കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം മാത്രം പോരാ മെഷിനും വേണം; ദില്ലിയിൽ മോഷ്ടാക്കൾ എടിഎം മെഷിനുമായി കടന്നുകളഞ്ഞു

Google Oneindia Malayalam News

ദില്ലി: എടിഎം കുത്തിപ്പൊളിച്ച് മോഷണങ്ങൾ നടക്കുന്നത് ഇപ്പോൾ പതിവ് സംഭവമാണ്. എന്നാൽ രാജ്യതലസ്ഥാനത്ത് ഒരു സംഘം മോഷ്ടാക്കൾ എടിഎം മിഷൻ തന്നെ മോഷ്ടിച്ചിരിക്കുകയാണ്. ദില്ലി ദ്വാരകയിലെ നവാഡ റെയിൽവേ സ്റ്റേഷന് സമീപത്ത് സ്ഥാപിച്ച എടിഎം മിഷനാണ് കാണാതായത്. 30 ലക്ഷത്തോളം രൂപ ഈ മിഷനിൽ നിക്ഷേപിച്ചിരുന്നു.

ഗ്രീസ് ഉപയോഗിച്ച് സിസിടിവി ക്യാമറകൾ മോഷ്ടാക്കൾ മറച്ചിരുന്നു. രാവിലെ 9 മണി മുതൽ രാത്രപി 9 മണിവരെയാണ് ബാങ്ക് പ്രവർത്തിക്കാറുള്ളതെന്നും അതിന് ശേഷം ബാങ്കിന്റെയും എടിഎമ്മിന്റെയും ഷട്ടറുകൾ സെക്യൂരിറ്റി ജീവനക്കാരൻ അടയ്ക്കാറുണ്ടെന്നുമാണ് ബാങ്ക് മാനേജർ വ്യക്തമാക്കുന്നത്.

atm

എന്നാൽ തിങ്കളാഴ്ച എടിഎമ്മിന്റെ ഷട്ടർ അടയ്ക്കാൻ സുരക്ഷാ ജീവനക്കാരൻ മറന്ന് പോയെന്ന് പോലീസ് പറയുന്നു. രാവിലെ ബാങ്ക് ജീവനക്കാർ ജോലിക്കെത്തിയപ്പോഴാണ് എടിഎം കാണാതായത് ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ ബാങ്ക് ജീവനക്കാർക്ക് പങ്കുണ്ടോയെന്ന് പോലീസ് സംഘം പരിശോധിക്കുന്നുണ്ട്. സെക്യൂരിട്ടി ജീവനക്കാരൻ ക്യത്യമായി ഷട്ടർ അടയ്ക്കാൻ മറന്നതും സംശയം ഉളവാക്കുന്നുണ്ട്.

രണ്ട് പേരാണ് മോഷണം നടത്തിയതെന്നാണ് സംശയിക്കുന്നത്. സിസിടിവി ക്യാമറകൾ ഗ്രീസ് ഉപയോഗിച്ച് മറച്ച ശേഷം വയറുകൾ മുറിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ചില സൂചനകൾ ലഭിച്ചതായി പോലീസ് പറയുന്നു.

ഛത്തീസ്ഗഡിൽ അറ്റകൈ പ്രയോഗവുമായി ബിജെപി; മുഴുവൻ സീറ്റിലും പുതുമുഖങ്ങൾഛത്തീസ്ഗഡിൽ അറ്റകൈ പ്രയോഗവുമായി ബിജെപി; മുഴുവൻ സീറ്റിലും പുതുമുഖങ്ങൾ

English summary
Robbers flee with entire ATM machine in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X