കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടത് എംപിമാരുടെ വസതിയില്‍ മോഷണം പതിവ്: പിന്നില്‍ കേന്ദ്രസര്‍ക്കാരെന്ന് ആരോപണം, സഭയില്‍ നോട്ടീസ്

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റംഗങ്ങളുടെ വസതികള്‍ മോഷണം പതിവാകുന്നു. അതീവ സുരക്ഷയുള്ള സ്ഥലങ്ങളില്‍ പോലും മോഷണം നടക്കുന്നതില്‍ പ്രതിപക്ഷ എംപിമാര്‍ക്ക് ആശങ്ക. മോഷണത്തിന് പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്നാണ് ആരോപണം.

23

എംപിമാരെ കേന്ദ്രസര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് എ സമ്പത്ത് എംപി പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ലോക്‌സഭയില്‍ നോട്ടീസ് നല്‍കി. എംപിമാരുടെ മൊബൈല്‍ ഫോണുകളാണ് പലപ്പോഴും മോഷ്ടിക്കപ്പെട്ടിട്ടുള്ളത്.

എംപിമാരുടെ മൊബൈലുകള്‍ പലയിടങ്ങളില്‍ വച്ച് മോഷ്ടിക്കപ്പെട്ടു. എംപിമാരുടെ വസതിയിലും മോഷണം നടക്കുന്നു. ഇത് സാധാരണ മോഷണമായി കണക്കാക്കാന്‍ സാധിക്കില്ല. കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെയാണ് ഈ മോഷണങ്ങളെല്ലാം നടക്കുന്നതെന്നും എംപി ആരോപിക്കുന്നു.

വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണം. കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ എംപിമാരെ നിരീക്ഷിക്കുകയാണ്. വിശദമായ ചര്‍ച്ച നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. നേരത്തെ ഈ പരാതി നിരവധി തവണ നല്‍കിയിട്ടും നടപടിയെടുത്തിരുന്നില്ല. തുടര്‍ന്നാണ് സമ്പത്ത് എംപി നേരിട്ട് ലോക്‌സഭാ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

മുമ്പ് പല എംപിമാരും ഇക്കാര്യം ഉന്നയിച്ചിരുന്നു. പ്രതിപക്ഷ എംപിമാരുടെ വസ്തുക്കള്‍ മാത്രമാണ് മോഷ്ടിക്കപ്പെടുന്നത്. അതാണ് പിന്നില്‍ ആസൂത്രണ നീക്കമുണ്ടെന്ന് സംശയമുണരാന്‍ കാരണം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൊബൈല്‍ ഫോണ്‍ അടുത്തിടെ മോഷണം പോയിരുന്നു. സമ്പത്ത് എംപിയുടെ വസതിയില്‍ മൂന്ന് തവണ മോഷണം നടന്നു. മറ്റു പല എംപിമാര്‍ക്കും സമാനമായ അനുഭവമുണ്ടായി. ഓരോ സംഭവമുണ്ടാകുമ്പോഴും പരാതി നല്‍കിയിരുന്നെങ്കിലും നടപടികളുണ്ടായിരുന്നില്ല.

English summary
Robbety at MP's House in Delhi; Sambath MP give notice to Speaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X