എല്‍കെ അദ്വാനിയെ അറസ്റ്റ് ചെയ്ത ഓഫീസര്‍ മോദി സര്‍ക്കാരില്‍ മന്ത്രി; ഇത് മറിമായങ്ങളുടെ കഥ!!
ദില്ലി: രാജ്യം നടുങ്ങിയ അറസ്റ്റിന് നേതൃത്വം നല്‍കിയ വ്യക്തിയാണ് രാജ് കുമാര്‍ സിങ് എന്ന ആര്‍കെ സിങ്. ബിഹാറുകാരനായ ഇദ്ദേഹം സമസ്തിപൂരില്‍ വച്ചാണ് മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയെ അറസ്റ്റ് ചെയ്തത്. വളരെ കര്‍കശക്കാരനായ ഓഫീസര്‍ ആയി അറിയപ്പെട്ട ആര്‍കെ സിങിന്റെ നേതൃത്വത്തില്‍ നടന്ന 1990 ഒക്ടോബറിലെ അറസ്റ്റ് ദേശീയ രാഷ്ട്രീയത്തില്‍ വന്‍ ചലനമാണുണ്ടാക്കി.
അയോധ്യ വിവാദം കത്തി നില്‍ക്കുന്ന കാലമായിരുന്നു അത്. സോമനാഥ ക്ഷേത്രത്തില്‍ നിന്ന് അയോധ്യയിലേക്ക് രഥയാത്ര പ്രഖ്യാപിച്ച അദ്വാനിയും സംഘവും കടന്നുപോയ പല സംസ്ഥാനങ്ങളും സംഘര്‍ഷഭരിതമായിരുന്നു. ഈ വേളയിലാണ് ബിഹാറില്‍ വച്ച് അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം ലഭിച്ചതും ആര്‍കെ സിങ് ഐഎഎസിന്റെ നേതൃത്വത്തില്‍ നടപടിയെടുത്തതും.

കരുത്ത് കൂട്ടി ടീം മോദി, രാഷ്ട്രപതിഭവനിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ- ചിത്രങ്ങൾ
ബിജെപി പിന്തുണയോടെ വിപി സിങ് രാജ്യം ഭരിച്ച കാലത്തായിരുന്നു ഇത്. അദ്വാനിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചു. സര്‍ക്കാര്‍ വീണു. അദ്വാനിയടെ അറസ്റ്റ് ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചു. അതിവേഗമായിരുന്നു പിന്നീട് ബിജെപിയുടെ വളര്‍ച്ച. വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യം ബിജെപി ഭരിച്ചപ്പോള്‍ ആഭ്യന്തര മന്ത്രിയായി എല്‍കെ അദ്വാനിയെത്തി. അന്ന് ആഭ്യന്തര വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു ആര്‍കെ സിങ് എന്നത് മറ്റൊരു ചരിത്രം.
2013ലാണ് ആര്‍കെ സിങ് രാഷ്ട്രീയത്തിലിറങ്ങിയത്. ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം അര്‍റ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു ജയിച്ചു. 2017ല്‍ പീയൂഷ് ഗോയലിന് ശേഷം ഊര്‍ജ വകുപ്പ് മന്ത്രിയായി. 2019ല്‍ രണ്ടാം മോദി സര്‍ക്കാരിലും ഇതേ വകുപ്പില്‍ സഹമന്ത്രിയായി. ഇന്ന് അദ്ദേഹത്തിന് ക്യാബിനറ്റ് പദവി ലഭിച്ചിരിക്കുന്നു. സത്യപ്രതിജ്ഞ ചെയ്ത 42 പേരില്‍ ആര്‍കെ സിങുമുണ്ട്. ഊര്‍ജ വകുപ്പില്‍ സമൂലമായ മാറ്റം കൊണ്ടുവരുന്ന ആര്‍കെ സിങിന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Recommended Video
ബിക്കിനിയില്‍ സൂപ്പര്‍ ഹോട്ടായി സോനാല്‍ ചൗഹാന്‍; ബീച്ചിലെ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications