കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍കെ നഗറിലെ വിജയം പണം കൊടുത്ത് വാങ്ങിയത്, ദിനകരനെ വിമര്‍ശിച്ച് കമല്‍ഹാസന്‍

ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ദിനകരൻ വിജയിച്ചത് പണത്തിന്റെ പിന്‍ബലത്തിലാണെന്നു താരം പറഞ്ഞു

  • By Ankitha
Google Oneindia Malayalam News

ചെന്നൈ: അണ്ണാഡിഎംകെ വിമത നേതാവ് ടിടിവി ദിനകരനെതിരെ ആരോപണവുമായി നടൻ കമൽഹാസൻ. ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ദിനകരൻ വിജയിച്ചത് പണത്തിന്റെ പിന്‍ബലത്തിലാണെന്നു താരം പറഞ്ഞു. തമിഴ് മാസികയായ ആനന്ദ വികടനിലെ പ്രതിവാര പംക്തിയിലാണ് ദിനകരനെതിരെ പേരടുത്ത് പറയാതെ കമൽഹാസൻ വിമർശിച്ചത്.

kamal

 അമേരിക്ക ചതിച്ചത് തങ്ങളെ, 15 വർഷത്തെ കണക്കുകൾ പരിശോധിക്കാം, യുഎസിനെതിരെ പാകിസ്താൻ അമേരിക്ക ചതിച്ചത് തങ്ങളെ, 15 വർഷത്തെ കണക്കുകൾ പരിശോധിക്കാം, യുഎസിനെതിരെ പാകിസ്താൻ

ആർകെ നഗർ ഉപതിരഞ്ഞെടുപ്പ് തമിഴ്നാട് രാഷ്ട്രീയത്തിനും ഇന്ത്യൻ രാഷ്ട്രീയത്തിനു അപമാനമാണ്. ആർകെ നഗറിലെ വിജയം പണംകൊടുത്ത് വാങ്ങിയതാണ്. വിലക്കെടുത്ത് നേടിയ വിജയത്തെ കുംഭകോണമെന്ന് വിളിക്കുന്നില്ല. ഇത് പകല്‍ വെളിച്ചത്തില്‍ നടത്തിയ അഴിമതിയാണ് താരം പറയുന്നു. അതേസമയം കമൽഹാസന്റെ ആരോപണത്തിനെതിരെ ദിനകരൻ രംഗത്തെത്തിയിട്ടുണ്ട്. തന്റെ വിജയം ദഹിക്കാത്തതു കൊണ്ടാണാണ് കമൽ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കന്നത്. ഇത്തരം ആരോപണം ഉന്നയിക്കുക വഴി ആര്‍കെ നഗറിലെ വോട്ടര്‍മാരെ കമല്‍ അപമാനിക്കുകയും വേദനിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും ദിനകരന്‍ പറഞ്ഞു.

 ഇന്ത്യക്ക് വിമർശനവും പാകിസ്താനു നന്ദിയും! കുൽഭൂഷൻ ജാദവിന്റെ പുതിയ വീഡിയോയുമായി പാകിസ്താന്‍ ഇന്ത്യക്ക് വിമർശനവും പാകിസ്താനു നന്ദിയും! കുൽഭൂഷൻ ജാദവിന്റെ പുതിയ വീഡിയോയുമായി പാകിസ്താന്‍

ആർകെ നഗർ ഉപ തിരഞ്ഞെടുപ്പിൽ റെക്കോർഡ് വിജയമാണ് ദിനകരൻ നേടിയിരിക്കുന്നത്. 2016ലെ ജയലളിതയുടെ ഭൂരിപക്ഷം ദിനകരൻ മറികടന്നിരുന്നു. സ്വതന്ത്രനായി മത്സരിച്ച ദിനകരൻ 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്. തമിഴക രാഷ്ട്രീയത്തെയും സർക്കാരിനെയും ഞെട്ടിച്ചാണ് ടി.ടി.വി.ദിനകരൻ വമ്പൻ വിജയം നേടിയത്.

 സ്ഥാനങ്ങളോട് താൽപര്യമില്ല, ലക്ഷ്യം പ്രശസ്തി, ട്രംപിനെതിരെ വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍ സ്ഥാനങ്ങളോട് താൽപര്യമില്ല, ലക്ഷ്യം പ്രശസ്തി, ട്രംപിനെതിരെ വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍

English summary
Actor Kamal Haasan today alleged that money power was behind TTV Dhinakaran's win in the December 21 RK Nagar bypoll, drawing sharp rebuke from the sidelined AIADMK leader who accused the star of maligning voters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X