കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ സീറ്റിനായി ത്രികോണ പോരാട്ടം... ഒപിഎസും പ്രഖ്യാപിച്ചു സ്ഥാനാര്‍ഥിയെ!!

ഏപ്രിലിലാണ് ആര്‍കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ്

  • By Manu
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ ഏപ്രിലില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പോരാട്ടം കടുക്കും. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സീറ്റായ ആര്‍ കെ നഗറിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജയലളിതയുടെ സഹോദരീപുത്രി ദീപ ജയകുമാറും വി കെ ശശികലയുടെ സഹോദരീപുത്രന്‍ ടിടിവി ദിനകരും നേരത്തേ തന്നെ ഇവിടെ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഒപിഎസ് ദീപയ്‌ക്കൊപ്പമല്ല

ഒ പനീര്‍ശെല്‍വം തിരഞ്ഞെടുപ്പില്‍ ദീപയ്ക്ക് പിന്തുണ നല്‍കിയേക്കുമെന്നായിരുന്നു നേരത്തേയുള്ള സൂചന. ശശികല പക്ഷവുമായി കടുത്ത ശത്രുതയിലായതു കൊണ്ടു തന്നെ ഒപിഎസ് ദീപയ്ക്കായി വോട്ടു പിടിക്കാന്‍ രംഗത്തിറങ്ങുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.എന്നാല്‍ ഇതെല്ലാം തെറ്റാണെന്ന് ഇപ്പോള്‍ തെളിഞ്ഞു.

മധുസൂദനന്‍ മല്‍സരിക്കും

എഐഡിഎംകെയുടെ മുന്‍ പ്രസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനെ പനീര്‍ശെല്‍വം പക്ഷം തങ്ങളുടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. നേരത്തേ പനീര്‍ശെല്‍വത്തെ പിന്തുണച്ചതിന് ശശികല പാര്‍ട്ടിയില്‍ നിന്നു അദ്ദേഹത്തെ പുറത്താക്കിയിരുന്നു.

നേരത്തേ ജയിച്ചു

ആര്‍ കെ നഗര്‍ നിയോജക മണ്ഡലത്തില്‍ മധുസൂദനന് ഇതു രണ്ടാമൂഴമാണ്. നേരത്തേ 1991ല്‍ ഇവിടെ മല്‍സരിച്ച് ജയിച്ച് അദ്ദേഹം നിയമസഭയില്‍ എത്തിയിരുന്നു. അന്നു ജയലളിത മന്ത്രിസഭയില്‍ മധുസൂദനന്‍ ടെക്‌സ്റ്റൈല്‍ മന്ത്രിയാവുകയും ചെയ്തിരുന്നു.

ദീര്‍ഘകാലം പ്രസീഡിയം ചെയര്‍മാന്‍

2010ല്‍ എഐഡിഎംകെയുടെ പ്രസീഡിയം ചെയര്‍മാനായി ചുമതലയേറ്റ മധുസൂദനന്‍ ദീര്‍ഘകാലം ഈ പദവിയില്‍ തുടര്‍ന്നു. ജയലളിതയുടെ മരണശേഷം ശശികല പാര്‍ട്ടി സെക്രട്ടറിയായതോടെയാണ് 2017 ഫെബ്രുവരിയില്‍ അദ്ദേഹം പുറത്താക്കപ്പെടുന്നത്.

ഡിഎംകെ സ്ഥാനാര്‍ഥി

എഐഡിഎംകെയുടെ മുഖ്യ എതിരാളികളായ ഡിഎംകെയും ആര്‍കെ നഗറിലെ തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകഴിഞ്ഞു. മരുതു ഗണേഷാണ് ഇവിടെ ഡിഎംകെയ്ക്കായി വോട്ട് തേടുക.

English summary
The AIADMK faction led by former Tamil Nadu chief minister O Panneerselvam announced that senior party leader E Madusudanan will be its candidate in R K Nagar constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X