കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് മുട്ടന്‍ പണി കൊടുക്കാന്‍ മഹാസഖ്യം; എല്‍ജെപിയെ പിന്തുണയ്ക്കും, രഹസ്യനീക്കം

Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പകരം വീട്ടാന്‍ ആര്‍ജെഡിയും മഹാസഖ്യവും. എല്‍ജെപിയെ കൂടെ നിര്‍ത്തി ബിജെപിക്ക് കെണിയൊരുക്കാനാണ് നീക്കം. ബിജെപിയെ സഹായിക്കുന്ന നിലപാടാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ജെപി എടുത്തത്. ബിജെപി വിരിച്ച വലയില്‍ എല്‍ജെപി വീഴുകയായിരുന്നുവെന്നും നിരീക്ഷണമുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അപ്രസക്തമാകുകയായിരുന്നു എല്‍ജെപി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാംവിലാസ് പാസ്വാന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റ് ബിജെപി ഏറ്റെടുത്തു. ഇതോടെ എല്‍ജെപിയുടെ പതനം പൂര്‍ണമാകവെയാണ് ആര്‍ജെഡിയുടെ സുപ്രധാന നീക്കം...

ആര്‍ജെഡിയുടെ ഓഫര്‍

ആര്‍ജെഡിയുടെ ഓഫര്‍

രാം വിലാസ് പാസ്വാന്റെ ഭാര്യ റീന പാസ്വാന്‍ രാജ്യസഭയിലേക്ക് മല്‍സരിച്ചാല്‍ മഹാസഖ്യം പിന്തുണ നല്‍കുമെന്നാണ് പുതിയ വിവരം. ആര്‍ജെഡി നേതാക്കളായ ലാലു പ്രസാദ് യാദവും മകന്‍ തേജസ്വി യാദവും ഇക്കാര്യത്തില്‍ ഓകെ പറഞ്ഞുവത്രെ. എല്‍ജെപി സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തയ്യാറാകുമോ എന്നാണ് അടുത്ത ചോദ്യം.

ഡിസംബര്‍ 14ന്

ഡിസംബര്‍ 14ന്

പാസ്വാന്റെ സീറ്റില്‍ ഇനി മല്‍സരിക്കാന്‍ പോകുന്നത് ബിജെപി നേതാവ് സുശീല്‍ മോദിയാണ്. ഡിസംബര്‍ 14നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. നേരത്തെ ബിഹാര്‍ ഉപമുഖ്യമന്ത്രിയായിരുന്ന മോദിക്ക് ഇത്തവണ ബിഹാറില്‍ പ്രത്യേക ചുമതലകളില്ല. തുടര്‍ന്നാണ് രാജ്യസഭയിലേക്ക് മല്‍സരിപ്പിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്തുകയാണ് ആര്‍ജെഡിയുടെ ശ്രമം.

ലാലുവിന്റെ നിര്‍ദേശം

ലാലുവിന്റെ നിര്‍ദേശം

റീനയെ മല്‍സരിപ്പിക്കാന്‍ എല്‍ജെപി തയ്യാറായാല്‍ പിന്തുണ നല്‍കാനാണ് ലാലുവിന്റെ നിര്‍ദേശം. ഇക്കാര്യം ചിരാഗ് പാസ്വാനെയും അറിയിച്ചു. എന്തുകൊണ്ടാണ് എല്‍ജെപിക്ക് ആ സീറ്റ് ബിജെപി നല്‍കാത്തത് എന്ന് ആര്‍ജെഡി വക്താവ് ശക്തി സിങ് യാദവ് ചോദിക്കുന്നു. എന്‍ഡിഎ റീന പാസ്വാനെ മല്‍സരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇല്ലെങ്കില്‍ ആര്‍ജെഡി സ്ഥാനാര്‍ഥി

ഇല്ലെങ്കില്‍ ആര്‍ജെഡി സ്ഥാനാര്‍ഥി

ചിരാഗ് പാസ്വാന്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ പ്രതികരണം കാത്തിരിക്കുകയാണ് ആര്‍ജെഡി. റീന മല്‍സരിക്കുന്നില്ലെങ്കില്‍ ആര്‍ജെഡി ഒരു ദളിത് നേതാവിനെ മല്‍സരിപ്പിക്കും. ഡിസംബര്‍ മൂന്നിനാണ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി.

