Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനക്കാര്‍ക്ക് കിടിലം 'ഹാപ്പി ന്യൂയര്‍' ആശംസിച്ച് കള്ളന്മാര്‍ 27ലക്ഷം കവര്‍ന്നു

ആഗ്ര: ന്യൂജനറേഷന്‍ കവര്‍ച്ച എന്നു പറഞ്ഞ് കേട്ടിട്ടേയുള്ളൂ.. ആഗ്രയിലെ ബാങ്കില്‍ നടന്ന മോഷണം അത്തരത്തിലായിരുന്നു. ജീവനക്കാര്‍ക്ക് ഒരു കിടിലം ന്യൂയര്‍ ആശംസിച്ചാണ് കള്ളന്മാര്‍ ബാങ്ക് കവര്‍ച്ച നടത്തിയത്. ആറംഗ സംഘം ബാങ്കില്‍ കടന്നുകയറി പട്ടാപ്പകല്‍ മോഷണം നടത്തുകയായിരുന്നു.

27ലക്ഷം രൂപയാണ് ബാങ്കില്‍ നിന്നും സംഘം മോഷ്ടിച്ചത്. ആഗ്രയിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ ഉച്ചയോടെയാണ് മോഷണം നടക്കുന്നത്. കൂളായി ജീവനക്കാര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നാണ് കവര്‍ച്ച നടന്നത്. മോഷ്ടാക്കള്‍ പണം തട്ടിയെടുത്തു കടന്നു കളയുന്ന ദൃശ്യങ്ങള്‍ ബാങ്കിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

robber

ബൈക്കിലെത്തിയാണ് സംഘം കവര്‍ച്ച നടത്തിയത്. ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച് അവശയാക്കിയതിനുശേഷമാണ് മോഷ്ടാക്കള്‍ ബാങ്കിലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് ബാങ്കിന്റെ ഷട്ടര്‍ അടയ്ക്കുകയും ജീവനക്കാര്‍ക്കുനേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു.

മോഷ്ടാക്കള്‍ കൊണ്ടുവന്ന ബാങ്കിലേക്ക് പണം എടുത്തിടാന്‍ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. 15മിനിട്ടോളം മോഷ്ടാക്കള്‍ ബാങ്കിനുള്ളില്‍ ഉണ്ടായിരുന്നവെന്നാണ് ജീവനക്കാര്‍ പറയുന്നത്. മോഷ്ടാക്കളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+