കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്നെ പിന്തുണച്ചവരുടെ തിരോധാനത്തിനു പിന്നിൽ അണ്ണാഡിഎംകെ? ജീവന് ഭീഷണി, തുറന്ന് പറഞ്ഞ് വിശാൽ

അണ്ണാഡിഎംകെ ഭരിക്കുന്ന സംസ്ഥാനത്ത് അവവരുടെ ജീവനു തന്നെ ഭീഷണിയുണ്ടായേക്കാമെന്നും വിശാൽ പറയുന്നു.

  • By Ankitha
Google Oneindia Malayalam News

ചെന്നൈ: വിവാദങ്ങൾ വിട്ടൊഴിയാതെ ആർകെ നഗർ തിരഞ്ഞെടുപ്പ്. ജയലളിതയുടെ മരണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പിന് വേദിയായ ആർകെ നഗറിൽ സംഭവ ബഹുലമായ സംഭവങ്ങളാണ് ദിവസേന അരങ്ങേറുന്നത്. ചലചിത്ര താരം വിശാലിന്റെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതിനെ തുടർന്നാണ് വിവാദങ്ങൾ ആരംഭിച്ചത്. അതിനെ ചുവടു പിടിച്ച് നിരവധി സംഭവങ്ങളാണ് തമിഴ്നാട്ടിൽ അരങ്ങേറുന്നത്.

visal

ലൈസൻസ് എടുക്കാൻ പൈലറ്റ് മറന്നു; ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംഭവിച്ചതിങ്ങനെ....ലൈസൻസ് എടുക്കാൻ പൈലറ്റ് മറന്നു; ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംഭവിച്ചതിങ്ങനെ....

വിശാലിന്റെ നാമനിർദേശ പത്രികയിൽ പിന്തുണച്ച രണ്ടു പേരെ കാണാനില്ലാത്തതാണ് പുതിയ വിവാദത്തിന് കാരണം. അണ്ണാഡിഎംകെ ഭരിക്കുന്ന സംസ്ഥാനത്ത് അവവരുടെ ജീവനു തന്നെ ഭീഷണിയുണ്ടായേക്കാമെന്നും വിശാൽ പറയുന്നു. ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ആശങ്ക പ്രകടിപ്പിച്ചത്. പത്രികയിൽ ഒപ്പുവെച്ച കെ സുമതി, ദീപൻ എന്നീവരെയാണ് കാണാതായിരിക്കുന്നത്. ഇവരെ ബന്ധപ്പെടാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും വിശാൽ പറഞ്ഞു.

മെക്സിക്കോയിലെ ഹൈസ്കൂളിൽ വെടിവെയ്പ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

ചാനൽ അന്വേഷണം

ചാനൽ അന്വേഷണം

കണാതായ വോട്ടർമാരെ തിരഞ്ഞ് ദേശീയമാധ്യമം നടത്തിയ അന്വേഷണത്തിലും ഇവരെ കുറിച്ചു പ്രത്യേകിച്ച് വിവരം ലഭിച്ചിരുന്നില്ല. വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇവരുടെ ബന്ധുക്കൾ മാധ്യങ്ങളോടെ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. തങ്ങളെ വെറുതേ വിടും, ഞങ്ങൾക്കിനിയും ജീവിക്കണമെന്നായിരുന്നു റിപ്പോർട്ടറിന്റെ ചോദ്യങ്ങൾക്ക് ബന്ധുക്കൾ ഉത്തരം നൽകിയത്. ആരാണ് തങ്ങളെ ഭീഷണിപ്പെടുത്തുന്നതെന്നുള്ള ചോദ്യത്തിന് ഇവർ മറുപടി പറഞ്ഞില്ല.

