ബിജെപിക്കൊപ്പം മത്സരിക്കില്ലെന്ന് കുശ്വാഹ... ബീഹാറില്‍ ട്വന്റി ട്വന്റി സീറ്റ് പൊളിഞ്ഞു!!

പട്‌ന: ബിജെപി ഏറെ പ്രതീക്ഷയോടെ നോക്കുന്ന സംസ്ഥാനമാണ് ബീഹാര്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് ലോക്‌സഭയിലെ ഗംഭീര പ്രകടനത്തിലൂടെ മറുപടി നല്‍കാനായിരുന്നു അമിത് ഷാ ലക്ഷ്യമിട്ടത്. എന്നാല്‍ ഇതിനിടയില്‍ നിതീഷ് കുമാര്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ബിജെപിയെ കുഴപ്പത്തില്‍ ചാടിച്ചിരുന്നു. അദ്ദേഹത്തെ നേരിട്ട് കണ്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചതും അമിത് ഷായായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ബീഹാറിലെ പ്രസിദ്ധമായ ട്വന്റി ട്വന്റി ഫോര്‍മുല പൊളിഞ്ഞിരിക്കുകയാണ്.

ബിജെപിക്കൊപ്പമില്ലെന്ന് തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആര്‍എല്‍എസ്പി നേതാവ് ഉപേന്ദ്ര കുശ്വാഹ. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിജെപിയുടെ വമ്പന്‍ നീക്കങ്ങള്‍ക്കുള്ള വലിയ തിരിച്ചടിയാണ് ഇത്. അതേസമയം പ്രതിപക്ഷ പാളയത്തിലേക്കാണ് പോകുന്നതെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. നേരത്തെ അദ്ദേഹം തേജസ്വി യാദവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത് ശരിവെക്കുന്ന നീക്കങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ട്വന്റി ട്വന്റി പൊളിഞ്ഞു

ട്വന്റി ട്വന്റി പൊളിഞ്ഞു

ബീഹാറില്‍ അമിത് ഷാ കൊണ്ടുവന്ന സീറ്റ് വിഭജന തീരുമാനമായിരുന്നു ട്വന്റി ട്വന്റി. 20 സീറ്റുകള്‍ ബിജെപിക്കും ബാക്കിയുള്ള 20 മറ്റ് സഖ്യകക്ഷികള്‍ക്കുമായി നല്‍കുന്നതായിരുന്നു ഈ തീരുമാനം. എന്നാല്‍ അമിത് ഷായുടെ ഈ തന്ത്രത്തെ എതിര്‍ക്കുമെന്നാണ് എന്‍ഡിഎ കക്ഷിയായ ഉപേന്ദ്ര കുശ്വാഹ പറഞ്ഞിരിക്കുന്നത്. ഞാന്‍ ക്രിക്കറ്റ് കളിക്കാറില്ല, അതുകൊണ്ട് ട്വന്റി ട്വന്റി ഫോര്‍മുല അറിയില്ല. വേണമെങ്കില്‍ കുട്ടിയും കോലും കളിക്കാമെന്നും അദ്ദേഹം പരിഹസിച്ചു.

 സീറ്റ് നല്‍കുന്നത് ഇങ്ങനെ

സീറ്റ് നല്‍കുന്നത് ഇങ്ങനെ

ട്വന്റി ട്വന്റി പ്രകാരം ബിജെപിക്ക് 20 സീറ്റ് ലഭിക്കുമ്പോള്‍, നിതീഷ് കുമാറിന്റെ ജെഡിയുവിന് 12 സീറ്റും രാംവിലാസ് പാസ്വാന്റെ എ്ല്‍ജെപിക്ക് ആറും കുശ്വാഹയുടെ പാര്‍ട്ടിക്ക് രണ്ട് സീറ്റുമാണ് നല്‍കാമെന്ന് പറഞ്ഞത്. എന്നാല്‍ രണ്ട് സീറ്റുകള്‍ തീരെ കുറഞ്ഞുപോയെന്നാണ് കുശ്വാഹ നേരത്തെ തന്നെ പറഞ്ഞിരുന്നത്. നിതീഷില്ലാത്ത സമയത്ത് പാര്‍ട്ടിക്കൊപ്പം നിന്നവരാണ് തങ്ങളെന്നും പക്ഷേ അമിത് ഷാ ഇപ്പോള്‍ കൈവിട്ടെന്നും ആര്‍എല്‍എസ്പി പറയുന്നു.

