പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും ടെറി മുൻ ഡയറക്ടറുമായ ആർകെ പച്ചൗരി അന്തരിച്ചു
ദില്ലി: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ദി എനർജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായ ഡോ. രാജേന്ദ്ര കെ പച്ചൗരി അന്തരിച്ചു. 79 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ദില്ലിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
2007ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പങ്കിട്ട യുഎൻ കാലാവസ്ഥാ മാറ്റ ഗവേഷണ സമിതിയുടെ (ഐപിസിസി) അധ്യക്ഷനായിരുന്നു പച്ചൗരി. അന്തരീക്ഷ പഠന വിദഗ്ധർ, സമുദ്ര ഗവേഷകർ, മഞ്ഞ് ഗവേഷകർ തുടങ്ങി ആയിരക്കണക്കിന് പ്രഗത്ഭരടങ്ങുന്നതാണ് ഐപിസിസി.

1940 ആഗസ്റ്റ് 20 - ൻ നൈനിറ്റാളിൽ ജനിച്ച പാച്ചൗരി ലക്നോയിലും ബീഹാറിലെ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിലുമായി മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം പൂർത്തിയാക്കി. പരിസ്ഥിതി സംരക്ഷണ രംഗത്തെ വിലപ്പെട്ട സംഭാവനകൾക്കായി 2001- ൽ അദ്ദേഹത്തിനെ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.
സഹപ്രവർത്തകയുടെ ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് 2015 ഫെബ്രുവരിയിൽ അദ്ദേഹം ടെറി അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ച് നിഷേധിച്ച പച്ചൗരിക്കെതിരെ 2018 ഒക്ടോബറിൽ ഒരു ജില്ലാ കോടതി മാനഭംഗക്കുറ്റം ചുമത്തിയിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications