിന്നീട് അറിയിച്ചത്.

English summary
RJD MLA accused of kidnapping, RJD MLA accused of molesting minor girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X