കോണ്‍ഗ്രസുമായി സഖ്യം

കോണ്‍ഗ്രസുമായി സഖ്യം

ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ ഒട്ടും താല്‍പര്യമില്ലെന്നും അവര്‍ നിതീഷിന്റെ താല്‍പര്യത്തിന് വഴങ്ങിയിരിക്കുകയാണെന്നും കുശ്വാഹ പറഞ്ഞു. അതേസമയം അദ്ദേഹം സഖ്യം വിടുമെന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്നാണ് സൂചന. നിതീഷാണ് സീറ്റ് വിഭജനത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നും പാര്‍ട്ടി ആരോപിക്കുന്നുണ്ട്. ആര്‍ജെഡിയാണ് കുശ്വാഹയെ കൊണ്ടുവരാന്‍ താല്‍പര്യപ്പെടുന്നത്.

 ബിജെപിക്ക് വന്‍ തിരിച്ചടി

ബിജെപിക്ക് വന്‍ തിരിച്ചടി

ആര്‍എല്‍എസ്പി എന്‍ഡിഎ വിടുന്നത് ബിജെപിക്ക് വന്‍ തിരിച്ചടിയാണ്. സംസ്ഥാനത്ത് കോറി വിഭാഗത്തിന്റെ പിന്തുണ ഉള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് ആര്‍എല്‍എസ്പി. നിതീഷ് കുമാറിന്റെ വിഭാഗമായ കുര്‍മിയേക്കാള്‍ സംസ്ഥാനത്ത് വേരോട്ടം കോറി വിഭാഗത്തിനാണ്. കഴിഞ്ഞ തവണ കുശ്വാഹയുടെ പാര്‍ട്ടി മത്സരിച്ച മൂന്ന് സീറ്റിലും വിജയിച്ചിരുന്നു. അതിലും കൂടുതല്‍ സീറ്റുകള്‍ ഇത്തവണ തന്നില്ലെങ്കിലും എന്‍ഡിഎയില്‍ നില്‍ക്കുന്നതില്‍ അര്‍ഥമില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്.

പ്രധാന പ്രശ്‌നം എന്ത്?

പ്രധാന പ്രശ്‌നം എന്ത്?

നിതീഷിന്റെ കുമാറിന്റെ പാര്‍ട്ടി സംസ്ഥാനത്തെ എല്ലാ സീറ്റിലും മത്സരിച്ചിട്ടും വെറും രണ്ട് സീറ്റാണ് ബീഹാറില്‍ നിന്ന് ലഭിച്ചത്. എന്നിട്ടും അവര്‍ക്കെന്തിനാണ് 12 സീറ്റുകള്‍ നല്‍കിയതെന്നാണ് കുശ്വാഹയുടെ ചോദ്യം. പോരാത്തതിന് ഒരു സീറ്റ് കുറയ്ക്കുകയും ചെയ്തു. ഇത് അംഗീകരിക്കാനാവില്ലെന്നാണ് അവരുടെ നിലപാട്. ബിജെപിയുമായി മാത്രമല്ല നിതീഷുമായിട്ടും പാര്‍ട്ടി ഇടഞ്ഞ് നില്‍ക്കുകയാണ്. അതേസമയം ആര്‍എല്‍എസ്പിക്ക് കൂടുതല്‍ സീറ്റ് നല്‍കാനാവില്ലെന്നാണ് ബിജെപിയുടെ നിലപാട്.

 കോണ്‍ഗ്രസിന്റെ നീക്കം

കോണ്‍ഗ്രസിന്റെ നീക്കം

സംസ്ഥാനത്ത് അഞ്ച് സീറ്റുകളാണ് കുശ്വാഹയുടെ പാര്‍ട്ടിക്ക് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് എട്ടുസീറ്റുകള്‍ വരെ എത്താനും സാധ്യതയുണ്ട്. ആര്‍ജെഡിക്കും ഇതില്‍ അഭിപ്രായ വ്യത്യാസമില്ല. ദളിത് വോട്ടുകള്‍ മറിക്കാനും കുശ്വാഹയുടെ സാന്നിധ്യം സഹായകരമാകും. അതേസമയം നിയസഭാ തിരഞ്ഞെടുപ്പില്‍ കുശ്വാഹയുടെ പാര്‍ട്ടിയുടെ മോശം പ്രകടനമാണ് കൂടുതല്‍ സീറ്റ് നല്‍കുന്നതിന് തടസ്സമാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+