കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാസഖ്യത്തിലെ വില്ലന്‍ കോണ്‍ഗ്രസല്ല, ആര്‍ജെഡിയില്‍ നിന്ന് വോട്ട് വന്നില്ല, 8 സീറ്റില്‍ തോല്‍പ്പിച്ചു

Google Oneindia Malayalam News

ദില്ലി: ബീഹാറില്‍ മഹാസഖ്യത്തിന്റെ തോല്‍വിയില്‍ എല്ലാവരും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയാണ്. എന്നാല്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എല്ലാവരും അവഗണിക്കുന്നത് ആര്‍ജെഡിയുടെ പ്രകടനം മോശമായതല്ല. വീഴ്ച്ച സംഭവിച്ചിരിക്കുന്നത് വലിയ പാര്‍ട്ടിയായ ആര്‍ജെഡിക്കാണ്. യുപിയില്‍ സംഭവിച്ചത് പോലെ വലിയ പാര്‍ട്ടികളില്‍ നിന്ന് വോട്ടു ലഭിച്ചില്ല എന്നതാണ്. കോണ്‍ഗ്രസിന്റെ സംഘടനാ ശേഷി ദുര്‍ബലമായിരുന്നെങ്കിലും അവര്‍ക്ക് നേട്ടം ധാരാളം കോണ്‍ഗ്രസില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

ബിജെപി കോട്ടകളില്‍ മത്സരിച്ചു

ബിജെപി കോട്ടകളില്‍ മത്സരിച്ചു

കോണ്‍ഗ്രസിന്റെ സ്‌ട്രൈക്ക് റേറ്റ് ബീഹാറില്‍ 27 ശതമാനമാണ്. അതാണ് വിമര്‍ശിക്കാനായി എല്ലാവരും തിരഞ്ഞെടുത്തത്. ഇവിടെ ബിജെപി മാധ്യമങ്ങള്‍ മറച്ചുവെക്കുന്നത് മറ്റൊരു കണക്കാണ്. ആര്‍ജെഡി സഖ്യം ജെഡിയുവിനെതിരെ മത്സരിച്ച 70 ശതമാനം സീറ്റുകളിലും വിജയം നേടിയിരുന്നു. കോണ്‍ഗ്രസ് മത്സരിച്ച അധിക മണ്ഡലങ്ങളും ബിജെപിയുടെ ശക്തി കേന്ദ്രങ്ങളായിരുന്നു. 2005ന് ശേഷമുള്ള കോണ്‍ഗ്രസിന്റെ മികച്ച രണ്ടാമത്തെ പ്രകടനം കൂടിയാണ് ബീഹാറില്‍ ഇത്തവണ കണ്ടത്.

ആര്‍ജെഡി വില്ലന്‍

ആര്‍ജെഡി വില്ലന്‍

ആര്‍ജെഡി മത്സരിച്ച സീറ്റുകളില്‍ 82 ശതമാനത്തോളം കോണ്‍ഗ്രസ് വോട്ടുകളുടെ ട്രാന്‍സ്ഫര്‍ നടന്നിട്ടുണ്ട്. 90 ശതമാനം ആര്‍ജെഡി വോട്ടുകളും ഇതിനൊപ്പം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകളില്‍ 84 ശതമാനം കോണ്‍ഗ്രസ് വോട്ടുകളാണ് ലഭിച്ചത്. 82 ശതമാനം ആര്‍ജെഡി വോട്ടുകളാണ് ട്രാന്‍സ്ഫറായത്. കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകളില്‍ ആര്‍ജെഡിയുടെ വോട്ടുകള്‍ ചോര്‍ന്നതാണ് തോല്‍വിക്ക് കാരണമായത്.

കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക്

കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക്

വോട്ട് ട്രാന്‍സ്ഫര്‍ വരാത്തതിന് മറ്റൊരു കാരണവുമുണ്ട്. ആര്‍ജെഡിക്കും സിപിഎംഎല്ലിനും രണ്ട് തരം വോട്ടുബാങ്കാണ് ഉള്ളത്. ആര്‍ജെഡി യാദവരെയും മുസ്ലീങ്ങളെയും വിശ്വാസത്തിലെടുക്കുമ്പോള്‍ സിപിഎംഎല്‍ യാദവ-ദളിത്-ഒബിസി വോട്ടുകളാണ് ലക്ഷ്യമിടുന്നത്. ഇവരാണ് സിപിഎംഎല്ലിനെ സ്ഥിരമായി പിന്തുണയ്ക്കുന്നത്. ഇവര്‍ രണ്ട് പേരും മുന്നോക്ക വിഭാഗത്തിന് എതിരാണ്. ഭോജ്പൂരില്‍ മഹാസഖ്യം ഗംഭീര പ്രകടനം നടത്തിയത് ഇത് കൊണ്ടാണ് ഇവിടെ ആര്‍ജെഡിയും സിപിഎംഎല്ലും ശക്തമാണ്. കോണ്‍ഗ്രസ് മുന്നോക്ക വിഭാഗം പാര്‍ട്ടിയാണ്. 41 ശതമാനം സ്ഥാനാര്‍ത്ഥികളും ആ വിഭാഗത്തില്‍ നിന്നായിരുന്നു. അതുകൊണ്ട് വോട്ട് ട്രാന്‍സ്ഫര്‍ നടക്കാതെ പോവുകയായിരുന്നു.

മുന്നോക്ക വോട്ടുകള്‍

മുന്നോക്ക വോട്ടുകള്‍

ബീഹാറില്‍ കോണ്‍ഗ്രസിന് പിഴച്ചത് മുന്നോക്ക വിഭാഗം വോട്ടുകളിലാണ്. ബിജെപിയെ താല്‍പര്യമില്ലാത്ത മുന്നോക്ക വോട്ടുകളെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിട്ടത്. എന്നാല്‍ നിര്‍ണായക സീറ്റുകളില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥികള്‍ വന്നത് കാരണം ഇവരില്‍ പലരും എല്‍ജെപിക്കാണ് വോട്ട് ചെയ്തത്. മുന്നോക്ക വിഭാഗവുമായി കൂടുതല്‍ അടുപ്പമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കണമായിരുന്നു. കോണ്‍ഗ്രസ് ഭരണത്തില്‍ മുന്നോക്ക വിഭാഗക്കാര്‍ക്കും യാദവേതര ഒബിസി വിഭാഗങ്ങള്‍ക്കും വലിയ പ്രാതിനിധ്യം ഉണ്ടായിരുന്നു.

രണ്ട് പ്രശ്‌നങ്ങള്‍

രണ്ട് പ്രശ്‌നങ്ങള്‍

ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന എല്ലായിടത്തും വലിയ ദൗര്‍ബല്യം കോണ്‍ഗ്രസ് കാണിക്കുന്നുണ്ട്. ഉപതിരഞ്ഞെടുപ്പിലും ഇത് തന്നെയായിരുന്നു കണ്ടത്. മുസ്ലീങ്ങളെ പിണക്കിയതാണ് മറ്റൊന്ന്. സീമാഞ്ചലില്‍ കോണ്‍ഗ്രസ് കോട്ടയായ അമോറില്‍ പാര്‍ട്ടി തോറ്റു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ ജലീല്‍ മസ്താന്‍ മൂന്നാമതാണ് എത്തിയത്. കോണ്‍ഗ്രസിനെതിരെ സീമാഞ്ചലില്‍ ഭരണവിരുദ്ധ വികാരമുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പ് നടന്ന സീറ്റുകളിലും മുസ്ലീം വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിന്ന് തെന്നി മാറി.

English summary
rjd's vote tranfer to congress doesnt happen in bihar that lead to their defeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X