കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങൾ ആഗ്രഹിച്ചാൽ രാഹുൽ പ്രധാനമന്ത്രിയാവുന്നതിനെ ആർക്കും തടയാനാവില്ല: തേജസ്വി യാദവ്

Google Oneindia Malayalam News

പട്ന: ലോക്സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതികരണവുമായി തേജസ്വി യാദവ്. കാലിത്തീറ്റ കുംഭകോണക്കേസില്‍ പിതാവ് ലാലുപ്രസാദ് യാദവ് ജയിലിലായതോടെ രാഷ്ട്രീയ ജനതാദളിന്റെ തലപ്പത്തുള്ളത് 28കാരനായ തേജസ്വി യാദവാണ്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവണമെന്ന് രാജ്യത്തെ ജനങ്ങൾ തീരുമാനിച്ചാൽ ആർക്കും രാഹുലിനെ തടയാനാവില്ലെന്നാണ് തേജസ്വി യാദവിന്റെ പ്രതികരണം.

ബീഹാറിലെ ജോകിഹട്ടിൽ ആർജെഡിയുടെ വിജയത്തിന്റെ ക്രെഡിറ്റ് തേജസ്വിക്കാണ്. ബീഹാറിലെ അരാരിയ ലോക്സഭാ സീറ്റിലും ആർജെഡി നേരത്തെ കഴിവ് തെളിയിച്ചിരുന്നു. ബീഹാറിൽ ബിജെപി- നിതീഷ് കുമാർ സഖ്യത്തിന് വെല്ലുവിളിയായാണ് ഈ രണ്ട് വിജയങ്ങളും കണക്കാക്കുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ തലത്തിൽ മൂന്നാം മുന്നണി നിലവിൽ വരുന്നതിനുള്ള കൂടിയാലോചനകൾ നടക്കുന്നതിനിടെയാണ് തേജസ്വി യാദവ് ഹിന്ദുസ്ഥാൻ ടൈംസിന് അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകൾ നടത്തിയിട്ടുള്ളത്.

 രാഹുൽ ഗാന്ധി പ്രധാനമന്ത്രി?

രാഹുൽ ഗാന്ധി പ്രധാനമന്ത്രി?


2014ൽ വലിയ രാഷ്ട്രീയ പാർട്ടിയായിരുന്നത് ബിജെപിയാണ്. അതുപോലെ കോൺഗ്രസ് വലിയ പാർട്ടിയായാൽ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി പദവി അവകാശപ്പെടാം. അദ്ദേഹത്തിന്റെ യുക്തിയിൽ തെറ്റില്ല. മറ്റേതെങ്കിലും പാർട്ടിയാണ് വലിയ പാർട്ടിയാകുന്നതെങ്കിൽ പ്രധാമന്ത്രി പദം അവർക്ക് അവകാശപ്പെടാം. ജനാധിപത്യ രാഷ്ട്രമെന്ന നിലയില്‍ ഏത് പാർട്ടിക്കും ഇത്തരത്തിൽ അവകാശവാദമുന്നയിക്കാം. എന്നാല്‍ പാര്‍ട്ടികൾ തമ്മില്‍ തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ ധാരണയിലെത്തിയിരിക്കണമെന്ന് മാത്രം. കർണാടകത്തിൽ കോൺഗ്രസും ജെഡിഎസും തിരഞ്ഞെടുപ്പിന് ശേഷമാണ് സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തുന്നത്. തങ്ങളുടെ പരിമിതമായ അവസ്ഥയിൽ നിന്ന് പ്രതിപക്ഷ പാർട്ടികൾ തമ്മിലുള്ള ഐക്യത്തിന് വേണ്ടി പരമാവധി പ്രവർത്തിക്കുമെന്ന് തേജസ്വി ഉറപ്പുനൽകുന്നുണ്ട്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവണമെന്ന് രാജ്യത്തെ ജനങ്ങൾ തീരുമാനിച്ചാൽ ആർക്കും രാഹുലിനെ തടയാനാവില്ലെന്നും തേജസ്വി പറയുന്നു.

