കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ ത്രികോണ സഖ്യത്തിനൊരുങ്ങി എസ്പി... കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള തന്ത്രം!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഓരോ ദിനവും ബിജെപി വിരുദ്ധ സഖ്യം വലുതായി കൊണ്ടിരിക്കുകയാണ്. പക്ഷേ ഇതില്‍ നേട്ടമുണ്ടാവുമെന്ന് കരുതിയ കോണ്‍ഗ്രസിനാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്. കോണ്‍ഗ്രസിനെ യുപിയില്‍ കൂടെ കൂട്ടേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. യുപിയില്‍ പ്രതിപക്ഷ സഖ്യത്തിനൊപ്പം നിന്ന് കുറച്ചു സീറ്റുകള്‍ നേടാമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. അത് തകര്‍ന്നിരിക്കുകയാണ്. ത്രികോണ സഖ്യത്തിനാണ് ഇവിടെ തയ്യാറെടുക്കുന്നതെന്നാണ് സൂചന.

മൂന്നാമതൊരു കക്ഷി സഖ്യത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്. അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയും മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയും അതിനുള്ള ചര്‍ച്ചകളിലാണ്. അതേസമയം ആരാണ് ഈ മൂന്നാം കക്ഷിയെന്നാണ് ഇപ്പോള്‍ ചോദ്യമുയര്‍ന്നിരിക്കുന്നത്. ബിജെപിക്കൊപ്പമുള്ള ഏതെങ്കിലും പാര്‍ട്ടിയാണോ ഇതെന്നും വ്യക്തമായിട്ടില്ല. എന്തായാലും അങ്ങനെയല്ലെന്നാണ് സൂചന. ഇവര്‍ക്ക് നല്ലൊരു സീറ്റ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ത്രികോണ സഖ്യം

ത്രികോണ സഖ്യം

എസ്പിക്കും ബിഎസ്പിക്കും പുറമേ അതേ കരുത്തുള്ള ഒരുപാര്‍ട്ടിയെ വേണമെന്ന ആവശ്യത്തിലാണ് ത്രികോണ സഖ്യം വരുന്നത്. മൂന്ന് ശക്തമായ പാര്‍ട്ടികള്‍ ചേര്‍ന്ന് ബിജെപിയെ തകര്‍ക്കാനാണ് നീക്കം. നിലവിലെ റിപ്പോര്‍ട്ടനുസരിച്ച് രാഷ്ട്രീയ ലോക്ദളാണ് ആ മൂന്നാമത്തെ പാര്‍ട്ടി. അജിത് സിംഗിന്റെ പാര്‍ട്ടിയാണ് ഇത്. ജാട്ടുകളാണ് ഇവരുടെ പ്രധാന വോട്ടുബാങ്ക്. കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ് ഇവരെ ഒപ്പം കൂട്ടാന്‍ അഖിലേഷ് ഒരുങ്ങുന്നത്.

കോണ്‍ഗ്രസ് ബന്ധം

കോണ്‍ഗ്രസ് ബന്ധം

യുപിയില്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടിയാല്‍ സീറ്റുകള്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് അഖിലേഷ് നേരത്തെ പറഞ്ഞിരുന്നു. മായാവതിക്കും കോണ്‍ഗ്രസിനെ കൊണ്ടുവരുന്നതില്‍ താല്‍പര്യമില്ല. പോരാത്തതിന് കോണ്‍ഗ്രസിന് യുപിയില്‍ വലിയ ശക്തിയില്ല. ഈ സാഹചര്യത്തില്‍ അവരെ നിലനിര്‍ത്തുന്നത് പ്രതിപക്ഷ സഖ്യത്തിന് ബാധ്യതയാണ്. അതേസമയം റായ്ബറേലിയിലും അമേത്തിയിലും എതിരാളികളെ നിര്‍ത്തേണ്ടെന്ന് ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. രാഹുലിനും സോണിയക്കും തല്‍ക്കാലം പ്രതിസന്ധികളില്ല.

 സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം

സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം സഖ്യത്തില്‍ ആരൊക്കെ ഉണ്ടാവുമെന്ന് അഖിലേഷ് പ്രഖ്യാപിക്കും. നിലവില്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടുന്ന കാര്യം തന്നെ ചര്‍ച്ച ചെയ്തിട്ടില്ല. അതേസമയം കോണ്‍ഗ്രസിനെ സഖ്യത്തിലെടുക്കണമെങ്കില്‍ ചില നിബന്ധനകളും മുന്നോട്ട് വെക്കുമെന്നാണ് സൂചന. ആര്‍എല്‍ഡിയെ ഒപ്പം കൂട്ടിയാല്‍ ബിജെപിയുടെ ഹിന്ദുവോട്ട് ബാങ്ക് തകരുമെന്ന് ഉറപ്പാണ്. ജാട്ടുകള്‍ ബിജെപിയുടെ പ്രധാന വോട്ടുബാങ്കാണ്.

പശ്ചിമ യുപിയില്‍ സീറ്റ് നല്‍കും

പശ്ചിമ യുപിയില്‍ സീറ്റ് നല്‍കും

പശ്ചിമ യുപിയിലെ കാര്‍ഷിക മേഖലയില്‍ കുറച്ച് സീറ്റുകള്‍ ആര്‍എല്‍ഡിക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ ജാട്ടുകള്‍ക്ക് സ്വാധീനമുള്ള പ്രദേശമാണ്. 2014ല്‍ ബിജെപിക്ക് നിരവധി സീറ്റുകള്‍ ജാട്ട് മേഖലയില്‍ നിന്ന് ലഭിച്ചിരുന്നു. നേരത്തെ കൈരാനയിലെ ഉപതിരഞ്ഞെടുപ്പില്‍ ആര്‍എല്‍ഡി എസ്പി-ബിഎസ്പി സഖ്യത്തെ പിന്തുണച്ചിരുന്നു. വമ്പന്‍ ജയമാണ് തബ്ബസും ഹസന്‍ അന്ന് നേടിയത്. ഇതിനെ തുടര്‍ന്നാണ് ആര്‍എല്‍ഡിയെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കൂടെ നിര്‍ത്താന്‍ മായാവതി തീരുമാനിച്ചത്.

പത്തിലധികം സീറ്റുകള്‍

പത്തിലധികം സീറ്റുകള്‍

സംസ്ഥാനത്ത് 80 സീറ്റുകളാണുള്ളത്. ഇതില്‍ പത്തിലധികം സീറ്റില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ് ആര്‍എല്‍ഡി. ഇതിന് പുറമേ മുസ്ലീം സ്ഥാനാര്‍ത്ഥിയെ ഇവരുടെ മണ്ഡലങ്ങളില്‍ നിര്‍ത്തി വിജയിപ്പിക്കാനും ഇവര്‍ക്ക് സാധിക്കും. ആര്‍എല്‍ഡി പ്രതിപക്ഷ സഖ്യത്തിനൊപ്പം ചേര്‍ന്നാല്‍ പശ്ചിമ യുപിയില്‍ നിന്ന് ഒരു സീറ്റ് പോലും ബിജെപിക്ക് ലഭിക്കില്ല. അതേസമയം മുസഫര്‍നഗര്‍ കലാപത്തില്‍ ജാട്ടുകളും മുസ്ലീങ്ങളും തമ്മിലുള്ള ബന്ധം തകര്‍ന്നിരുന്നു. എന്നാല്‍ ആര്‍എല്‍ഡിയുടെ വരവോടെ ഇത് വീണ്ടും ശക്തിപ്പെട്ടിരിക്കുകയാണ്.

ബിജെപിക്ക് ആശങ്ക

ബിജെപിക്ക് ആശങ്ക

ആര്‍എല്‍ഡിയെ എന്‍ഡിഎയിലേക്ക് കൊണ്ടുവരാന്‍ ബിജെപി നേരത്തെ ശ്രമിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ സഖ്യത്തിനൊപ്പം നില്‍ക്കാനുള്ള അവരുടെ തീരുമാനം ബിജെപിയെ ആശങ്കയിലാക്കുന്നുണ്ട്. ജാട്ട് വോട്ടുകള്‍ ലഭിച്ചില്ലെങ്കില്‍ അത് മൊത്തം ഹിന്ദു വോട്ടുകളിലും പ്രതിഫലിക്കും. മുസ്ലീങ്ങള്‍ ബിജെപിയുമായി തീര്‍ത്തും അകന്നിരിക്കുകയുമാണ്. അതോടൊപ്പം യോഗി ആദിത്യനാഥിന്റെ ഭരണവും കേന്ദ്ര നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.

രണ്ട് സീറ്റ് മാത്രം

രണ്ട് സീറ്റ് മാത്രം

കോണ്‍ഗ്രസിനെ സഖ്യത്തിന്റെ ഭാഗമാക്കിയാലും രണ്ട് സീറ്റില്‍ കൂടുതല്‍ നല്‍കാനാവില്ലെന്നാണ് ഇരുപാര്‍ട്ടികളും പറയുന്നത്. അങ്ങനെയെങ്കില്‍ ഭരണത്തില്‍ തിരിച്ചെത്താനൊരുങ്ങുന്ന കോണ്‍ഗ്രസിന്് അത് കനത്ത തിരിച്ചടിയാണ്. വലിയ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടണമെന്നാണ് നേരത്തെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നത്. അതേസമയം മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ അധികാരം നേടാനായാല്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനാവും. അതേസമയം യുപിയിലെ മറ്റ് ചെറിയ പാര്‍ട്ടികളെയും സഖ്യത്തിന്റെ ഭാഗമാക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ബിജെപിയുമായുള്ള ബന്ധം നിതീഷ് അവസാനിപ്പിക്കുന്നു? 16 സീറ്റില്ലെങ്കില്‍ എന്‍ഡിഎയില്‍ തുടരില്ല!!ബിജെപിയുമായുള്ള ബന്ധം നിതീഷ് അവസാനിപ്പിക്കുന്നു? 16 സീറ്റില്ലെങ്കില്‍ എന്‍ഡിഎയില്‍ തുടരില്ല!!

പശ്ചിമേഷ്യ വീണ്ടും കത്തും... ഇറാന്‍ യുദ്ധസന്നാഹമൊരുക്കുന്നു.... യുഎസ്സിനും ഇസ്രയേലിനും ഭീഷണിപശ്ചിമേഷ്യ വീണ്ടും കത്തും... ഇറാന്‍ യുദ്ധസന്നാഹമൊരുക്കുന്നു.... യുഎസ്സിനും ഇസ്രയേലിനും ഭീഷണി

English summary
rld more certain than Congress in alliance led by sp bsp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X