കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് സഖ്യത്തിലുറച്ച് ആര്‍ജെഡി; രാഹുല്‍ ഗാന്ധി നയിക്കുന്ന റാലിയില്‍ പങ്കെടുക്കുമെന്ന് തേജസ്വി

Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസ് സഖ്യത്തിലുറച്ച് RJD | Oneindia Malayalam

പട്ന: ബിഹാറില്‍ ആര്‍ജെഡിയുമായി ചേര്‍ന്ന് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കിലും സീറ്റ് വിഭജനം ഇതുവരെ പൂര്‍ത്തിയാക്കന്‍ ഇരുപാര്‍ട്ടികള്‍ക്കും സാധിച്ചിട്ടില്ല. സംസ്ഥാനത്ത് ആകെയുള്ള 40 സീറ്റില്‍ 18 സീറ്റുകള്‍ വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. എന്നാല്‍ എട്ട് സീറ്റുകള്‍ മാത്രം കോണ്‍ഗ്രസിന് എന്നാണ് ആര്‍ജെഡി നിലപാട്.

സീറ്റ് വിഭജന തര്‍ക്കം സഖ്യത്തെ ബാധിച്ചേക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ സ്വരം കൂടുതല്‍ കടുപ്പിക്കാതെ നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ആര്‍ജെഡിയുടെ ഭാഗത്ത് നിന്നും മഞ്ഞുരുകുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഫെബ്രുവരി 3 ന് പട്നയില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന റാലിയില്‍ ആര്‍ജെഡി പങ്കെടുക്കുമെന്ന തേജസ്വി യാദവിന്‍റെ പ്രഖ്യാപനം കോണ്‍ഗ്രസ് കേന്ദ്രങ്ങളിലുണ്ടാക്കുന്ന ആശ്വാസം ചെറുതല്ല. വിശദാംശങ്ങള്‍ ഇങ്ങനെ..

കോണ്‍ഗ്രസിനെ ഒഴിവാക്കാന്‍

കോണ്‍ഗ്രസിനെ ഒഴിവാക്കാന്‍

ചെറിയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഫെബ്രുവരി പകുതിയോടെ തന്നെ ബിഹാറില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നായിരുന്നു കോണ്‍ഗ്രസും ആര്‍ജെഡിയും നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇതിനിടയില്‍ തര്‍ക്കങ്ങള്‍ മുറുകുകയും കോണ്‍ഗ്രസിനെ ഒഴിവാക്കാന്‍ ആര്‍ജെഡി ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നു.

ഫെബ്രുവരി 3 ന്

ഫെബ്രുവരി 3 ന്

ഇത് കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ചെറിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഇതിനിടയിലാണ് ഫെബ്രുവരി 3 ന് പ്ടനയില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന റാലിയില്‍ ആര്‍ജെഡി പങ്കെടുക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തേജ്വസി യാദവ് പ്രഖ്യാപിക്കുന്നത്. തേജസ്വി യാദവിന്‍റെ നിലപാട് സഖ്യത്തിലെ വിള്ളലുകള്‍ പരിഹരിക്കുന്നതാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

തീര്‍ച്ചയായും പങ്കെടുക്കും

തീര്‍ച്ചയായും പങ്കെടുക്കും

റാലിയില്‍ പങ്കെടുക്കാന്‍ ആര്‍ജെഡിയെ കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ രാഹുല്‍ നയിക്കുന്ന റാലിയില്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്നാണ് തേജസ്വി യാദവ് വ്യക്തമാക്കിയത്. 2006 ലെ ഐആര്‍ടിസി കേസില്‍ ജാമ്യം ലഭിച്ചതിന് ശേഷം ദില്ലി പാട്യാല ഹൗസ് കോടതിക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍

ജനപങ്കാളിത്തം ഉറപ്പ് വരുത്തും

ജനപങ്കാളിത്തം ഉറപ്പ് വരുത്തും

രാഹുലിന്‍റെ റാലിയോടെ ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ സര്‍വ്വ സംഘടനാ സംവിധാനവും ഉപയോഗിച്ച് റാലിയില്‍ വന്‍ ജനപങ്കാളിത്തം ഉറപ്പ് വരുത്താനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നതെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ചന്ദ്രന്‍ മിശ്ര നേരത്തെ അറിയിച്ചിരുന്നു.

