കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് പ്ലസ് എല്‍ജെപി, തേജസ്വിയുടെ ന്യൂ ഫോര്‍മുല, മിഷന്‍ 2024ലേക്ക് ആദ്യ ചുവടുവെപ്പ്

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ എല്‍ജെപി ബിജെപി സഖ്യം വിടാനുള്ള പ്ലാന്‍ തയ്യാറാക്കുന്നു. ബിജെപിയും തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന് കൂട്ടുനില്‍ക്കുന്നുവെന്നാണ് ചിരാഗ് പാസ്വാന്‍ കഴിഞ്ഞ ദിവസം ഉന്നയിച്ചിരിക്കുരന്നത്. ജൂലായ് അഞ്ചിന് നിര്‍ണായക നീക്കങ്ങള്‍ ബീഹാര്‍ രാഷ്ട്രീയത്തില്‍ നടക്കാന്‍ പോവുകയാണ്. ചിരാഗ് പാസ്വാന്‍ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങളും അന്ന് നടത്തും. നിതീഷിനെതിരെ കോണ്‍ഗ്രസിനെയും ചേര്‍ത്ത് തേജസ്വി യാദവ് വലിയൊരു പ്ലാന്‍ ഒരുക്കുന്നുണ്ട്. അതിന് ചിരാഗിനെയും ആവശ്യമാണ്. അതിനുള്ള തുടക്കമാണിത്.

ആകാശത്ത് കൗതുകക്കാഴ്ചയായി സ്‌ട്രോബറി മൂണ്‍- ചിത്രങ്ങള്‍

pic1

ജൂലായ് അഞ്ചിന് ചിരാഗ് പാസ്വാന്‍ ആശിര്‍വാദ് യാത്ര ആരംഭിക്കുകയാണ്. എല്‍ജെപിയുടെ സ്ഥാപകന്‍ രാംവിലാസ് പാസ്വാന്റെ ജന്മദിനം കൂടിയാണ് അന്ന്. പാര്‍ട്ടി പിടിക്കാനുള്ള നീക്കം കൂടിയാണ് ചിരാഗ് നടത്തുന്നത്. തേജസ്വി ചിരാഗിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് കഴിഞ്ഞു. കോണ്‍ഗ്രസും ചിരാഗിനെ ഒപ്പം ചേര്‍ക്കാന്‍ തയ്യാറാണ്. പാര്‍ട്ടിയിലെ ശക്തി തെളിയിക്കാന്‍ ആര്‍ജെഡിയെ ചിരാഗിന് ഇപ്പോള്‍ ആവശ്യമാണ്.

pic2

ചിരാഗ് വരുന്നതോടെ 2024ലേക്കുള്ള ആദ്യ ചുവടുവെപ്പും കോണ്‍ഗ്രസിന് സാധ്യമാകും. ബീഹാറില്‍ യാദവ വോട്ടുകള്‍ക്ക് അപ്പുറം നേടാനുള്ള ശ്രമം ആര്‍ജെഡി നടത്തുന്നുണ്ട്. കോണ്‍ഗ്രസിലൂടെ ബ്രാഹ്മണ വോട്ടുകള്‍ സഖ്യത്തിന് ലഭിക്കുന്നുണ്ട്. ദളിത് വോട്ടുകള്‍ എല്‍ജെപി വരുന്നതിലൂടെ സാധ്യമാക്കാനാണ് ലക്ഷ്യം. തേജസ്വിയുടെ മൂന്ന് വര്‍ഷത്തേക്കുള്ള പ്ലാനാണിത്. മുമ്പ് 1990കളില്‍ ലാലു പ്രസാദ് സമര്‍ത്ഥമായി കളിച്ച സമവാക്യമാണിത്.

pic3

എല്‍ജെപിയെ രണ്ടായി പിളര്‍ത്താന്‍ ബിജെപിയും ജെഡിയുവും നീക്കങ്ങള്‍ നടത്തുന്നത് ദളിത് വോട്ടിനെ പേടിച്ചാണ്. പക്ഷേ പശുപതി പരസ് പാര്‍ട്ടി പിടിച്ചെന്ന് അവകാശപ്പെടുന്നുണ്ടെങ്കില്‍ പിന്തുണ ചിരാഗിനൊപ്പമാണ്. പാര്‍ട്ടിയുടെ മുഖമായി അറിയപ്പെടുന്നതും ചിരാഗാണ്. മറ്റുള്ളവര്‍ക്കൊന്നും നേതാവെന്ന പരിവേഷമില്ല. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ജെപി ഒറ്റയ്ക്കാണ് ചിരാഗ് നയിച്ചത്.

