കണ്ണൂർ സെൻട്രൽ ജയിലിലെ ഐസോലഷൻ വാർഡിൽ നിന്നും ബാങ്ക് മോഷണ കേസിലെ പ്രതി മുങ്ങി
കണ്ണൂര്‍: കനത്ത സുരക്ഷാ സംവിധാനമുള്ള കണ്ണൂർ ജയിലിൽ മോഷണക്കേസ് പ്രതി ജയിൽ ചാടി. പള്ളിക്കുന്നിൽ സ്ഥിതി ചെയ്യുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കൊവിഡ് 19 നിരീക്ഷണത്തിനിടെ യാണ് കവർച്ചാ കേസിലെ പ്രതിയായ യുപി സ്വദേശി രക്ഷപ്പെട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കൊവിഡ് 19 നിരീക്ഷണ വാര്‍ഡില്‍ നിന്നും മോഷണക്കേസിലെ പ്രതിയാണ് തടവ് ചാടിയത്. യു.പി ആമീര്‍പൂര്‍ സ്വദേശി അജയ് ബാബു ( 25)വാണ് കടന്നുകളഞ്ഞത്.
ജയിലിലെ ആശുപത്രിയിൽ സജ്ജമാക്കിയ ഐസോലേഷന് വാര്‍ഡില്‍ നിന്നാണ് യുവാവ് രക്ഷപ്പെട്ടത്. കാസര്‍കോട് കനറാ ബാങ്കില്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. മാര്‍ച്ച് 25-നാണ് കാസര്‍കോട് നിന്നും ഇയാളെ കണ്ണൂരിലെ ജയിലിലേക്ക് കൊണ്ടുവന്നത്. കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് നിന്നും കൊണ്ടുവന്ന ആളായതിനാല്‍ ജയിലിലെ നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

വ്യാഴാഴ്ച്ച രാത്രി വൈകിയാണ് ജയില്‍ ജനല്‍ വെന്റിലേഷന് തകര്‍ത്ത് പ്രതി രക്ഷപ്പെട്ടതെന്നാണ് വിവരം. പ്രതി കടന്നുകളഞ്ഞ വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജയിൽ അധികൃതർ കണ്ണൂർ പൊലിസിനെ വിവരമറിയിച്ചു.ഇതിനെ തുടർന്ന് പള്ളിക്കുന്ന്, വളപട്ടണം, കണ്ണൂർ നഗരം, സിറ്റി, തളാപ്പ് എന്നിവടങ്ങളിൽ വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. വാഹന ഗതാഗത സൗകര്യമില്ലാത്തതിനാൽ ദൂരേക്ക് ഇയാൾക്ക് പോകാൻ കഴിയില്ലെന്നാണ് പൊലിസിന്റെ നിഗമനം.
ഇയാളുമായി ബന്ധമുള്ള ഇതര സംസ്ഥാനക്കാരുടെ ക്വാർട്ടേഴ്സുകളും താമസ സ്ഥലങ്ങളും പരിശോധിക്കും. ദേശീയ പാതയിലൂടെ റോഡ് ഗതാഗത മാർഗം ഇയാൾ രക്ഷപ്പെട്ടിരുന്നോവെന്ന് അറിയാൻ ഇതുവഴി വ്യാഴാഴ്ച്ച പോയ വാഹനങ്ങൾ പരിശോധിക്കുന്നുണ്ട്. ജയിൽ ചാട്ടത്തിനു ശേഷം കടന്നു പോയ ചരക്കു ലോറികളിലോ, സ്വകാര്യ വാഹനങ്ങളിലോ ഇയാൾ കയറിപ്പറ്റിയിട്ടുണ്ടോയെന്നറിയാനാണ് പരിശോധന നടത്തുന്നത്. ഇതിനായി കണ്ണൂർ പള്ളിക്കുന്ന് ഭാഗത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കുന്നുണ്ട്. ഇയാൾ ദൂരെയെവിടെയെങ്കിലും പോയിരിക്കാൻ സാധ്യതയില്ലെന്നാണ് പോലീസ് പറയുന്നത്.
കാസർഗോഡ് നിന്ന് കണ്ണൂരിലേക്ക് മാറ്റിയതിനാലാണ് അജയ് ബാബുവിനെ നിരീക്ഷണത്തിൽ വയ്ക്കുന്നതിന് കാരണമായതെന്നും ഇയാളുടെ പരിശോധനാ ഫലം ഇതു വരെ ലഭിച്ചിട്ടില്ലെന്നുമാണ് ജയിൽ ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ ഇയാൾക്ക് കൊവിഡ് വൈറസ് രോഗബാധയുണ്ടെന്ന് തെളിഞ്ഞാൽ സ്ഥിതിഗതികൾ വഷളാകും. അതു കൊണ്ട് തന്നെ ഇയാളെ എത്രയും വേഗം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്. കണ്ണൂർ സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.
നേരത്തെ കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജയിലുകളിലെ തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും എട്ട് റിമാൻഡ് തടവുകാരെ ജാമ്യത്തിൽ വിട്ടവരും. വിവിധ കേസുകളിൽ റിമാൻഡിലായ എട്ടു പേരെയാണ് ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജയിലുകളിലെ തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജീവപര്യന്തം തടവുകാരടക്കം 78 ശിക്ഷാ തടവുകാർക്ക് നേരത്തെ പരോള്‍ അനുവദിച്ചിരുന്നു. 60 ദിവസത്തെ പരോളാണ് അവർക്ക് അനുവദിച്ചത്. തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 300 തടവുകാര്‍ക്ക് പരോളോ, ഇടക്കാല ജാമ്യമോ അനുവദിക്കുന്നതിന് പരിഗണിക്കാമെന്ന് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കെ കെ ബാബുരാജ് സംസ്ഥാന സര്‍ക്കാരിന് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു പരിഗണിച്ചുമാണ് നടപടിയുണ്ടായത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications