കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും ടെറി മുൻ ഡയറക്ടറുമായ ആർകെ പച്ചൗരി അന്തരിച്ചു

Google Oneindia Malayalam News

ദില്ലി: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ദി എനർജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായ ഡ‍ോ. രാജേന്ദ്ര കെ പച്ചൗരി അന്തരിച്ചു. 79 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ദില്ലിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

സ്മൃതി ഇറാനിയുടെ ത്രോ ബാക്ക് ചിത്രവുമായി രാഹുല്‍ ഗാന്ധി... എല്‍പിജി വിലയില്‍ മാരക ട്രോള്‍!!സ്മൃതി ഇറാനിയുടെ ത്രോ ബാക്ക് ചിത്രവുമായി രാഹുല്‍ ഗാന്ധി... എല്‍പിജി വിലയില്‍ മാരക ട്രോള്‍!!

2007ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പങ്കിട്ട യുഎൻ കാലാവസ്ഥാ മാറ്റ ഗവേഷണ സമിതിയുടെ (ഐപിസിസി) അധ്യക്ഷനായിരുന്നു പച്ചൗരി. അന്തരീക്ഷ പഠന വിദഗ്ധർ, സമുദ്ര ഗവേഷകർ, മഞ്ഞ് ഗവേഷകർ തുടങ്ങി ആയിരക്കണക്കിന് പ്രഗത്ഭരടങ്ങുന്നതാണ് ഐപിസിസി.

pachaur

1940 ആഗസ്റ്റ് 20 - ൻ നൈനിറ്റാളിൽ ജനിച്ച പാച്ചൗരി ലക്നോയിലും ബീഹാറിലെ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിലുമായി മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം പൂർത്തിയാക്കി. പരിസ്ഥിതി സംരക്ഷണ രംഗത്തെ വിലപ്പെട്ട സംഭാവനകൾക്കായി 2001- ൽ അദ്ദേഹത്തിനെ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.

സഹപ്രവർത്തകയുടെ ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് 2015 ഫെബ്രുവരിയിൽ അദ്ദേഹം ടെറി അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ച് നിഷേധിച്ച പച്ചൗരിക്കെതിരെ 2018 ഒക്ടോബറിൽ ഒരു ജില്ലാ കോടതി മാനഭംഗക്കുറ്റം ചുമത്തിയിരുന്നു.

English summary
RK Pachauri passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X