തമിഴ്‌നാട്ടില്‍ ബസ് ലോറിയിലിടിച്ച് 18 പേര്‍ മരിച്ചു
തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയ്ക്കടുത്തുള്ള സമയപുരത്തെ ഇരിങ്കല്ലൂരില്‍ വെച്ച് ബസ് ലോറിയിലിടിച്ച് 18 പേര്‍ മരിച്ചു. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയുണ്ടായ അപകടത്തില്‍ പതിനഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ചെന്നൈയില്‍ നിന്നും നാഗര്‍കോവിലിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഡീലക്‌സ് ട്രാന്‍സ്‌പോര്‍ട്ട് ബസ്സാണ് അപകടത്തില്‍ പെട്ടത്. തിരക്കേറിയ ഹൈവേയുടെ അരികില്‍ പാര്‍ക്കിങ് ലൈറ്റില്ലാത നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ബസ്സ് വന്നിടിയ്ക്കുകയായിരുന്നുവെന്നാണ് പ്രാരംഭ വിവരം.













Click it and Unblock the Notifications