Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎല്‍എയുടെ മകന്റെ ക്രൂരത അതിരുകടന്നു, പിടികൂടി ജയിലിലടച്ചു

പട്‌ന: വാഹനം കടന്നുപോകാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍. ആര്‍ജെഡി എംഎല്‍എ വീരേന്ദ്ര സിംഗിന്റെ മകന്‍ കുണാലാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി ബീഹാറിലെ ഔറംഗാബാദില്‍ വെച്ചായിരുന്നു സംഭവം. അറസ്റ്റിലായ കുണാല്‍ സിംഗിനെ ജയിലിലേക്കയച്ചു.

പിതാവിന്റെ അധികാരത്തിന്റെ ബലത്തില്‍ തന്നോട് ഉത്തരവുകള്‍ അനുസരിക്കാന്‍ കുണാല്‍ ആവശ്യപ്പെട്ടുവെന്നും അത് അനുസരിക്കാന്‍ തയ്യാറാവാത്തതോടെയാണ് തന്നെ ആക്രമിച്ചതെന്നാണ് പരിക്കേറ്റ പിന്റു കുമാര്‍ സംഭവത്തെക്കുറിച്ച് പറയുന്നത്. എന്നാല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള പിന്റു തന്റെ മകനെ കൊല്ലുന്നതിന് വേണ്ടിയാണ് വാഹനം മറികടക്കാന്‍ ശ്രമിച്ചതെന്നാണ് എംഎല്‍എയുടെ വാദം. തന്റെ മകന്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത് ചോദ്യം ചെയ്യേണ്ടെന്നും സംഭവസ്ഥത്തുണ്ടായിരുന്നവരോട് അന്വേഷിച്ചാല്‍ മതിയെന്നും എംഎല്‍എ കൂട്ടിച്ചേര്‍ക്കുന്നു.

murder

നേരത്തെ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട നിര്‍മ്മാണ തൊഴിലാളികളെ മര്‍ദ്ദിച്ചകേസില്‍ ആര്‍ജെഡി സഹസ്ര എംഎല്‍എ അരുണ്‍ കുമാര്‍ യാദവിന്റെ രണ്ട് മക്കളായ അമരേന്ദ്ര കുമാര്‍ യാദവും അറസ്റ്റിലായിരുന്നു. ബീഹാറിലെ ആരന്‍ ഗ്രാമത്തിലായിരുന്നു സംഭവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+