ആര്‍എല്‍ഡി അധ്യക്ഷന്‍ അജിത് സിങ് അന്തരിച്ചു; വിടപറഞ്ഞത് രാജ്യത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ്
ദില്ലി: രാജ്യത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അജിത് സിങ് അന്തരിച്ചു. 82കാരനായ അദ്ദേഹം കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. രാഷ്ട്രീയ ലോക് ദള്‍ (ആര്‍എല്‍ഡി) സ്ഥാപകനായ അജിത് സിങിന്റെ മരണം സംബന്ധിച്ച് മകന് ജയന്ത് ചൗധരിയാണ് പുറംലോകത്തെ അറിയിച്ചത്. ഏപ്രില്‍ 20നാണ് അജിത് സിങിന് കൊറോണ രോഗം സ്ഥിരീകരിച്ചത്. പിന്നീട് രോഗം മൂര്‍ഛിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരണം.

ഏഴ് തവണ പാര്‍ലമെന്റ് അംഗമായിരുന്ന അജിത് സിങ് വിവിധ സര്‍ക്കാരുകളില്‍ മന്ത്രിയായിട്ടുണ്ട്. വിപി സിങ്, പിവി നരസിംഹ റാവു, അടല്‍ ബിഹാരി വാജ്പേയ്, മന്മോഹന് സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളിലെല്ലാം മന്ത്രിയായ അപൂര്‍വം വ്യക്തികളില്‍ ഒരാളാണ് അജിത് സിങ്. ഇന്ത്യയുടെ ആറാമത് പ്രധാനമന്ത്രിയായിരുന്ന ചൗധരി ചരണ്‍ സിങിന്റെ മകനാണ്. ഐഐടി പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം വിദേശത്തെ ഉന്നത ജോലി സാധ്യതകള്‍ ഒഴിവാക്കിയാണ് ഇന്ത്യയില്‍ തിരിച്ചെത്തിയതും രാഷ്ട്രീയത്തില്‍ സജീവമായതും.
1986ല്‍ രാജ്യസഭാംഗമായി. പടിഞ്ഞാറല്‍ ഉത്തര്‍ പ്രദേശിലെ ബഗ്പത് മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്കും ജയിച്ചു. ജാട്ട് സമൂഹമായിരുന്നു അദ്ദേഹത്തിന്റെ ബലം. കര്‍ഷകരെ സംഘടിപ്പിക്കുന്നതിലും മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് അജിത് സിങ്. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ അനിഷേധ്യനായ നേതാവായിരുന്നു. മരണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു.
കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് നേരിയ അസ്വസ്ഥതകളുണ്ടായിരുന്ന അജിത് സിങിന് പിന്നീട് ശ്വാസ തടസം നേരിടുകയായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇന്ന് രാവിലെ 8.20നാണ് മരിച്ചത്. നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി, രാജ്നാഥ് സിങ് തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം അനുശോചനം അറിയിച്ചു.
ഖരഗ്പൂരിലെ ഐഐടിയില്‍ നിന്ന് ബിരുദമെടുത്ത അജിത് സിങ് ഇല്ലിനോയ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജിയില്‍ തുടര്‍പഠനം നടത്തിയിരുന്നു. അമേരിക്കയില്‍ കംപ്യൂട്ടര്‍ വ്യവസായ രംഗത്ത് അജിത് സിങ് 15 വര്‍ഷം പ്രവര്‍ത്തിച്ചു. ശേഷം ജോലി ഒഴിവാക്കിയാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയതും രാഷ്ട്രീയത്തില്‍ മുഴുകിയതും. കോണ്‍ഗ്രസുമായും ബിജെപിയുമായും സമാജ്വാദി പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കിയ നേതാവാണ് അജിത് സിങ്.
ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും അതിന്റെ ഭാഗമാകാന്‍ അദ്ദേഹത്തിന്റെ വിശാലമായ സൗഹൃദം സഹായിച്ചു. വിപി സിങ് സര്‍ക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്നു. നരസിംഹ റാവു പ്രധാനമന്ത്രിയായപ്പോള്‍ ഭക്ഷ്യമന്ത്രിയായി. 1996ല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ശേഷമാണ് ആര്‍എല്‍ഡി രൂപീകരിച്ചത്. പിന്നീട് വാജ്പേയ് സര്‍ക്കാരില്‍ കാര്‍ഷിക മന്ത്രിയായി. 2003 വരെ എന്‍ഡിഎയുടെ ഭാഗമായിരുന്നു. ശേഷം യുപിഎയുടെ ഭാഗമായി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications