മെയ് 1ന് മുതല്‍ റോമിങ് നിരക്ക് കുറയും
ദില്ലി: മേയ് ഒന്നുമുതല്‍ മൊബൈല്‍ ഫോണ്‍ വിളികളുടെയും എസ്എംഎസിന്റെയും ദേശീയ, പ്രാദേശിക റോമിങ് നിരക്കുകളില്‍ കുറവുവരുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ.
രാജ്യത്തിനകത്തു തന്നെ പരമാവധി ദൂരങ്ങളില്‍ നിന്നുള്ള റോമിംഗ് കോളുകളില്‍ മിനുറ്റിന് 1.50 രൂപയെന്നത് 1.15 പൈസയായി കുറയും. നാഷണല്‍ റോമിംഗിലാണെങ്കില്‍ ഓരോ കോളും പ്രതിമിനുറ്റിന് 80 പൈസയായിരിക്കും ഈടാക്കുക. ഇന്‍കമിംഗ് റോമിംഗ് നിരക്കുകള്‍ മിനുറ്റിന് 75 പൈസയില്‍ നിന്നും 45 പൈസയിലേക്കാണ് കുറയുക.

റോമിംഗ് പരിധിയില്‍ പെടുന്ന യാത്ര ചെയ്യുന്ന പ്രദേശങ്ങളില്‍ അടുത്തുള്ള നഗരങ്ങളിലേക്കുള്ള മെസേജുകള്‍ക്ക് പരമാവധി ഈടാക്കാവുന്ന തുക 25 പൈസയാണ്. റോമിംഗിലിരിക്കുമ്പോള്‍ ദൂര പ്രദേശങ്ങളിലേക്ക് മെസേജ് അയക്കുകയാണെങ്കില്‍ ഈടാക്കാവുന്ന പരമാവധി തുക 38 പൈസയായും കുറച്ചിട്ടുണ്ട്.
റോമിംഗ് നിരക്കുകളുടെ പരമാവധി തുക ട്രായ് നിശ്ചയിക്കുന്നത് പ്രാബല്യത്തില്‍ വരുന്നതോടെയാണ് നിരക്കുകളില്‍ കുറവ് വരും . 2013ലാണ് അവസാനമായി ട്രായ് റോമിംഗ് നിരക്കുകള്‍ പുനര്‍നിശ്ചയിച്ചത്.












Click it and Unblock the Notifications