pic4

ഒരു സീറ്റ് മാത്രമാണ് എല്‍ജെപി നിമയസഭാ തിരഞ്ഞെടുപ്പില്‍ നേടിയത്. എന്നാല്‍ 26 ലക്ഷം വോട്ടുകളാണ് പാര്‍ട്ടി നേടിയത്. ആറ് ശതമാനം വോട്ടാണ് മൊത്തം കിട്ടിയത്. ഒമ്പത് സീറ്റുകളില്‍ അവര്‍ രണ്ടാമതെത്തി. ഇതാണ് ആര്‍ജെഡി മനസ്സില്‍ കാണുന്നത്. ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും കേഡര്‍ വോട്ടുകള്‍ക്കൊപ്പം ഇത് ചേര്‍ത്താല്‍ മൂന്ന് പാര്‍ട്ടികള്‍ക്കും ഒരുപോലെ നേട്ടമുണ്ടാവും. ജെഡിയുവിന് പിന്നില്‍ നിന്ന് കുത്തി തോല്‍പ്പിക്കാനുമാവാത്ത സ്ഥിതിയുണ്ടാവും.

pic5

ആശിര്‍വാദ് യാത്രയോടെ വോട്ടുബാങ്ക് തിരിച്ചുപിടിക്കാന്‍ ചിരാഗിന് സാധിക്കും. ആറ് ശതമാനം പാസ്വാന്‍ വോട്ടുകള്‍ എല്‍ജെപി ലക്ഷ്യമിടുന്നുണ്ട്. ഇതുപയോഗിച്ചാണ് രാംവിലാസ് പാസ്വാന്‍ എപ്പോഴും ബീഹാറിലെ വന്‍ നേതാവായി നിന്നിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിരാഗിന്റെ റാലികള്‍ക്ക് വലിയ ആള്‍ക്കൂട്ടവും ഉണ്ടായിരുന്നു. ജെഡിയുവിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടതാണ് ചിരാഗിന് വലിയ തിരിച്ചടിയായത്. ജെഡിയുവിന്റെ സീറ്റ് കുറയ്ക്കാന്‍ എല്‍ജെപിക്ക് സാധിച്ചെങ്കിലും വിജയത്തില്‍ ശ്രദ്ധിക്കാതിരുന്നത് അവര്‍ തിരിച്ചടിയായി.

pic6

യാദവ-മുസ്ലീം വോട്ടുകള്‍ ആര്‍ജെഡിക്കൊപ്പം ശക്തമായി തന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്നിരുന്നു. ചിരാഗ് കൂടി വന്നാല്‍ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം അതിശക്തമാകും. എന്‍ഡിഎയേക്കാള്‍ കരുത്തും ഇവര്‍ക്കാണ്. മുസ്ലീം വിഭാഗം 17 ശതമാനവും യാദവ വിഭാഗം 16 ശതമാനവും ബീഹാറില്‍ ഉണ്ട്. ഇവര്‍ മഹാസഖ്യത്തിനൊപ്പമാണ്. ഇവര്‍ക്കൊപ്പം പാസ്വാന്‍ വോട്ട് കൂടി ചേര്‍ന്നാല്‍ 39 ശതമാനം വോട്ട് മഹാസഖ്യത്തിനുണ്ടാവും. എന്‍ഡിഎയെ ബീഹാറില്‍ നിന്ന് തുരത്താന്‍ അത് ധാരാളമാണ്. അടുത്ത ദളിത് നേതാവായി ചിരാഗ് ഉയര്‍ന്നാല്‍ 16 ശതമാനം ദളിത് വോട്ടുകളും മഹാസഖ്യത്തിലേക്ക് വരും. രാംവിലാസ് പാസ്വാന് അത്തരമൊരു ഇമേജുണ്ടായിരുന്നു.

Recommended Video

cmsvideo
Focus back on Congress leadership drift, turmoil in party | Oneindia Malayalam
pic7

സിപിഎംഎല്‍ ദളിത് വോട്ടുബാങ്ക് നന്നായി മഹാസഖ്യത്തിലേക്ക് കൊണ്ടുവന്നിരുന്നു. 12 സീറ്റും അവര്‍ നേടി. ജെഡിയുവിനെയും ബിജെപിയെയും ദുര്‍ബലമാക്കാന്‍ ചിരാഗിനെ വരവ് ഗുണം ചെയ്യും. 2025ല്‍ നിതീഷ് കളത്തില്‍ ഉണ്ടാവില്ലെന്ന് തേജസ്വിക്കും ചിരാഗിനും അറിയാം. തേജസ്വിയാണ് നിലവില്‍ ഏറ്റവും ജനപ്രീതിയുള്ള യുവനേതാവ്. വെറും 12000 വോട്ടിന്റെ വ്യത്യാസമാണ് എന്‍ഡിഎയും മഹാസഖ്യവും തമ്മിലുള്ളത്. ചിരാഗ് വന്നാല്‍ മഹാസഖ്യം കരുത്താവുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. നിതീഷ് കുമാറാണ് ഇരുവരുടെയും മുഖ്യ ശത്രു. ബിജെപി ചിരാഗിനെ കൈവിട്ടതും വലിയ നഷ്ടമായി എന്‍ഡിഎയ്ക്ക് മാറും.

അതീവ ഗ്ലാമറസായി വീണ്ടും സോഫിയ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

English summary
rjd wants chirag paswan to join grand alliance, a bigger vote bank may beat bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X