Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മമതാ ബാനർജിയെ ക്ഷണിക്കണം: ആർഎൽഡി അധ്യക്ഷൻ

ലഖ്നൊ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടി രാഷ്ട്രീയ ലോക്ദൾ. ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നിന്ന് പോരാടണമെന്നാണ് ബുധനാഴ്ച ആഗ്ര സന്ദർശിച്ച പാർട്ടി തലവൻ ജയന്ത് ചൌധരി ആവശ്യപ്പെട്ടിട്ടുള്ളത്. ഐക്യത്തിന് ശക്തിപകരാൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ ക്ഷണിക്കാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

ഓണത്തിന് ഒരുക്കം; സാരിയിൽ സുന്ദരിയായി ആഹാന

1

ബിജെപി വിരുദ്ധ മനോഭാവമുള്ള രാഷ്ട്രീയ പാർട്ടികളെ ഒരുമിച്ച് ഒരേ പ്ലാറ്റ്ഫോമിൽ അണിനിരത്തി ബിജെപിയെ പരാജയപ്പെടുത്തണമെന്നാണ് ചൌധരി ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഒപ്പത്തിനൊപ്പം നിന്ന് പോരാടുന്ന മമതാ ബാനർജിയാണ് ബിജെപിയ്ക്ക് 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പേടി സ്വപ്നമാകാൻ കഴിയുന്നതെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

2

ആഗ്രയിൽ പാർട്ടി പ്രവർത്തകരുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തിയ അദ്ദേഹം ഭരണകക്ഷിയായ ബിജെപിയെ കടന്നാക്രമിച്ചുകൊണ്ടാണ് രംഗത്തെത്തിയത്. കൊവിഡിന്റെ രണ്ടാംതരംഗം രാജ്യത്ത് വ്യാപിക്കുന്നതിനിടെ നിരവധി പേരാണ് ഓക്സിജനും കിടക്കകൾക്കും വേണ്ടി പോരാടുന്നത്. ലക്ഷക്കണക്കിന് പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാൽ ബിജെപി നേതൃത്വം അവകാശപ്പെടുന്നത് ഓക്സിജൻ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്നാണ്. അത് ഏറ്റവും വലിയ നുണയാണെന്നും ജയന്ത് ചൗധരി പറഞ്ഞു.

3

പുൽവാമ രക്തസാക്ഷികളുടെ പേരി മോദി സർക്കാർ ജനങ്ങളുടെ വോട്ട് നേടി. എന്നാൽ രക്തസാക്ഷികളുടെ കുടുംബങ്ങൾ 30 മാസത്തിലേറെയായിട്ടും അവരുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ പോരാടിക്കൊണ്ടിരിക്കുകയാണ് യോഗി ആദിത്യനാഥ് അവരുടെ കുടുംബങ്ങളെ കാണുക പോലും ചെയ്തിട്ടില്ല. ബിജെപിയുടെ ദേശീയത ഒരു പ്രഹസനമാണെന്ന് പറയുന്നത് അതിശയോക്തിയാകില്ല. യഥാർത്ഥ ദേശീയതയായിരുന്നെങ്കിൽ, രക്തസാക്ഷികളുടെ കുടുംബങ്ങളെ കാണാൻ ബിജെപി നേതാക്കൾ പോകുമായിരുന്നുവെന്നും അദ്ദേഹം ആഗ്ര സന്ദർശനത്തിനിടെ വ്യക്തമാക്കി.

4

"കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്നവർ കർഷകരല്ലെന്നും സർക്കാർ അവകാശപ്പെടുന്നു, കർഷകർ ഇപ്പോൾ മോദി, യോഗി സർക്കാരുകളെ 'നുണയന്മാർ' എന്നാണ് വിളിക്കുന്നത്. കേന്ദ്ര -സംസ്ഥാന സർക്കാരുകൾ അവരുടെ അധികാരം ദുരുപയോഗം ചെയ്യുകയും പണം നൽകാതെ സ്വേച്ഛാധിപതികളായി പ്രവർത്തിക്കുകയും ചെയ്യുന്നു. കർഷകരുടെ ആവശ്യങ്ങൾ ചെവിക്കൊള്ളുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഹ്റായ് ഗ്രാമത്തിലെ ഒരു രക്തസാക്ഷിയുടെ കുടുംബത്തെ ജയന്ത് ചൗധരി സന്ദർശിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സർക്കാർ അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തങ്ങളുടെ പാർട്ടി അവർക്കായി പോരാടുമെന്ന് അദ്ദേഹം വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തിന് ഉറപ്പ് നൽകി. രാഷ്ട്രപതിയെയും ഗവർണറെയും കാണാൻ കുടുംബത്തെ കൊണ്ടുപോകുമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്.

5

ആഗസ്റ്റ് 8 ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഗ്രയിൽ വന്നപ്പോൾ അദ്ദേഹത്തെ കാണാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ലെന്നാണ് രക്തസാക്ഷിയുടെ വിധവയായ മംമ്ത റാവത്തിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. സർക്കാർ അവർക്ക് നൽകിയ ഒരു വാഗ്ദാനവും പാലിച്ചിട്ടില്ലെന്നും മംമ്ത റാവത്ത് പറഞ്ഞു. എന്നിരുന്നാലും, ആഗ്ര ജില്ലാ മജിസ്ട്രേറ്റിന്റെ അഭിപ്രായത്തിൽ, വാഗ്ദാനങ്ങളൊന്നും ജില്ലാ ഭരണകൂട തലത്തിൽ തീർപ്പുകൽപ്പിച്ചിട്ടില്ല. രക്തസാക്ഷിയുടെ പേരിൽ ഒരു കവാടം നിർമ്മിക്കുകയും അദ്ദേഹത്തിന്റെ പേരിൽ ഒരു വിദ്യാലയം പുനർനാമകരണം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

Recommended Video

cmsvideo
    What is Electoral bond? Why is the electoral bond scheme being opposed by transparency activists?
    6


    രാജ്യത്ത് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എൻസിപി അധ്യക്ഷൻ ശരദ് പവാർ, തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ,ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നതിനിടെയാണ് ആർഎൽഡി നേതാവിന്റെ ഈ ആവശ്യം. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ് അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അധികാരം പിടിച്ചടക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിനെ മറികടക്കാൻ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കാനുള്ള നീക്കത്തിലാണ് ബിജെപി ഇതര പാർട്ടികൾ.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+