• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജാര്‍ഖണ്ഡില്‍ കുതിച്ചുയര്‍ന്ന് ആര്‍ജെഡി; ബിഹാറിലും ബിജെപിക്ക് നെഞ്ചിടിപ്പ്

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ആശ്ചര്യപ്പെടുത്തുന്ന കാര്യം രാഷ്ട്രീയ ജനതാദളി (ആര്‍ജെഡി) ന്റെ മുന്നേറ്റമാണ്. 2014ലെ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിക്ക് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ മല്‍സരിച്ച പകുതി സീറ്റിലും മികച്ച വിജയമാണ് ആര്‍ജെഡി നേടിയത്.

പാര്‍ട്ടി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന സാഹചര്യത്തില്‍ മകന്‍ തേജസ്വി യാദവാണ് ആര്‍ജെഡിക്ക് ചുക്കാന്‍ പിടിക്കുന്നത്. ബിഹാറിനോട് ചേര്‍ന്ന ജാര്‍ഖണ്ഡ് അതിര്‍ത്തിയിലെ സീറ്റുകളിലാണ് പാര്‍ട്ടി മിന്നും ജയം കാഴ്ചവച്ചതെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി-ജെഡിയു സഖ്യത്തിന് നെഞ്ചിടിപ്പ് കൂടുമെന്ന് ഉറപ്പ്.

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ക്കൊപ്പം സഖ്യം ചേര്‍ന്നാണ് ആര്‍ജെഡി ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് നേരിട്ടത്. മണ്ഡലങ്ങള്‍ പങ്കുവച്ചപ്പോള്‍ ആര്‍ജെഡിക്ക് ലഭിച്ചത് ഏഴ് സീറ്റ്. ദിയോഗാര്‍, ഗോഡ, കോഡര്‍മ, ഛത്താര്‍പൂര്‍, ഛത്ര എന്നീ മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ തുടങ്ങിയ വേളയില്‍ തന്നെ ആര്‍ജെഡി മുന്നിട്ടുനിന്നിരുന്നു.

അസമില്‍ അടവ് മാറ്റി ബിജെപി സര്‍ക്കാര്‍; വമ്പന്‍ പ്രഖ്യാപനങ്ങള്‍, പ്രക്ഷോഭം ഉടന്‍ അവസാനിച്ചേക്കും

ബിഹാറില്‍ കോണ്‍ഗ്രസ് സഖ്യത്തിലാണ് ആര്‍ജെഡി. ആര്‍ജെഡിയാണ് ബിഹാറിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി. കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ ബിഹാറില്‍ മഹാസഖ്യം അധികാരത്തിലെത്തിയാല്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് മുഖ്യമന്ത്രിയാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അടുത്ത വര്‍ഷം നവംബറിലാകും ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ജെഡിയു-ബിജെപി-എല്‍ജെപി സഖ്യത്തെയാണ് ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം നേരിടുക.

English summary
RJD’s Jharkhand Performance is Hopful for Bihar Next Year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X