കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർകെ നഗറിൽ അണ്ണാഡിഎംകെയേയും ഡിഎംകെയേയും തള്ളി ദിനകരൻ; എക്സിറ്റ് പോൾ ഫലം പുറത്ത്

26 ശതമാനം സീറ്റു നേടി അണ്ണാഡിഎംകെ രണ്ടാസ്ഥാനത്ത് എത്തുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നുണ്ട്

  • By Ankitha
Google Oneindia Malayalam News

ചെന്നൈ: ആർകെ നഗറിൽ സ്വതന്ത്രസ്ഥാനാർഥിയായിരുന്ന ടിടിവി ദിനകരൻ വിജയിക്കുമെന്ന് എക്സിറ്റ് പോൾ ഫലം. 37 ശതമാനം സീറ്റു നേടുമെന്നാണ് എക്സിറ്റ്ഫലങ്ങൾ പ്രവചിക്കുന്നത്. തമിഴ് ടിവി ചാനൽ സംഘടിപ്പിച്ച സർവെയിലാണ് ആർകെ നഗറിൽ ടിടിവി ദിനകരൻ വിജയിക്കുമെന്നു പ്രവചിച്ചിരിക്കുന്നത്. തൊട്ടു പിന്നിലായി 26 ശതമാനം സീറ്റു നേടി അണ്ണാഡിഎംകെ രണ്ടാസ്ഥാനത്ത് എത്തുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നുണ്ട്. ഡിഎംകെ 18 ഉം ബിജെപി 2% ഉം മറ്റുള്ളവ 17 ശതമാനം സീറ്റുകൾ നേടും.

തലൈവിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത് ചിന്നമ്മയ്ക്ക് വേണ്ടി; 2ജി വിധി ഫലത്തെ ബാധിക്കില്ലെന്ന് ടിടിവിതലൈവിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത് ചിന്നമ്മയ്ക്ക് വേണ്ടി; 2ജി വിധി ഫലത്തെ ബാധിക്കില്ലെന്ന് ടിടിവി

dinakaran

ഡിസംബർ 23 നു രാവിലെ മണിക്കാണ് ആർകെ നഗറിൽ തിരഞ്ഞെടുപ്പ് ആരംഭിച്ചത്. 77 ശതമാനം പോളിങാണ് ആർകെ നഗറിൽ നടന്നത്. അതിനാൽ തന്നെ മത്സാരാഥികൾ എല്ലാം തന്നെ വൻ പ്രതീക്ഷയിലാണ്. മണ്ഡലത്തിൽ കനത്ത ത്രികോണ മത്സരമാണ് നടന്നത്. 59 സ്ഥാനാർഥികളാണ് ആർകെ നഗറിൽ നിന്ന് ജനവിധി തേടിയത്. അണ്ണാഡിഎംകെ സ്ഥാനാർഥി ഇ. മധുസൂദനനും, ഡിഎംകെ സ്ഥാനാർഥി മരുത് ഗണേഷ് സ്വതന്ത്രസ്ഥാനാർഥി ടിടിവി ദിനകരനും തമ്മിലാണ് കടുത്ത പോരാട്ടം. ഇവർക്കു ആർകെ നഗർ തരഞ്ഞെടുപ്പ് ഒരു അഭിമാനപ്പോരാട്ടം കൂടിയാണ്.

അഭിനന്ദിച്ച് സുബ്രമണ്യസ്വാമി

ആർകെ നഗർ എക്സിറ്റ് ഫലത്തെ സ്വാഗതം ചെയ്ത് ബിജെപി എംപി സുബ്രമണ്യൻ സ്വാമി രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ആർകെ നഗറിലെ എക്സിറ്റ് പോൾ ഫലം നല്ല വാർത്തയാണെന്ന് സ്വാമി ട്വിറ്ററിൽ കുറിച്ചു. ഇതിനു മുൻപും ദിനകരന് പിന്തുണയുമായി സ്വാമി രംഗത്തെത്തിയിരുന്നു. തമിഴ് ജനതയെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും അഴിമതിയില്‍ നിന്നും സ്വതന്ത്രരാക്കാന്‍ ഡിഎംകെയെ ഇല്ലാതാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിനകരന്റെ സ്ഥാനാര്‍ത്ഥിത്വം ഡിഎംകെയേയും ഒരു പാഠം പഠിപ്പിക്കും. ദിനകരനും ഡിഎംകെയും തമ്മിലാണ് ആര്‍കെ നഗറില്‍ മുഖ്യ മത്സരമെന്നാണ് സ്വാമി പറഞ്ഞിരുന്നു

കനത്ത പോളിങ്

കനത്ത പോളിങ്

ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ 77 ശതമാനം പോളിങ് രേഖപ്പെടുത്തി. 2011 ന് ശേഷം ഏറ്റവും ഉയർന്ന പോളിങാണ്. കനത്ത സുരക്ഷയിലാണ് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. ഡിസംബർ 24 തീയതിയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത്. മണ്ഡലത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

 തിര‍ഞ്ഞെടുപ്പ് ഫലം നിർണ്ണായകം

തിര‍ഞ്ഞെടുപ്പ് ഫലം നിർണ്ണായകം

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടർന്നാണ് ആർകെ നഗറിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അണ്ണാഡിഎംകെയ്ക്കും , ഡിഎംകെയ്ക്കു, ദിനകര വിഭാഗത്തിനം തിരഞ്ഞെടുപ്പ് ഏറെ നിർണ്ണായകമാണ്. ആർകെ നഗറിൽ അട്ടിമറി വിജയം നേടാനാകുമെന്നാണ് ടിടിവി ദിനകരന്റെ വിശ്വാസം. അതേസമയം, തവൈവിയുടെ മണ്ഡലത്തിൽ അണ്ണാ ഡിഎംകെ തന്നെ വിജയിക്കുമെന്ന് ഒപിഎസും ഇപിഎസ് വിഭാഗം പറയുന്നു. തിരഞ്ഞെടുപ്പിന് ഒരു ദിവസം അവശേഷിക്കെ ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങൾ ദിനകരപക്ഷം പുറത്തുവിട്ടിരുന്നു. ഇത് തിരഞ്ഞെടുപ്പിനെ സ്വാദീനിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

 തിരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്തു

തിരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്തു

അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രിവാസ ദൃശ്യങ്ങൾ പുറത്തുവിട്ടതിനെതിരെ അണ്ണാഡിഎംകെ -ഡിഎംകെ നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. വരണാധികാരിയുടെ പ്രവീൺ പി നായരുടെ പരാതിയെ തുടർന്ന് ദൃശ്യങ്ങൾ പുറത്തുവിട്ട അണ്ണാഡിഎംകെ ദിനകര പക്ഷ നേതാവ് വെട്രിവേലിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിനു വിലക്ക് ഏർപ്പെടുത്തിയിരുന്നു.

English summary
The exit poll result for bypoll in RK Nagar Assembly Constituency has predicted independent candidate TTV Dhinakaran as the clear winner. The voting for prestigious RK Nagar Assembly Constituency of Tamil Nadu took place today. The voting for high-stakes bypoll in RK Nagar Assembly constituency, which had fallen vacant after the death of late AIADMK supremo J Jayalalithaa, started today amid tight security after days of the controversial campaign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X