കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് തിരിച്ചടി! സാഹിബില്‍ ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി!

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി | Oneindia Malayalam

പട്ന: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബിഹാറില്‍ പ്രതിപക്ഷ സഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. ആകെയുള്ള 40 സീറ്റുകളില്‍ ആര്‍ജെഡി 19 സീറ്റില്‍ മത്സരിക്കും. ഒന്‍പത് സീറ്റില്‍ കോണ്‍ഗ്രസും ബാക്കി അഞ്ച് സീറ്റില്‍ എന്‍ഡിഎ വിട്ട ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പിയും മത്സരിക്കും.

thej8-1553854538.jpg

മുന്‍ ജെഡിയു അധ്യക്ഷനും എന്‍ഡിഎ കണ്‍വീനറുമായിരുന്ന ശരദ് യാദവ് മധേപുരയില്‍ നിന്നും ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്‍റെ മകള്‍ മിസ ഭാരതി പാടലീപുത്രയില്‍ നിന്നും മത്സരിക്കും. ബിജെപി വിട്ട് വന്ന സാഹിബ് എംപി ശത്രുഘ്നന്‍ സിന്‍ഹയെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മണ്ഡലത്തില്‍ തന്നെ മത്സരിപ്പിക്കാന്‍ തിരുമാനമായി. ഒരു സീറ്റൊഴികെ ആര്‍ജെഡിയുടെ 18 സീറ്റുകളും സ്ഥാനാര്‍ത്ഥികളായി. കോണ്‍ഗ്രസ് മൂന്ന് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ. ആര്‍എല്‍എസ് ഒരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു.

അതേസമയം രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസിന് ആര്‍ജെഡിയുമായി അതൃപ്തി ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ദര്‍ബാങ്കയില്‍ നിന്ന് ബിജെപി വിട്ട് വന്ന എംപി കിര്‍ത്തി ആസാദിനേയും മധുബാനിയില്‍ നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഷക്കീല്‍ അഹമ്മദിനേയും മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസിന്‍റെ നീക്കം. എന്നാല്‍ അവസാന നിമിഷം ആര്‍ജെഡി ഇരു സീറ്റുകളും വിട്ട് കൊടുക്കാന്‍ തയ്യാറായില്ല.

English summary
RJD to contest on 19 seats, Congress on 9: Tejashwi Yadav on Bihar mahagathbandhan seat-sharing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X