കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനും സിപിഎമ്മിനുമാകില്ല; ബംഗാളില്‍ ലാലുവിന്റെ പിന്തുണ മമതയ്ക്ക്

Google Oneindia Malayalam News

കൊല്‍ക്കത്ത: ബിജെപിയാണ് പ്രധാന ശത്രുവെന്ന് ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ലാലു ആര്‍ജെഡിക്ക് നിര്‍ദേശം നല്‍കി. ബിഹാറിലും ജാര്‍ഖണ്ഡിലും തങ്ങളുടെ സഖ്യകക്ഷികളായ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ബംഗാളില്‍ ആര്‍ജെഡി പിന്തുണയ്ക്കില്ല. ബിജെപിയുടെ വരവ് തടയാന്‍ മമതയ്ക്ക് മാത്രമേ സാധിക്കൂ എന്നാണ് ആര്‍ജെഡിയുടെ നിലപാട്. ബംഗാളില്‍ ബിജെപിയെ അധികാരത്തിലെത്തിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം എന്ന് മമതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തേജസ്വി യാദവ് പറഞ്ഞു. തേജസ്വി ബിജെപിക്കെതിരായ പോരാട്ടത്തിലാണ്, ഞങ്ങളും. അവര്‍ പിന്തുണ അറിയിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് മമത പറഞ്ഞു.

p

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയുമാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. സിപിഎമ്മും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന മറ്റൊരു മുന്നണിയും മല്‍സര രംഗത്തുണ്ട്. എന്നാല്‍ ബിജെപിക്കെതിരെ വേറിട്ട തലത്തില്‍ പോരാടുന്നത് വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടയാക്കുമെന്ന് ആര്‍ജെഡി കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തില്‍ ബംഗാളില്‍ മമതയെ ആണ് പിന്തുണയ്്‌ക്കേണ്ടത് എന്ന് ലാലു നിര്‍ദേശിച്ചത് പ്രകാരമാണ് തേജസ്വി യാദവ് കൊല്‍ക്കത്തിയിലെത്തിയത്.

ദൃശ്യം2 വിമാനത്തിലിരുന്ന് കണ്ടെന്ന് അബ്ദുള്ളക്കുട്ടി; വ്യാജനെന്ന് വിമര്‍ശനം, ന്യായീകരിച്ച് വീണ്ടുമെത്തിദൃശ്യം2 വിമാനത്തിലിരുന്ന് കണ്ടെന്ന് അബ്ദുള്ളക്കുട്ടി; വ്യാജനെന്ന് വിമര്‍ശനം, ന്യായീകരിച്ച് വീണ്ടുമെത്തി

സിപിഎമ്മും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന മുന്നണി തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെയാണ് മല്‍സരിക്കുന്നത്. ഇതിന് പുറമെ മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസി, അബ്ബാസ് സിദ്ദഖിയുടെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടി എന്നിവരെല്ലാം മല്‍സര രംഗത്തുണ്ട്. ഇവരുടെ സാന്നിധ്യം ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നു. മതേതര വോട്ടുകള്‍ ഭിന്നിക്കാനേ ഇത് സഹായിക്കൂ എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

യുഡിഎഫില്‍ ഞെട്ടല്‍; കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി, മുസ്ലിം ലീഗിലും... 4ന് കൂടുതല്‍ രാജിയുണ്ടാകുംയുഡിഎഫില്‍ ഞെട്ടല്‍; കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി, മുസ്ലിം ലീഗിലും... 4ന് കൂടുതല്‍ രാജിയുണ്ടാകും

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

ബംഗാളില്‍ എട്ട് ഘട്ടങ്ങളായിട്ടാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട പോളിങ് ഈ മാസം 27നാണ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. കേന്ദ്രസേനയെ ഇപ്പോള്‍ തന്നെ ബംഗളില്‍ വിന്യസിച്ചിട്ടുണ്ട്. ഇതില്‍ മമതാ ബാനര്‍ജി സംശയം പ്രകടിപ്പിച്ചു. കൂടുതല്‍ കക്ഷികള്‍ മല്‍സര രംഗത്തുള്ളതിനെ ബിജെപി സ്വാഗതം ചെയ്തു. ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവകാശമുണ്ട് എന്നാണ് ബിജെപിയുടെ പ്രതികരണം.

English summary
RJD Supports Mamata Banerjee in West Bengal Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X