കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലൈവിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത് ചിന്നമ്മയ്ക്ക് വേണ്ടി; 2ജി വിധി ഫലത്തെ ബാധിക്കില്ലെന്ന് ടിടിവി

ഡിഎംകെയ്ക്ക് അനുകൂലമായിട്ടുള്ള 2 ജി കേസിലെ വിധിയോ ജയലളിതയുടെ ആശുപത്രിവാസ ദൃശ്യങ്ങളെ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്നും ടിടിവി അഭിപ്രായപ്പെട്ടു.

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
'ജയലളിതയുടെ ദൃശ്യങ്ങള്‍ പുറത്തു വിടാന്‍ കാരണം ഇതാണ്' | Oneindia Malayalam

ചെന്നൈ: ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയുമായി അണ്ണാഡിഎംകെ വിമത നേതാവ് ടിടിവി ദിനകരൻ. ഒരു വലിയ മാർജിനിൽ തന്നെ തങ്ങൾ ആർകെ നഗറിൽ വിജയിക്കുമെന്നും ടിടിവി പറഞ്ഞു. ഡിഎംകെയ്ക്ക് അനുകൂലമായിട്ടുള്ള 2 ജി കേസിലെ വിധിയോ ജയലളിതയുടെ ആശുപത്രിവാസ ദൃശ്യങ്ങളെ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്നും ടിടിവി അഭിപ്രായപ്പെട്ടു.

വാട്സ് ആപ്പിൽ ചുറ്റിക്കളിക്കുന്ന സാറന്മാര് സൂക്ഷിച്ചോ! ചെറിയൊരു കയ്യബദ്ധം മതി, പണി പാളുംവാട്സ് ആപ്പിൽ ചുറ്റിക്കളിക്കുന്ന സാറന്മാര് സൂക്ഷിച്ചോ! ചെറിയൊരു കയ്യബദ്ധം മതി, പണി പാളും

ttv dinakaran

ആർകെ നഗർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ 20 ദിവസത്തോളമായി താനും പ്രവർത്തകരും മണ്ഡലത്തിലാണ് ഉണ്ടായിരുന്നത്. അതിനാൽ തന്നെ അവിടത്തെ ജനങ്ങളുടെ പൾസ് മനസിലാക്കാൻ തനിക്കായിട്ടുണ്ടെന്നും ടിടിവി പറഞ്ഞു. അതിനാൽ തന്നെ എക്സിറ്റ് ഫലങ്ങളിൽ തനിയ്ക്ക് വിശ്വാസമില്ലെന്നും ദിനകരൻ കൂട്ടിച്ചേർത്തു.

 തലൈവിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത് ചിന്നമ്മയ്ക്ക് വേണ്ടി

തലൈവിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത് ചിന്നമ്മയ്ക്ക് വേണ്ടി

ജയലളിതയുടെ ആശുപത്രിവാസ ദൃശ്യങ്ങൾ പുറത്തുവിട്ടതിന്റെ കാരണവും ദിനകരൻ വ്യക്തമാക്കിയിട്ടുണ്ട്. അമ്മയുടെ പ്രതിഛായ മോശപ്പെടുത്താനല്ല ദൃശ്യങ്ങൾ പുറത്തുവിട്ടത്. പകരം ശശികലയ്ക്കെതിരെ ഉയർന്നു വരുന്ന ആരോപണങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണെന്നും ദിനകരൻ പറഞ്ഞു. എന്നാൽ തന്റെ അറിവോ സമ്മതമോയില്ലാതെയാണ് വെട്രിവേൽ ദൃശ്യങ്ങൾ പുറത്തു വിട്ടതെന്നും ദിനകരൻ പറഞ്ഞു.

2 ജി സ്പെക്ട്രം കേസ്

2 ജി സ്പെക്ട്രം കേസ്

ഡിഎംകെയെ കുറ്റവിമുക്തരാക്കി കൊണ്ടുള്ള 2ജി സ്പെക്ട്രം കേസിന്റെ വിധി ആർകെ നഗറിലെ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ദിനകരൻ പറഞ്ഞു. ഡിഎംകെ നേതാക്കളായ കനിമൊഴി, എ രാജ എന്നിവരെ സിബിഐ പ്രത്യേക കോടതി വെറുതെവിട്ടിരുന്നു.

ജയലളിതയുടെ ആശുപത്രിവാസ ദൃശ്യങ്ങൾ

ജയലളിതയുടെ ആശുപത്രിവാസ ദൃശ്യങ്ങൾ

തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രിവാസ ദൃശ്യങ്ങൾ പുറത്തുവിട്ടതിനെ തുടർന്ന് തമിഴ്നാട്ടിൽ വലിയ വിവാദമാണ് ഉയർന്നിരിക്കുന്നത്. വരണാധികാരിയുടെ പരാതിയെ തുടർന്ന് വെട്രിവേലിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിനു വിലക്ക് ഏർപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ദൃശ്യങ്ങൾ പുറത്തുവിട്ടതിനെതിരെ ഭരണ-പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

ശശികലയുടെ കുടംബത്തിൽ ഭിന്നത

ശശികലയുടെ കുടംബത്തിൽ ഭിന്നത

തലൈവിയുടെ അവസാന നാളുകളിലെ ദൃശ്യങ്ങൾ പുറത്തുവിട്ടതിനെ ചൊല്ലി ശശികലയുടെ കുടുംബത്തിൽ ഭിന്നത . ശശികലയുടെ സഹോദരൻ ദിവാകരന്റെ മകൻ വെട്രിവേലിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എന്നാൽ മറ്റൊരു സഹോദരൻ ജയരാമന്റെ മകൾ കൃഷ്ണപ്രീയ വെടിവേലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വെട്രിവേൽ വിശ്വാസ വഞ്ചകനാണെന്നു കൃഷ്ണപ്രിയ ആരോപിച്ചു. സ്വത്തുകേസിൽ ശശികലയ്ക്കാപ്പം ജയിൽശിക്ഷ അനുഭവിക്കുന്ന ഇളവരശിയാണ് കൃഷ്ണപ്രിയയുടെ അമ്മ.

ദൃശ്യങ്ങൾ പുറത്തുവിട്ടത് ഇതിനു വേണ്ടി

ദൃശ്യങ്ങൾ പുറത്തുവിട്ടത് ഇതിനു വേണ്ടി

ജയലളിതയുടെ ആശുപത്രിവാസക്കാല ചിത്രങ്ങൾ പുറത്തുവിട്ടതിന് വിശദീകരണവുമായി വെട്രിവേൽ രംഗത്തെത്തിയിട്ടുണ്ട്. തലൈവിയുടെ മരണത്തെച്ചെല്ലിയുള്ള ആരോപണങ്ങളിൽ മനംമടുത്താണ് താൻ ഇങ്ങനെയാരു പ്രവർത്തി ചെയ്തതെന്നു വെട്രിവേൽ‌ പറഞ്ഞു. എന്നാൽ ദൃശ്യങ്ങൾ പുറത്തുവിട്ടതിൽ ശശികലയ്ക്കോ ദിനകരനോ അറിവില്ലെന്നും വെട്രിവേൽ കൂട്ടിച്ചേർത്തു.

 ആർകെ നഗറിൽ കനത്ത വോട്ടിങ്

ആർകെ നഗറിൽ കനത്ത വോട്ടിങ്

ജയലളിതയുടെ നിര്യാണത്തെ തുടർന്നാണ് ആർകെ നഗറിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. 77 ശതമാനം പോളിങാണ് ആർകെ നഗറിൽ റേഖപ്പെടുത്തിയത്. 256 കേന്ദ്രങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. അണ്ണാഡിഎംകെ സ്ഥാനാർഥി ഇ മധുസൂദനനും ഡിഎംകെ സ്ഥാനാർഥി മരുതു ഗണേഷും, സ്വതന്ത്രസ്ഥാനാർഥിയായ ടിടിവി ദിനകരനും തമ്മിലാണ് കടുത്ത മത്സരം നടന്നത്. ചിസംബർ 24 നാണ് വോട്ടെണ്ണൽ. എല്ലാ സ്ഥാനാർഥികളും തുല്യ പ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പ് ഫലത്തെ നോക്കിക്കാണുന്നത്.

English summary
Voting for the high stakes bypoll in RK Nagar Assembly constituency, which fell vacant after the death of late AIADMK supremo J Jayalalithaa, saw 77 percent turnout.Polling began amid tight security on Thursday, with key contenders being AIADMK, the main Opposition DMK and sidelined AIADMK leader TTV Dhinakaran (also sometimes spelled as Dinakaran). Soon after polling ended, Dhinakaran addressed a press meet where he said neither the video nor 2G would have any impact on the results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X