കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണപ്പുറത്തില്‍ വീണ്ടും കോടികളുടെ കൊള്ള... ഇവിടെ മാത്രം എന്താ ഇത്രയധികം മോഷണം?

Google Oneindia Malayalam News

മുംബൈ: മലയാളികളുടെ ഉടമസ്ഥതയില്‍ ഉള്ള മണപ്പുറം ഗോള്‍ഡില്‍ വീണ്ടും വന്‍ മോഷണം. നാഗ്പൂര്‍ ശാഖയില്‍ ആണ് മോഷണം നടന്നിരിക്കുന്നത്. 30 കിലോ സ്വര്‍ണവും മൂന്ന് ലക്ഷം രൂപയും ആണ് കവര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്. ആറംഗ സംഘം ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് മോഷണം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

ഒമ്പത് കോടി രൂപയുടെ സ്വര്‍ണമാണ് മോഷ്ടാക്കള്‍ കവര്‍ന്നത് എന്ന് മണപ്പുറം അധികൃതര്‍ പറയുന്നു. കഴിഞ്ഞ മാസം അവസാനം മണപ്പുറം ഫിനാന്‍സിന്റെ ജലന്ധര്‍ ശാഖയിലും സമാനമായ മോഷണം നടന്നിരുന്നു. അന്ന് മൂന്ന് കോടിയുടെ സ്വര്‍ണമാണ് മോഷണം പോയത്.

Read Also: മണപ്പുറം ഫിനാന്‍സില്‍ മൂന്ന് കോടിയുടെ സ്വര്‍ണം കവര്‍ന്നു; ആയുധധാരികളെന്ന്... തെളിവില്ലേ?

കേരളത്തില്‍ നിന്നുള്ള ധനകാര്യ സ്ഥാപനങ്ങളായ മണപ്പുറം, മുത്തൂറ്റ് എന്നിവയുടെ ശാഖകളില്‍ ഇത്തരം മോഷണങ്ങള്‍ തുടര്‍ക്കഥയാണ്. എന്താണ് ഇതിന് പിന്നില്‍?

നാഗ്പൂര്‍ ശാഖയിലെ മോഷണം

നാഗ്പൂര്‍ ശാഖയിലെ മോഷണം

മണപ്പുറം ഗോള്‍ഡിന്റെ നാഗ്പൂര്‍ ശാഖയിലാണ് ഒടുവില്‍ മോഷണം നടന്നത്. 30 കിലോഗ്രാം സ്വര്‍ണവും മൂന്ന് ലക്ഷം രൂപയും ആണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

മുഖം മൂടി ധരിച്ച അക്രമിസംഘം

മുഖം മൂടി ധരിച്ച അക്രമിസംഘം

മുഖം മൂടി ധരിച്ച ആറംഗ സംഘം തോക്ക് ചൂണ്ടി മോഷണം നടത്തി എന്നാണ് ജീനക്കാരുടെ മൊഴി. സെപ്തബംര്‍ 28 ന് വൈകുന്നേരം നാല് മണിയോടെയാണ് മോഷണം നടന്നത്.

സുരക്ഷാ ജീവനക്കാര്‍ ആരുമില്ലേ?

സുരക്ഷാ ജീവനക്കാര്‍ ആരുമില്ലേ?

ഇത്രയധികം മൂല്യം വരുന്ന സ്വര്‍ണം സൂക്ഷിക്കുന്ന സ്ഥാപനത്തില്‍ സുരക്ഷയ്ക്കായി ഒരു ജീവനക്കാരന്‍ പോലും ഉണ്ടായിരുന്നില്ലേ? ഒരാള്‍ ഉണ്ടായിരുന്നു, പക്ഷേ സംഭവം നടക്കുമ്പോള്‍ അയാള്‍ സ്ഥലത്തുണ്ടായിരുന്നില്ലത്രെ.

പണയംവച്ചവരുടെ സ്വര്‍ണം

പണയംവച്ചവരുടെ സ്വര്‍ണം

വായ്പയ്ക്ക് ഈടായി പണയം വച്ച സ്വര്‍ണമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ചുരുക്കിപ്പറഞ്ഞാല്‍ ഉപഭോക്താക്കളുടെ സ്വര്‍ണം. ഇത് ഇനി എങ്ങനെ തിരികെ കൊടുക്കും എന്നത് വലിയ ചോദ്യമാണ്.

ജലന്ധറില്‍ സംഭവിച്ചതുപോലെ തന്നെ

ജലന്ധറില്‍ സംഭവിച്ചതുപോലെ തന്നെ

മണപ്പുറം ഫിനാന്‍സിന്റെ ജലന്ധര്‍ ശാഖയില്‍ ഓഗറ്റ 30 ന് നടന്ന കവര്‍ച്ചയും സമാനമായതായിരുന്നു. അവിടേയും ആറംഗ മുഖംമൂടി സംഘമാണ് കവര്‍ച്ച നടത്തിയത്. മൂന്ന് കോടി രൂപയുടെ സ്വര്‍ണമാണ് അവിടെ നിന്ന് നഷ്ടപ്പെട്ടത്.

സിസിടിവിയില്‍ പതിഞ്ഞ മുഖങ്ങള്‍

സിസിടിവിയില്‍ പതിഞ്ഞ മുഖങ്ങള്‍

മണപ്പുറം ഗോള്‍ഡിന്റെ ശാഖയിലെ സിസിടിവിയില്‍ അക്രമികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരാളുടെ മുഖം വ്യക്തമാണത്രെ.

ഇതിന് മുമ്പ് നടന്ന മോഷണങ്ങള്‍

ഇതിന് മുമ്പ് നടന്ന മോഷണങ്ങള്‍

മുമ്പ് നടന്ന മിക്ക കവര്‍ച്ചകളിലും ഇതുവരെ ആരേയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ഇതിന് പിന്നില്‍ മറ്റെന്തെങ്കിലും നിഗൂഢതകളുണ്ടോ എന്നും സംശയിക്കേണ്ടിരിയിക്കുന്നു.

എന്തുകൊണ്ട് ഇത്തരം സ്ഥാപനങ്ങള്‍

എന്തുകൊണ്ട് ഇത്തരം സ്ഥാപനങ്ങള്‍

മണപ്പുറം, മുത്തൂറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഇടക്കിയെ ഇത്തരം വന്‍ കവര്‍ച്ചകള്‍ നടക്കുന്നത്. അനുഭവങ്ങളില്‍ നിന്ന് ഇവര്‍ ഇനിയും പാഠം പഠിച്ചില്ലേ എന്ന ചോദ്യത്തിന് വലിയ പ്രസക്തിയുണ്ട്. ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ എവിടേയും ഏര്‍പ്പെടുത്താത്തിന് സമാധാനം പറയണ്ടത് കമ്പനി അധികൃതര്‍ തന്നെയാണ്.

English summary
Robbers looted 30 KG gold and 3 Lakh rupees from Manappuram Gold's Nagpur Branch.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X