അഴിച്ചുപണിയും

അഴിച്ചുപണിയും

പാര്‍ട്ടിയുമായി അകന്നു നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെ വീണ്ടും പാര്‍ട്ടിയില്‍ എത്തിക്കാനുള്ള ശ്രമവും ബീഹാറില്‍ കോണ്‍ഗ്രസ് സജീവമാക്കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ സംവിധാനത്തില്‍ വന്‍ അഴിച്ചുപണിയും കോണ്‍ഗ്രസ് നടത്തിയേക്കും.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

മഹാറാലി കഴിയുന്നതോടെ സംഘടനയിലെ അഴിച്ചു പണിക്ക് തുടക്കം കുറിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. സീറ്റ് മോഹികളായ ചിലര്‍ ഇപ്പോള്‍ തന്നെ നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. എന്നാല്‍ വിജയ സാധ്യതയുള്ളവര്‍ക്ക് മാത്രം സീറ്റ് എന്ന് രാഹുല്‍ ഗാന്ധി നേരത്തെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

ഗുണപരം

ഗുണപരം

സംസ്ഥാനത്ത് സജീവമായിരുന്ന ഗ്രൂപ്പ് പോര് ഒരു പരിധിവരെ ഒതുക്കാന്‍ സാധിച്ചിരിക്കുന്നത് ഗുണപരമായിട്ടാണ് കോണ്‍ഗ്രസ് കാണുന്നത്. എങ്കിലും ചില നേതാക്കള്‍ ഇപ്പോഴും അസ്വാരസ്യങ്ങള്‍ വെച്ചു പുലര്‍ത്തുന്നുണ്ട്. ഫെബ്രുവരി 3 സംസ്ഥാനത്ത് എത്തുന്ന രാഹുല്‍ ഗാന്ധി ഈ നേതാക്കളുമായും ചര്‍ച്ചനടത്തും. രാഹുലിന്‍റെ റാലിക്കായി വലിയ പ്രചരണമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തുന്നത്.

ഫലപ്രദമായ വഴികൾ കണ്ടെത്തും

ഫലപ്രദമായ വഴികൾ കണ്ടെത്തും

അതേസമയം കോൺഗ്രസുമായുള്ള ചർച്ചകൾ പരാജയപ്പെട്ടിട്ടില്ലെന്നും ഫലപ്രദമായ വഴികൾ കണ്ടെത്തുകയാണെന്നും ആർജെഡി കേന്ദ്രങ്ങളും അറിയിക്കുന്നു. ഇടതുപക്ഷത്തെകൂടി സഖ്യത്തില്‍ ഉൾക്കൊള്ളിക്കാനുള്ള ശ്രമമാണ് ആർജെഡിയുടേത്. അതാണ് കോൺഗ്രസിനു സീറ്റുകൾ അധികം നൽകില്ലെന്ന നിലപാട് എടുക്കാന്‍ കാരണം.

2014 ല്‍

2014 ല്‍

2014 ല്‍ 40 ലോക്സഭാ സീറ്റില്‍ 23 ഇടത്ത് ആർജെഡിയും 13 സീറ്റുകളിൽ കോൺഗ്രസുമായിരുന്നു മത്സരിച്ചത്. ആർജെഡി നാലിടത്ത് വിജിയച്ചപ്പോള്‍ കോൺഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത് രണ്ട് സീറ്റില്‍ മാത്രമായിരുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ തിരിച്ചുവരവ് കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ബിഹാറില്‍ കൂടുതല്‍‌ സീറ്റുകള്‍ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടാന്‍ കാരണം.

ആര്‍എല്‍എസ്പി കൂടി

ആര്‍എല്‍എസ്പി കൂടി

എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പികൂടി മുന്നണിയുടെ ഭാഗമായതോടെ പഴയ ഫോര്‍മുലയില്‍ മാറ്റം വരുത്തേണ്ടത് ആര്‍ജെഡിക്ക് അത്യാവശ്യമായി അഞ്ചില്‍ കുറയാത്ത സീറ്റുകളാണ് ആര്‍എല്‍എസ്പി ആവശ്യപ്പെടുന്നത്. ഇതിന് പുറമെയാണ് ഇടത്പക്ഷത്തെ കൂടി സഖ്യത്തിലെത്തിക്കാന്‍ ആര്‍ജെഡി ശ്രമിക്കുന്നത്.

English summary
rjd will take part in congress bihar rally tejashwi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X