കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിന് നോട്ട്!! ജയലളിതയുടെ പിന്‍ഗാമി വൈകും...തിരഞ്ഞെടുപ്പ് റദ്ദാക്കി!! പുതിയ തിയ്യതി....

പുതിയ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല

  • By Manu
Google Oneindia Malayalam News

ചെന്നൈ: വോട്ട് പിടിക്കാന്‍ വന്‍തോതില്‍ പണമൊഴുക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ആര്‍കെ നഗറില്‍ നടക്കാനിരുന്ന ഉപ തിരഞ്ഞെടുപ്പ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. ദില്ലിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിനു ശേഷമാണ് തീരുമാനം. ബുധനാഴ്ചയാണ് ആര്‍ കെ നഗറില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. പുതിയ തിരഞ്ഞെടുപ്പ് തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

1

മന്ത്രിമാരും എംപിമാരും വഴി 89 കോടി രൂപയാണ് ശശികല വിഭാഗമായ അണ്ണാ ഡിഎംകെ (അമ്മ) വിഭാഗം വിതരണം ചെയ്തത്. ഇതു സംബന്ധിച്ച രേഖകള്‍ ആരോഗ്യ മന്ത്രി സി വിജയഭാസ്‌കറിന്റെ വീട്ടില്‍ നടത്തിയ ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ ലഭിക്കുകയും ചെയ്തിരുന്നു. ആദായ നികുതി വകുപ്പിന്റെയും വരണാധികാരിയുടെയും റിപ്പോര്‍ട്ട് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.

2

2.24 ലക്ഷം വോട്ടര്‍മാര്‍ക്കു 4,000 രൂപ വീതം നല്‍കാനായിരുന്നു ശശികല വിഭാഗത്തിന്റെ പദ്ധതി. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് ആര്‍ കെ നഗറില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്.

English summary
By-elections in Chennai's RK Nagar constituency - to be held on Wednesday - have been cancelled by the Election Commission a day after cash-for-votes allegations surfaced.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X