Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദത്തേക്കാള്‍ മനുഷ്യ ജീവനു ഭീഷണിയാകുന്നത് റോഡുകള്‍!!

ഇന്ത്യയില്‍ ഓരോ ദിവസവും പുലരുന്നത് കണ്ണീരോടെയാണ്. ഇന്ത്യയിലെ റോഡപടകടങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. തീവ്രവാദി ആക്രമണങ്ങളില്‍ പൊലിയുന്ന ജീവനുകളേക്കാള്‍ നാല് മടങ്ങ് കൂടുതലാണ് ഒരോ ദിവസവും റോഡപടകങ്ങളില്‍ നഷ്ടപ്പെടുന്ന ജീവനുകള്‍ എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. 2014 ലെ കണക്കുകള്‍ പ്രകാരം 136,671 പേര്‍ റോഡപകടങ്ങളില്‍ മരിച്ചിട്ടുണ്ട്. ദിവസവും 382 ജീവനുകളാണ് ഇന്ത്യന്‍ റോഡുകളില്‍ പൊലിയുന്നത്.

തീവ്രവാദ ആക്രമണ ചര്‍ച്ചകള്‍ മുറുകുമ്പോള്‍ എന്തുകൊണ്ട് റോഡപകടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പാതിവഴിയില്‍ അധികൃതര്‍ അവസാനിപ്പിക്കുന്നു. തീവ്രവാദ ആക്രമണങ്ങളില്‍ 2014ല്‍ മാത്രം 83 സുരക്ഷാ ഉദ്യോഗസ്ഥരാണ് ദാരുണമായി കൊല്ലപ്പെട്ടത്. എന്നാല്‍, റോഡപടകങ്ങളുടെ കാര്യത്തില്‍ കണക്കുകള്‍ ഇതിലും ഭീകരമാണ്.

accident

അമിത വേഗതയും, നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കലും, മദ്യപിച്ച് വാഹനമോടിക്കലുമാണ് നൂറില്‍ 90 ശതമാനം റോഡപകടങ്ങള്‍ക്കും കാരണം. ഇത്തരം അപകടങ്ങളില്‍ കാല്‍നടയാത്രക്കാരും സൈക്കിള്‍ യാത്രക്കാരും ഉള്‍പ്പെടുന്നു എന്നതാണ് മറ്റൊരു വേദനിപ്പിക്കുന്ന സത്യം.

കഴിഞ്ഞ വര്‍ഷങ്ങളെക്കൂടി പരിഗണിക്കുമ്പോള്‍ 2014ല്‍ റോഡപകടങ്ങള്‍ കൂടിയതായാണ് ഗതാഗത മന്ത്രാലയം നല്‍കുന്ന റിപ്പോര്‍ട്ട്. കണ്‍മുന്നില്‍ പൊലിയുന്ന നാലില്‍ മൂന്നു അപകടങ്ങളും ഡ്രൈവര്‍മാരുടെ അനാസ്ഥ മൂലമാണെന്നും പറയുന്നു. തിരക്ക് കൂട്ടലും, മദ്യപിച്ച് വാഹനമോടിക്കലും കൂടാതെ സിഗ്നലുകള്‍ പാലിക്കാത്തതും തെറ്റായ വശങ്ങളിലൂടെയുള്ള യാത്രയും റോഡപകടങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്.

terrorist

വാഹനത്തിന്റെ വേഗതയാണ് അപകടങ്ങള്‍ക്ക് മുഖ്യ കാരണങ്ങളായി കണ്ടുവരുന്നത് എന്നത് പറയാതിരിക്കാനാവില്ല. വേഗത കൊണ്ട് മാത്രം 57,844 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് 2014ലെ കണക്കുകളാണ്, മുന്‍പത്തെ വര്‍ഷങ്ങളിലും ഇതേ അവസ്ഥ തന്നെയാണ്. മദ്യപിച്ച് വാഹനമോടിച്ച് മരിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് മധ്യപ്രദേശിലാണ്. മദ്യം കാരണം 2014ല്‍ മാത്രം 915 മരണങ്ങളാണ് മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തത്.

റോഡപടകങ്ങളുടെ മറ്റൊരു കാരണമായി പറയുന്നത് ഹെല്‍മറ്റാണ്. റോഡപടകങ്ങളില്‍ 30ശതമാനം ഇരുചക്രവാഹന യാത്രക്കാര്‍ ഉള്‍പ്പെടുന്നു. 15നും 35നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരുടെ ജീവനുകളാണ് ഇതിലധികവും. ലോകത്തിന്റെ ശ്രദ്ധ അടിയന്തരമായി പതിയേണ്ട വിഷയമാണിത്. റോഡപകടവും മരണവും കാരണം ഒട്ടേറെ കുടുംബങ്ങള്‍ ദരിദ്രരായി മാറുന്ന അവസ്ഥയും കാണാതിരിക്കാനാവില്ല.

accident-

ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുന്നതോടൊപ്പം ട്രാഫിക് പോലീസും ഉദ്യോഗസ്ഥരും കരുതലോടെ നീങ്ങേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ റോഡുകളില്‍ മനുഷ്യരുടെ ജീവനു പുല്ലുവില കല്‍പ്പിക്കുമ്പോള്‍ ലോകത്തെ പകുതിയിലേറെയും രാജ്യങ്ങളില്‍ മെച്ചപ്പെട്ട സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന കാര്യം ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+