 മോദി തരംഗം

മോദി തരംഗം

നാല് വര്‍ഷത്തിന് ശേഷം ബിജെപി അധികാരത്തിലെത്തിയത് കള്ളങ്ങളുടേയും തന്ത്രങ്ങളുടേയും ബലത്തിലാണെന്നാണ് തേജസ്വി യാദവ് ചൂണ്ടിക്കാണിക്കുന്നത്. ബിജെപി ഒരിക്കല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് സോഷ്യല്‍ മീഡിയയിലാണ്. എന്നാല്‍ ഇന്ന് ബിജെപി പ്രശ്നത്തിലാണ്, ജനങ്ങള്‍ പാര്‍ട്ടിയോട് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ബിജെപി അധികാരത്തിലെത്തുന്നത് തടയണമെന്നും ഇതിനായി ലാലു പ്രസാദ് യാദവ് മുന്നോട്ടുവച്ച രാഷ്ട്രീയ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകണമെന്നുമാണ് തേജസ്വി യാദവ് ചൂണ്ടിക്കാണിക്കുന്നത്. അതുവഴി ഭരണഘടനയെയും ജനാധിപത്യത്തേയും സംരക്ഷിക്കണം. നമുക്ക് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തുനിന്നുള്ള നിയമങ്ങള്‍ വേണ്ട, നമുക്ക് വേണ്ടത് ഡോ. അംബേദ്ക്കറുടെ ഭരണഘടനയാണെന്നും തേജസ്വി യാദവ് കൂട്ടിച്ചേര്‍ക്കുന്നത്.

 ബീഹാറില്‍ പ്രതിപക്ഷ ഐക്യം!!

ബീഹാറില്‍ പ്രതിപക്ഷ ഐക്യം!!


ബിജെപി വര്‍ഗീയ വിഷം പ്രചരിപ്പിക്കുകയാണ്. അതുകൊണ്ടാണ് ബിജെപിയെ തടയുന്നതിനായി ഞങ്ങള്‍ മഹാ സഖ്യം രൂപീകരിക്കാന്‍ തീരുമാനിച്ചത്. നിതീഷ് കുമാറിനെയും അദ്ദേഹത്തിന്റെ അനുയായികളെയും വിശ്വസിക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് മഹാസഖ്യത്തിന് മുതിർന്നത്. ജനതാദൾ യുണൈറ്റഡ് 17 വര്‍ഷം ബിജെപിക്കൊപ്പം നിന്ന പാര്‍ട്ടിയാണ്. നിതീഷ് കുമാറിനെ ഞങ്ങൾ മുഖ്യമന്ത്രിയാക്കുക പോലും ചെയ്തെന്നും തേജസ്വി ചൂണ്ടിക്കാണിക്കുന്നു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിന് സഖ്യമുണ്ടാക്കുന്നതിന് മുമ്പായി ബീഹാറിൽ സഖ്യമുണ്ടാക്കിയിരുന്നുവെന്നും തേജസ്വി പറയുന്നു. ജാർഖണ്ഡിൽ മായാവതിയും അഖിലേഷും സഖ്യം രൂപീകരിക്കുകയാണെങ്കില്‍ ബിജെപി ഈ സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിലെത്തില്ലെന്നും തേജസ്വി പറയുന്നു. എന്നാൽ പ്രതിപക്ഷ പാർട്ടികൾക്ക് തെറ്റ് പറ്റി അത് ബിജെപിയെ സഹായിച്ചുവെന്നും ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് തേജസ്വി ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ്

ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ്

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റുകൾ പങ്കുവെക്കുന്നത് സംബന്ധിച്ച് ഇതുവരെ പ്രശ്നങ്ങളില്ല. കാര്യങ്ങൾ ശരിയായ ദിശയിലാണെന്നും പാർട്ടികള്‍ പരസ്പര ബഹുമാനത്തോടെയും വിട്ടുവീഴ്ചയോടെയുമാണ് മുന്നോട്ടു പോകുന്നതെന്നും തേജസ്വി യാദവ് കൂട്ടിച്ചേർക്കുന്നു. സമാജ് വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, കോൺഗ്രസ്, രാഷ്ട്രീയ ലോക് ദള്‍ എന്നീ പാർട്ടികൾ കൈരാന സീറ്റിന് വേണ്ടി ഒരുമിച്ച് പോരാടിയത് നല്ല സൂചനയാണെന്നും തേജസ്വി യാദവ് കൂട്ടിച്ചേർക്കുന്നു. മോദി സർക്കാർ മുന്നോട്ട് വച്ച വാഗ്ധാനങ്ങള്‍ പൂർണ്ണമായി പൂർത്തീകരിക്കാത്ത അവസ്ഥയിൽ ജനങ്ങൾ ബിജെപിയിൽ നിന്ന് തേടുന്നത് ഉത്തരങ്ങളാണെന്നും ഈ സാഹചര്യത്തിൽ പ്രതിപക്ഷ ഐക്യം പ്രധാനമാണെന്നും തേജസ്വി ചൂണ്ടിക്കാണിക്കുന്നു. ‍ഞങ്ങൾ ഇത്തരത്തിൽ തുടർന്നാൽ ബിജെപിക്ക് ജയിക്കുക എളുപ്പമാകില്ലെന്നും തേജസ്വി പറയുന്നു.

English summary
Tejashwi Yadav, 28, has been leading the Rashtriya Janata Dal (RJD) with reasonable success in the absence of his father Lalu Yadav, who is in prison.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X