കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർകെ നഗർ വിധിയെഴുതി; ഭേദപ്പെട്ട പോളിങ്, 'അമ്മ' യുടെ മണ്ഡലം ആർക്കൊപ്പം നിൽക്കും?

മുൻ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടർന്നാണ് ആർകെ നഗർ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

  • By Desk
Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടിലെ ആർകെ നഗർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ 77% പോളിങ് രേഖപ്പെടുത്തി. 2011ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണിത്. ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് സ്ഥാനാർത്ഥികളുടെ പ്രതീക്ഷ. ഡിസംബർ 24 ഞായറാഴ്ചയാണ് വോട്ടെണ്ണൽ. വ്യാഴാഴ്ച കനത്ത സുരക്ഷയിലായിരുന്നു മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നത്.

'കാലാവസ്ഥ' ചതിച്ചു! രാജ്യസഭയിൽ ഒരു വാക്ക് പോലും മിണ്ടാനാകാതെ സച്ചിൻ ടെണ്ടുൽക്കർ, പ്രസംഗം ഉപേക്ഷിച്ചു'കാലാവസ്ഥ' ചതിച്ചു! രാജ്യസഭയിൽ ഒരു വാക്ക് പോലും മിണ്ടാനാകാതെ സച്ചിൻ ടെണ്ടുൽക്കർ, പ്രസംഗം ഉപേക്ഷിച്ചു

ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ രണ്ടര മണിക്കൂർ! സുരേഷ് ഗോപി ശരിക്കും വിയർത്തു...ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ രണ്ടര മണിക്കൂർ! സുരേഷ് ഗോപി ശരിക്കും വിയർത്തു...

മുൻ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടർന്നാണ് ആർകെ നഗർ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അണ്ണാ ഡിഎംകെയുടെ ഇ മധുസൂദനൻ, ഡിഎംകെയുടെ മരുത് ഗണേഷ്, സ്വതന്ത്ര സ്ഥാനാർത്ഥി ടിടിവി ദിനകരൻ എന്നിവർ തമ്മിലായിരുന്നു പ്രധാനമത്സരം. ആകെ 59 സ്ഥാനാർത്ഥികളാണ് ആർകെ നഗറിൽ മത്സരിച്ചത്.

rknagarbypoll

അണ്ണാ ഡിഎംകെ പിളർന്നതിന് ശേഷമുണ്ടായ ആദ്യ തിരഞ്ഞെടുപ്പ് ഇരുവിഭാഗത്തിനും നിർണ്ണായകമാണ്. മണ്ഡലത്തിൽ അട്ടിമറി വിജയം നേടാനാകുമെന്നാണ് ടിടിവി ദിനകരന്റെ വിശ്വാസം. അതേസമയം, അമ്മയുടെ മണ്ഡലത്തിൽ അണ്ണാ ഡിഎംകെ സ്ഥാനാർത്ഥി തന്നെ വിജയിക്കുമെന്ന് ഒപിഎസും ഇപിഎസും ഉറപ്പിച്ചു പറയുന്നു. പോളിങ് ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കേ ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങൾ ദിനകരപക്ഷം പുറത്തുവിട്ടിരുന്നു. ഇത് പിന്നീട് വിവാദത്തിനിടയാക്കുകയും ചെയ്തു. തുടർന്ന് ഈ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തി.

English summary
rk nagar byelection; polling is over.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X