കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ കാര്‍ വേണ്ട, ആരേയും കാലില്‍ വീഴാന്‍ അനുവദിക്കരുത്; മന്ത്രിമാരോട് തേജസ്വി യാദവ്

Google Oneindia Malayalam News

പാട്‌ന: ചെലവ് ചുരുക്കലിനും സുതാര്യതയ്ക്കും പ്രത്യേക ഊന്നല്‍ നല്‍കണം എന്ന് ബിഹാറിലെ ആര്‍ ജെ ഡി മന്ത്രിമാരോട് ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ആര്‍ ജെ ഡി മന്ത്രിമാര്‍ പുതിയ വാഹനങ്ങള്‍ വാങ്ങേണ്ടതില്ല എന്നും തേജസ്വി യാദവ് പറഞ്ഞു. ഇത് അടക്കം ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ ഒരു പരമ്പര തന്നെ മന്ത്രിമാര്‍ക്ക് തേജസ്വി യാദവ് നല്‍കിയിട്ടുണ്ട്.

മന്ത്രിമാര്‍ പൂക്കള്‍ക്കും പൂച്ചെണ്ടുകള്‍ക്കും പകരം പുസ്തകങ്ങളും പേനകളും കൈമാറ്റം ചെയ്യണം. മന്ത്രിമാര്‍ വകുപ്പില്‍ പുതിയ വാഹനമൊന്നും വാങ്ങില്ല, തേജസ്വി യാദവ് പറഞ്ഞു. എല്ലാവരോടും മാന്യമായി പെരുമാറണമെന്നും നമസ്തേയും അദാബും ഉപയോഗിച്ച് അഭിവാദ്യം ചെയ്യുന്ന പാരമ്പര്യം പ്രോത്സാഹിപ്പിക്കണം എന്നും മന്ത്രിമാരോട് തേജസ്വി യാദവ് അഭ്യര്‍ത്ഥിച്ചു.

അബ്യൂസും സാമൂഹിക സാഹചര്യങ്ങളുമല്ല ഒരാളെ ട്രാന്‍സിഷന് പ്രേരിപ്പിക്കുന്നത്; മൈക്ക് സിനിമക്കെതിരെ ആദം ഹാരിഅബ്യൂസും സാമൂഹിക സാഹചര്യങ്ങളുമല്ല ഒരാളെ ട്രാന്‍സിഷന് പ്രേരിപ്പിക്കുന്നത്; മൈക്ക് സിനിമക്കെതിരെ ആദം ഹാരി

1

രാഷ്ട്രീയ ജനതാദളിന്റെ മന്ത്രിമാര്‍ പ്രവര്‍ത്തകരെയും അഭ്യുദയകാംക്ഷികളെയും അനുഭാവികളെയും അവരുടെ കാലില്‍ തൊടാന്‍ അനുവദിക്കരുത്, തേജസ്വി യാദവ് പങ്കുവെച്ച നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ദരിദ്രരായ ആളുകളുമായി ഇടപെടുമ്പോള്‍, മന്ത്രിമാര്‍ പക്ഷപാതമില്ലാത്തവരായിരിക്കണം, അവരുടെ ജാതിയും മതവും വിഷയത്തിന്റെ മുന്‍ഗണന തീരുമാനിക്കാന്‍ അനുവദിക്കരുത്,' തേജസ്വി യാദവ് പറയുന്നു.

2

മന്ത്രിമാര്‍ തങ്ങളുടെ വകുപ്പില്‍ സത്യസന്ധതയും സുതാര്യതയും കൃത്യനിഷ്ഠയും പ്രോത്സാഹിപ്പിക്കണമെന്നും മറ്റൊരു നിര്‍ദേശത്തില്‍ പറയുന്നു. മന്ത്രിമാരോട് അവരുടെ പ്രവര്‍ത്തന പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കിടാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട് അതുവഴി അവര്‍ ചെയ്ത പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് ലഭിക്കും.

3

ബി ജെ പിയുടെ 'ജംഗിള്‍ രാജ്' വിമര്‍ശനത്തിനിടയില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മാറ്റാനുള്ള തേജസ്വി യാദവിന്റെ ശ്രമമാണ് പുതിയ നിര്‍ദ്ദേശങ്ങള്‍.ബീഹാര്‍ മന്ത്രിസഭയില്‍ ആര്‍ ജെ ഡിക്ക് 31 മന്ത്രിമാരുണ്ട്. മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിനാണ് എങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആര്‍ ജെ ഡിക്കാണ് കൂടുതല്‍ മന്ത്രിസ്ഥാനം.

4

ബിഹാറില്‍ മഹാസഖ്യത്തിന് ആകെ 163 പേരാണുള്ളത്. സ്വതന്ത്ര എം എല്‍ എ സുമിത് കുമാര്‍ സിംഗ് നിതീഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ചതോടെ പിന്തുണക്കുന്ന എം എല്‍ എമാരുടെ എണ്ണം 164 ആയി ഉയര്‍ന്നു. ഓഗസ്റ്റ് 24ന് ബിഹാര്‍ നിയമസഭയില്‍ പുതിയ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണം. ബി ജെ പി സഖ്യത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് നിതീഷ് കുമാര്‍ എന്‍ ഡി എ വിട്ടതോടെയാണ് മഹാസഖ്യം അധികാരത്തിലെത്തിയത്.

5

ജെ ഡി യുവിന്റെ നിതീഷ് കുമാറിന് ആര്‍ ജെ ഡി - കോണ്‍ഗ്രസ് - ഇടത് പാര്‍ട്ടികള്‍ ( സി പി ഐ എം എല്‍, സി പി ഐ എം, സി പി ഐ ) എന്നിവര്‍ ഉള്‍പ്പെട്ട മഹാഗത്ബന്ധന്‍ സഖ്യം പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായും തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയായിരുന്നു.

യുവതിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല പരാമര്‍ശം, ഭീഷണി; വ്‌ളോഗര്‍ക്കെതിരെ കേസ്യുവതിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല പരാമര്‍ശം, ഭീഷണി; വ്‌ളോഗര്‍ക്കെതിരെ കേസ്

6

2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി - ജെ ഡി യു സഖ്യമായിരുന്നു അധികാരത്തിലേറിയത്. എന്‍ ഡി എയില്‍ ഏറ്റവും കൂടുതല്‍ സീറ്റ് ബി ജെ പിക്കായിരുന്നെങ്കിലും നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. അന്ന് മുതല്‍ സംസ്ഥാനത്തെ ബി ജെ പി ഘടകം ജെ ഡി യുവിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

ഫ്യൂഡല്‍ തറവാട്ടിലെ സവര്‍ണ നായര്‍ വേഷത്തില്‍ അംബേദ്കര്‍; കവര്‍ പേജ് വിവാദമാകുന്നുഫ്യൂഡല്‍ തറവാട്ടിലെ സവര്‍ണ നായര്‍ വേഷത്തില്‍ അംബേദ്കര്‍; കവര്‍ പേജ് വിവാദമാകുന്നു

Recommended Video

cmsvideo
അടുത്ത 25 വര്ഷം യുവാക്കൾ ജീവിതം രാജ്യത്തിനായി സമർപ്പിക്കണം

English summary
RJD's Tejashwi Yadav issued a series of do's and dont's to the ministerial colleagues of his party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X