പീഡിപ്പിക്കാന്‍ ശ്രമിച്ച കാര്‍ ഡ്രൈവറെയും സുഹൃത്തിനെയും യാത്രക്കാരായ പെണ്‍കുട്ടികള്‍ അടിച്ചുവീഴ്ത്തി
ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് കാബ് വിളിച്ച പെണ്‍കുട്ടികളെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവറെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.
ഗുഡ്ഗാവ്: ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് കാബ് വിളിച്ച പെണ്‍കുട്ടികളെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവറെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് ദില്ലിയിലെ വീട്ടിലേക്ക് കാബ് വിളിച്ച സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ക്കാണ് ദുരനുഭവമുണ്ടായത്.
കാബില്‍ കയറുമ്പോള്‍ ഡ്രൈവര്‍ അല്ലാതെ ഒരാള്‍ കൂടി മുന്‍സീറ്റില്‍ ഇരിക്കുന്നുണ്ടായിരുന്നു. വാഹനം വളരെ പതുകെ ഓടിച്ച ഡ്രൈവറോട് സ്പീഡില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടും പോകുന്നില്ലായിരുന്നു. പിന്നീടാണ് ബാഗില്‍ സൂക്ഷിച്ചിരുന്ന പണം തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്.

കാബില്‍ നിന്നും ഇറങ്ങാന്‍ അനുവദിക്കാതെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് പെണ്‍കുട്ടികള്‍ സ്വയരക്ഷയ്ക്കായി കാറിന്റെ നിയന്ത്രണം തെറ്റിയ്ക്കാന്‍ ശ്രമിച്ചത്. സെക്യൂരിറ്റി ജീവനക്കാരികളായി പെണ്‍കുട്ടികള്‍ ഇവരെ അടിച്ച് വീഴ്ത്തുകയായിരുന്നു. വാഹനം ഡിവൈഡറില്‍ ഇടിച്ച് നിര്‍ത്തിയപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഒരാളെ നാട്ടുകാര്‍ പിടികൂടി. സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ട ഡ്രൈവറെ പോലീസ് കഴിഞ്ഞ ദിവസത്തില്‍ പിടികൂടി.












Click it and Unblock the Notifications