കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹതാപ തരംഗമുണ്ടാക്കി വോട്ട് നേടണം! സ്ഥാനാര്‍ഥി ചെയ്തതറിയണോ? കേട്ടാല്‍ ഞെട്ടും!!

ചൊവ്വാഴ്ചയാണ് അഗ്വാള്‍ ഏരിയയില്‍ നിന്ന് വിനോദിന്റെയും സച്ചിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതിന് 200 മീറ്റര്‍ അകലെ നിന്ന് ഇവരുടെ സ്‌കോര്‍പിയോ കാറും കണ്ടെത്തിയിരുന്നു.

  • By Gowthamy
Google Oneindia Malayalam News

ലക്‌നൗ: തിരഞ്ഞെടുപ്പില്‍ സഹതാപ തരംഗമുണ്ടാക്കി വോട്ട് നേടുന്നതിന് രാഷ്ട്രീയ ലോക് ദള്‍ സ്ഥാനാര്‍ഥി സഹോദരനെയും സുഹൃത്തിനെയും കൊലപ്പെടുത്തി. ഖുര്‍ജ മണ്ഡലത്തിലെ ആര്‍എല്‍ഡി സ്ഥാനാര്‍ഥി മനോജ് കമാര്‍ ഗൗതമാണ് സഹോദരന്‍ വിനോദ് ഗൗതം, സുഹൃത്ത് സച്ചിന്‍ എന്നിവരെ കൊലപ്പെടുത്തയത്. ഉത്തര്‍പ്രദേശ് ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെയാണ് ഇരട്ടക്കൊല നടത്തിയത്.

ചൊവ്വാഴ്ചയാണ് അഗ്വാള്‍ ഏരിയയില്‍ നിന്ന് വിനോദിന്റെയും സച്ചിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതിന് 200 മീറ്റര്‍ അകലെ നിന്ന് ഇവരുടെ സ്‌കോര്‍പിയോ കാറും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് മനോജിനെ അറസ്റ്റ് ചെയ്തത്.

murder

സംഭവത്തില്‍ പ്രതിയായ ഷാര്‍പ്പ് ഷൂട്ടര്‍ ഫിറോസും പോലീസില്‍ പിടിയിലായിട്ടുണ്ട്. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് മനോജിന്റെ പക്കല്‍ നിന്നും കൊല്ലപ്പെട്ട വിനോദിന്റെയും സച്ചിന്റെയും മൊബൈലുകള്‍ ഫിറോസിന്റെ പക്കല്‍ നിന്നും പോലീസ് കണ്ടെത്തി.

മനോജിന്റെ ഫോണ്‍ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിനൊടുവിലാണ് മനോജ് പ്രതിയാണെന്ന് വ്യക്തമായത്. ആര്‍എല്‍ഡി നേതാവ് അജിത് സിങിന്റെ മകന്‍ ജയന്ത് ചൗധരിയുടെ റാലി നടന്ന ഫെബ്രുവരി ആറിനാണ് വിനോദിനെയും സച്ചിനെയും കാണാതായത്. ഇക്കാര്യം പോലീസിനെ അറിയിച്ചതും മനോജ് തന്നെയായിരുന്നു.

ബിഎസ്പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിന് മനോജ് ശ്രമിച്ചിരുന്നു. കോടികള്‍ ചിലവാക്കിയിട്ടും ഇയാള്‍ക്ക് സീറ്റ് നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇതുനു പിന്നാലെയാണ് ആര്‍എല്‍ഡി സീറ്റ് വാഗ്ദാനം ചെയ്തത്. തിരഞ്ഞെടുപ്പില്‍ എങ്ങനെയും വിജയിക്കണമെന്നത് ഇയാളുടെ ആവശ്യമായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് സഹോദരനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയത്. അനുകമ്പ വോട്ട് നേടാനാണ് ഇയാള്‍ കൊല നടത്തിയത്.

English summary
Manoj Gautam, the Rashtriya Lok Dal (RLD) candidate from Khurja in Bulandshahr, was on Wednesday arrested for the murder of his brother and friend, the police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X