വിശാലിനു അണ്ണാഡിഎംകെയുടെ മറുപടി

വിശാലിനു അണ്ണാഡിഎംകെയുടെ മറുപടി

അണ്ണാഡിഎംകെയ്ക്കെതിരെയുള്ള വിശാലിന്റെ പ്രസ്താവനയ്ക്കെതിരെ മന്ത്രി പാണ്ഡ്യ രാജൻ രംഗത്തെത്തിയിരുന്നു. താരം ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം വിശാലിന്റെ നാമനിർദേശ പത്രിക തളളിയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്.

 വിശാൽ മത്സരിച്ച പണികിട്ടും

വിശാൽ മത്സരിച്ച പണികിട്ടും

വിശാൽ ആർകെ നഗറിൽ മത്സരിക്കുന്നത് അണ്ണാഡിഎംകെയ്ക്കും ഡിഎംകെയ്ക്കും അത്ര സുഖകരമായ കാര്യമല്ലെന്നാണ് വിശാൽ അനുകൂലികൾ ആരോപിക്കുന്നത്. വിശാൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ അണ്ണാഡിഎംകെ ,ഡിഎംകെ പാർട്ടികളുടെ വോട്ടിൽ ഭിന്നപ്പുണ്ടാകുമെന്നത് ഉറപ്പാണ്. ഇത് മനസിലാക്കിയ മുന്നണികളാണ് വിശാലിന്റെ പത്രിക തള്ളിയതിനു പിന്നിലെന്ന് വിശാൽ അനുകൂലികൾ ആരോപിക്കുന്നുണ്ട്.

 പത്രിക തള്ളി

പത്രിക തള്ളി

പത്രികയിൽ പിന്തുണച്ചവരുടെ ഒപ്പ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിശാലിന്റെ പത്രിക തളളിയത്. എന്നാൽ പ്രതിഷേധങ്ങൾക്കൊടുവിൽ വരണാധികാരി പത്രിക സ്വീകരിച്ചിരുന്നു. പിന്നീട് മണിക്കൂറുകൾക്കകം വീണ്ടും തള്ളുകയായിരുന്നു. വിശാലിന്റേതു മാത്രമല്ല ജയലളിതയുടെ അന്തരവൾ ദീപ ജയകുമാറിന്റേയും പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. വ്യക്തതയില്ലെന്ന് ആരോപിച്ചാണ് ദീപയുടെ പത്രിക കമ്മീഷൻ തളളിയത്

പ്രധാനമന്ത്രിക്ക് ട്വീറ്റ്

പ്രധാനമന്ത്രിക്ക് ട്വീറ്റ്

ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ പത്രിക തള്ളിയ വിവരം രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും വിശാൽ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. താൻ ആർകെ നഗറിൽ സ്ഥാനാർഥിയായി മത്സരിക്കാൻ നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു. തൻറെ പത്രിക ആദ്യം സ്വീകരിക്കുകയും പിന്നീട് തള്ളുകയും ചെയ്തിരുന്നു. ഇത് ശരിയായ നടപടിയല്ല. ഇതു നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. സത്യം വിജയിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് വിശാൽ ട്വീറ്റ് ചെയ്തു.

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം

ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിൽ ഡിസംബർ 21ാം തീയതിയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 59 സ്ഥാനാര്‍ഥികളാണ് മത്സരത്തിനായി രംഗത്തുള്ളത്.ആകെ 145 പേരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. അതിൽ 73 പേരുടെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. തിരഞ്ഞെടുപ്പിന് പത്രിക സമർപ്പിച്ചതിൽ ഭൂരിഭാഗം പേരും പുരുഷൻമാരാണ്. ഡിസംബര്‍ 24ാം തീയതി തിരഞ്ഞെടുപ്പ് ഫലം പുറത്തു വരും

English summary
Two persons who had reportedly proposed actor Vishal Krishna's nomination for Chennai's RK Nagar by-poll and later claimed their signatures are forged, have gone missing. The actor alleges their lives are under threat from Tamil Nadu's ruling AIADMK. "I am worried about those two people who signed up for me. We are not able to get in touch with them," he told NDTV
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X