'പണത്തിന് ആവശ്യം വന്നപ്പോൾ മോഷ്ടിച്ച് പോയതാ, ക്ഷമിയ്ക്കണം' ഉടമയ്ക്ക് കള്ളന്റെ കത്ത് !!!
മോഷണം നടത്തിയതിന് വീട്ടുടമസ്ഥരോട് കള്ളന്‍ ക്ഷമചോദിയ്ക്കുന്നുണ്ട്.
ഭോപ്പാല്‍: അഞ്ച് മാസം മുമ്പാണ് ഷക്കീരാ ഖാന്റെ വീട്ടില്‍ കള്ളന്‍ കയറിയത്. വില പിടിപ്പുള്ള പല വസ്തുക്കളും നഷ്ടപ്പെട്ടു. പോലീസില്‍ പരാതിപ്പെട്ടെങ്കിലും കള്ളനെ കണ്ടെത്താനായില്ല. ആഭരണങ്ങള്‍ പലതും നഷ്ടപ്പെട്ടതിന്റെ വിഷമത്തിലിരിയ്ക്കുമ്പോഴാണ് ആ കത്ത് കിട്ടിയത്. മറ്റാരുടേയും അല്ല, കള്ളന്റേത് തന്നെ....

പണവും വിലപിടിപ്പുള്ള ആഭരണങ്ങളുമാണ് ഷക്കീരാഖാന്റെ വീട്ടില്‍ നിന്ന് മോഷണം പോയത്.

പോലീസ് അന്വേഷണം നടക്കുന്നതിന് ഇടേയാണ് കള്ളന്റെ കത്ത് വന്നത്. മോഷണ വസ്തുക്കള്‍ എല്ലാം തിരികെ നല്‍കാന്‍ തയ്യാറാണെന്നാണ് കത്തില്‍ പറയുന്നത്.

മോഷണം നടത്തിയതിന് വീട്ടുടമസ്ഥരോട് കള്ളന്‍ ക്ഷമചോദിയ്ക്കുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ ആണേ്രത മോഷണം നടത്തിയത്.

കത്ത് ലഭിച്ചതോടെ ആകെ കുഴപ്പത്തിലായിരിയ്ക്കുന്നത് പോലീസുകാരാണ് കള്ളനെ പിടിയ്ക്കാനായില്ലെങ്കില്‍ അത് സേനയ്ക്ക് മുഴുവന്‍ നാണക്കേടാവും എന്നാണ് ഇവര്‍ പറയുന്നത്.












Click it and Unblock the Notifications