ചൊവ്വാഴ്ച വരെ

ചൊവ്വാഴ്ച വരെ

സുശീല്‍ മോദിയെ പിന്തുണയ്ക്കുമെന്നാണ് നേരത്തെ ചിരാഗ് പാസ്വാന്‍ പറഞ്ഞിരുന്നത്. മത്രമല്ല, മല്‍സരിക്കാനില്ലെന്ന് റീന പാസ്വാന്‍ അറിയിക്കുകയും ചെയ്തിരുന്നുവത്രെ. ഇതിന് ശേഷമാണ് ആര്‍ജെഡി പുതിയ വാഗ്ദാനം മുന്നോട്ട് വച്ചിരിക്കുന്നത്. ചൊവ്വാഴ്ച വരെ കാത്തിരിക്കാനാണ് ആര്‍ജെഡിയുടെ തീരുമാനം.

പൂര്‍ണമായി ഇല്ലാതായി

പൂര്‍ണമായി ഇല്ലാതായി

നിയമസഭാ തിരഞ്ഞെടുപ്പോടെ ബിഹാറില്‍ എല്‍ജെപി ഇല്ലാതായി എന്നതാണ് കാഴ്ച. കാര്യമായ ഒരു മുന്നേറ്റവും തിരഞ്ഞെടുപ്പില്‍ എല്‍ജെപിക്ക് നേടാന്‍ സാധിച്ചില്ല. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പാര്‍ട്ടി എന്‍ഡിഎയില്‍ നിന്ന് വിട്ടുനിന്നിരുന്നു. ബിജെപിയുമായി ഐക്യം നിലനിര്‍ത്തിയെങ്കിലും ജെഡിയുവുമായി പൂര്‍ണമായും അകലുകയായിരുന്നു.

ജെഡിയുവിന് തിരിച്ചടി

ജെഡിയുവിന് തിരിച്ചടി

ജെഡിയു തങ്ങളെ ഇല്ലാതാക്കുന്നു എന്നായിരുന്നു എല്‍ജെപിയുടെ പരാതി. അതുകൊണ്ടു തന്നെ ജെഡിയുവിനെ താഴെയിറക്കാന്‍ എല്ലാ നീക്കങ്ങളും നടത്തുമെന്നും അവര്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് 143 സീറ്റില്‍ സ്ഥാനാഥികളെ നിര്‍ത്തി. ഇതില്‍ കൂടുതലും ജെഡിയുവിനെതിരെ ആയിരുന്നു. ജെഡിയു ബിജെപിക്ക് പിന്നിലായി എന്നതാണ് ഇതിന്റെ ഫലം.

ബിജെപിക്ക് നേട്ടം

ബിജെപിക്ക് നേട്ടം

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ എന്‍ഡിഎയിലെ ഏറ്റവും വലിയ കക്ഷി ബിജെപിയായി ഉയര്‍ന്നു. ജെഡിയു രണ്ടാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. എന്നാല്‍ എല്‍ജെപി പൂര്‍ണമായും ഇല്ലാതായി. രാം വിലാസ് പാസ്വാന്റെ മരണത്തോടെ പാര്‍ട്ടിയുടെ കേന്ദ്ര മന്ത്രി പദവിയും ഇല്ലാതായി. ഇപ്പോള്‍ എല്‍ജെപിയുടെ ബിഹാറില്‍ നിന്നുള്ള രാജ്യസഭാ സീറ്റും നഷ്ടമായിരിക്കുന്നു. എല്‍ജെപിയെ ബിജെപി വിഴുങ്ങി എന്നാണ് മഹാസഖ്യ നേതാക്കള്‍ പ്രതികരിച്ചത്.

രണ്ടിടത്ത് വോട്ട്; വെട്ടിലായി ബിജെപി നേതാവ് വിവി രാജേഷ്, പ്രതികരണം ഇങ്ങനെ... നിയമ നടപടിരണ്ടിടത്ത് വോട്ട്; വെട്ടിലായി ബിജെപി നേതാവ് വിവി രാജേഷ്, പ്രതികരണം ഇങ്ങനെ... നിയമ നടപടി

രജനികാന്തിന്റെ വന്‍ പ്രഖ്യാപനം; ഫാന്‍സ് യോഗം വിളിച്ചു, സസൂക്ഷ്മം നിരീക്ഷിച്ച് തമഴ്‌നാടും ദില്ലിയുംരജനികാന്തിന്റെ വന്‍ പ്രഖ്യാപനം; ഫാന്‍സ് യോഗം വിളിച്ചു, സസൂക്ഷ്മം നിരീക്ഷിച്ച് തമഴ്‌നാടും ദില്ലിയും

Recommended Video

cmsvideo
ഹൈദരാബാദിന് ഹിന്ദു പേര് നൽകാൻ വന്ന യോഗിയെ പറപ്പിച്ച് ഒവൈസി

English summary
RJD ready to back Reena Paswan if LJP fields her to Rajya Sabha election candidate in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X