തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണം; ഇംപീച്ച്‌മെന്റില്‍ കാര്യമില്ല, ക്രിമിനല്‍ കേസ് നല്‍കണം എന്ന് ആര്‍കെ സിങ്

തിരഞ്ഞെടുപ്പ് സംവിധാനം അട്ടിറിച്ചതില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രാജ്യത്തെ ജനങ്ങള്‍ക്ക് തുറന്ന കത്തുമായി മുന്‍ ആഭ്യന്തര സെക്രട്ടറി ആര്‍കെ സിങ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നും ഗ്യാനേഷ് കുമാര്‍ രാജിവെക്കാതെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കരുതെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

എസ്‌ഐആറിന്റെ നിയമം ഗ്യാനേഷ് കുമാര്‍ ലംഘിച്ചിരിക്കുകയാണ്. ഇന്ത്യ ജനാധിപത്യ രാജ്യമായി തുടരണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ എന്താണ് ഗ്യാനേഷ് കുമാറും അദ്ദേഹത്തിന്റെ യജമാനന്മാരും ചെയ്യുന്നത് എന്ന് മനസിലാക്കണം. 1950ലെ ജനപ്രാതിനിധ്യ നിയമം പറയുന്നത് എസ്‌ഐആര്‍ പ്രത്യേക മണ്ഡലത്തിലോ മണ്ഡലത്തില്‍ ഭാഗികമായോ മാത്രം നടത്താന്‍ പാടുള്ളൂ എന്നാണ്. രാജ്യം മൊത്തം എസ്‌ഐആര്‍ നടത്തുന്നത് അതുകൊണ്ടുതന്നെ നിയമവിരുദ്ധമാണ് എന്ന് ആര്‍കെ സിങ് പറയുന്നു.

rk singh against gyanesh kumar

ബിജെപി സര്‍ക്കാരില്‍ മുമ്പ് മന്ത്രിയായിരുന്ന വ്യക്തി കൂടിയാണ് ആര്‍കെ സിങ്. അദ്ദേഹം ആവശ്യപ്പെടുന്നത് ജനാധിപത്യം സംരക്ഷിക്കാന്‍ പ്രതിപക്ഷം ഒന്നിക്കണം എന്നാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റണം. അതുവരെ പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണം. പഴയ സംവിധാനം അടിസ്ഥാനമാക്കി അടുത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷറെ കണ്ടെത്തണം. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ജഡ്ജി എന്നിവരാകണം സമിതിയില്‍ എന്നും ആര്‍കെ സിങ് ആവശ്യപ്പെടുന്നു.

പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍, മറ്റു രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ ആവശ്യം തള്ളി ഗ്യാനേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തതാണ്. നിമയ വിരുദ്ധമായ ഈ നീക്കം ആരുടെ ഉത്തരവ് പ്രകാരമാണ് ചെയ്തത് എന്ന് അറിയേണ്ടതുണ്ടെന്ന് ആര്‍കെ സിങ് പറയുന്നു. പശ്ചിമ ബംഗാളില്‍ 16 ലക്ഷം വോട്ടര്‍മാരെ ഉള്‍പ്പെടുത്തുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അപ്പീല്‍ നല്‍കിയതും ആര്‍കെ സിങ് ചോദ്യം ചെയ്യുന്നു.

ബംഗാളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ യോഗ്യരാണ് എന്ന് കണ്ടെത്തിയ 16 ലക്ഷം വോട്ടര്‍മാരെയാണ് പുറത്തു നിര്‍ത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അപ്പീല്‍ നല്‍കിയത് കാരണമാണ് ഇത് എന്നാണ് മനസിലാകുന്നത്. അപ്പീല്‍ നല്‍കാന്‍ കമ്മീഷനെ ആരാണ് ചുമതലപ്പെടുത്തിയത് എന്നും ആര്‍കെ സിങ് ചോദിക്കുന്നു. രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ പറയുന്നത് അവര്‍ ഇക്കാര്യം അറിയില്ല എന്നാണ്. പിന്നെ ആരാണ് ചെയ്തത്, ഗ്യാനേഷ് കുമാര്‍ ആണോ എന്നും ആര്‍കെ സിങ് ചോദിക്കുന്നു.

ഗ്യാനേഷ് കുമാറിനെ ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ നീക്കം വിജയിക്കില്ല. മതിയായ അംഗ ബലം പ്രതിപക്ഷത്തിന് ഇല്ലെന്ന് ആര്‍കെ സിങ് ചൂണ്ടിക്കാട്ടുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുകയാണ് വേണ്ടത്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഗ്യാനേഷ് കുമാറിനെ പുറത്താക്കുന്നത് വരെ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണം. കോടതിയില്‍ അപ്പീല്‍ നില്‍ക്കവെ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ ഫലം റദ്ദാക്കണം, ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പ് നടത്തണമെന്നും ആര്‍കെ സിങ് തുറന്ന കത്തില്‍ ആവശ്യപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma