കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂർ സെൻട്രൽ ജയിലിലെ ഐസോലഷൻ വാർഡിൽ നിന്നും ബാങ്ക് മോഷണ കേസിലെ പ്രതി മുങ്ങി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കനത്ത സുരക്ഷാ സംവിധാനമുള്ള കണ്ണൂർ ജയിലിൽ മോഷണക്കേസ് പ്രതി ജയിൽ ചാടി. പള്ളിക്കുന്നിൽ സ്ഥിതി ചെയ്യുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കൊവിഡ് 19 നിരീക്ഷണത്തിനിടെ യാണ് കവർച്ചാ കേസിലെ പ്രതിയായ യുപി സ്വദേശി രക്ഷപ്പെട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കൊവിഡ് 19 നിരീക്ഷണ വാര്‍ഡില്‍ നിന്നും മോഷണക്കേസിലെ പ്രതിയാണ് തടവ് ചാടിയത്. യു.പി ആമീര്‍പൂര്‍ സ്വദേശി അജയ് ബാബു ( 25)വാണ് കടന്നുകളഞ്ഞത്.

ഒന്‍പതാം നമ്പറിന്റെ ഹിന്ദുത്വ തിയറിയുമായി ശശി തരൂര്‍;പുതിയ ടാസ്‌ക് വന്നിട്ടുണ്ടെന്ന് തപ്‌സിഒന്‍പതാം നമ്പറിന്റെ ഹിന്ദുത്വ തിയറിയുമായി ശശി തരൂര്‍;പുതിയ ടാസ്‌ക് വന്നിട്ടുണ്ടെന്ന് തപ്‌സി

ജയിലിലെ ആശുപത്രിയിൽ സജ്ജമാക്കിയ ഐസോലേഷന്‍ വാര്‍ഡില്‍ നിന്നാണ് യുവാവ് രക്ഷപ്പെട്ടത്. കാസര്‍കോട് കനറാ ബാങ്കില്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. മാര്‍ച്ച് 25-നാണ് കാസര്‍കോട് നിന്നും ഇയാളെ കണ്ണൂരിലെ ജയിലിലേക്ക് കൊണ്ടുവന്നത്. കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് നിന്നും കൊണ്ടുവന്ന ആളായതിനാല്‍ ജയിലിലെ നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

jail3-158479

വ്യാഴാഴ്ച്ച രാത്രി വൈകിയാണ് ജയില്‍ ജനല്‍ വെന്റിലേഷന്‍ തകര്‍ത്ത് പ്രതി രക്ഷപ്പെട്ടതെന്നാണ് വിവരം. പ്രതി കടന്നുകളഞ്ഞ വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജയിൽ അധികൃതർ കണ്ണൂർ പൊലിസിനെ വിവരമറിയിച്ചു.ഇതിനെ തുടർന്ന് പള്ളിക്കുന്ന്, വളപട്ടണം, കണ്ണൂർ നഗരം, സിറ്റി, തളാപ്പ് എന്നിവടങ്ങളിൽ വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. വാഹന ഗതാഗത സൗകര്യമില്ലാത്തതിനാൽ ദൂരേക്ക് ഇയാൾക്ക് പോകാൻ കഴിയില്ലെന്നാണ് പൊലിസിന്റെ നിഗമനം.

ഇയാളുമായി ബന്ധമുള്ള ഇതര സംസ്ഥാനക്കാരുടെ ക്വാർട്ടേഴ്സുകളും താമസ സ്ഥലങ്ങളും പരിശോധിക്കും. ദേശീയ പാതയിലൂടെ റോഡ് ഗതാഗത മാർഗം ഇയാൾ രക്ഷപ്പെട്ടിരുന്നോവെന്ന് അറിയാൻ ഇതുവഴി വ്യാഴാഴ്ച്ച പോയ വാഹനങ്ങൾ പരിശോധിക്കുന്നുണ്ട്. ജയിൽ ചാട്ടത്തിനു ശേഷം കടന്നു പോയ ചരക്കു ലോറികളിലോ, സ്വകാര്യ വാഹനങ്ങളിലോ ഇയാൾ കയറിപ്പറ്റിയിട്ടുണ്ടോയെന്നറിയാനാണ് പരിശോധന നടത്തുന്നത്. ഇതിനായി കണ്ണൂർ പള്ളിക്കുന്ന് ഭാഗത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കുന്നുണ്ട്. ഇയാൾ ദൂരെയെവിടെയെങ്കിലും പോയിരിക്കാൻ സാധ്യതയില്ലെന്നാണ് പോലീസ് പറയുന്നത്.

കാസർഗോഡ് നിന്ന് കണ്ണൂരിലേക്ക് മാറ്റിയതിനാലാണ് അജയ് ബാബുവിനെ നിരീക്ഷണത്തിൽ വയ്ക്കുന്നതിന് കാരണമായതെന്നും ഇയാളുടെ പരിശോധനാ ഫലം ഇതു വരെ ലഭിച്ചിട്ടില്ലെന്നുമാണ് ജയിൽ ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ ഇയാൾക്ക് കൊവിഡ് വൈറസ് രോഗബാധയുണ്ടെന്ന് തെളിഞ്ഞാൽ സ്ഥിതിഗതികൾ വഷളാകും. അതു കൊണ്ട് തന്നെ ഇയാളെ എത്രയും വേഗം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്. കണ്ണൂർ സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.

നേരത്തെ കോ​വി​ഡ് 19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സംസ്ഥാനത്തെ ജ​യി​ലു​ക​ളി​ലെ തി​ര​ക്കു കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍​നി​ന്നും എ​ട്ട് റി​മാ​ൻ​ഡ് ത​ട​വു​കാ​രെ ജാ​മ്യ​ത്തി​ൽ വി​ട്ടവരും. വി​വി​ധ കേ​സു​ക​ളി​ൽ റി​മാ​ൻ​ഡി​ലാ​യ എ​ട്ടു ​പേ​രെ​യാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദ്ദേശത്തെ തു​ട​ർ​ന്ന് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ച​ത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജ​യി​ലു​ക​ളി​ലെ തി​ര​ക്കു​ കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​ട​ക്കം 78 ശി​ക്ഷാ ത​ട​വു​കാ​ർ​ക്ക് നേ​ര​ത്തെ പ​രോ​ള്‍ അ​നു​വ​ദി​ച്ചി​രു​ന്നു. 60 ദി​വ​സ​ത്തെ പ​രോ​ളാ​ണ് അ​വ​ർ​ക്ക് അ​നു​വ​ദി​ച്ച​ത്. തി​ര​ക്കു കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ 300 ത​ട​വു​കാ​ര്‍​ക്ക് പ​രോ​ളോ, ഇ​ട​ക്കാ​ല ജാ​മ്യ​മോ അ​നു​വ​ദി​ക്കു​ന്ന​തി​ന് പ​രി​ഗ​ണി​ക്കാ​മെ​ന്ന് സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍ സൂ​പ്ര​ണ്ട് കെ കെ ബാ​ബുരാ​ജ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് നേ​ര​ത്തെ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു പരിഗണിച്ചുമാണ് നടപടിയുണ്ടായത്.

English summary
Robbery case accused goes missing from isolation ward in Kannur central jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X