• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബെംഗളൂരുവിലെ രാത്രികളെ പേടിക്കണം; ഓട്ടോകൾ കേന്ദ്രീകരിച്ച് കവർച്ച, കൂടുതലും ഇരയാകുന്നത് മലയാളികൾ?

ബെംഗളൂരു: ബെംഗളൂരുവിൽ കവർച്ച സംഘങ്ങൾ കൂടുന്നു. അന്യസംസ്ഥാന ജീവനക്കാരാണ് പലപ്പോഴും ബെംഗളൂരുവിവൽ കവർച്ചയ്ക്ക് ഇരയാകുന്നത്. രാത്രിയില്‍ ഓഫീസിലേക്ക് പോകുന്നവരെയും ദൂരസ്ഥലങ്ങളില്‍നിന്ന് നഗരത്തിലെത്തുന്നവരെയും ലക്ഷ്യമിടുന്ന കവര്‍ച്ചക്കാരാണ് യാത്രക്കാരുടെ പേടിസ്വപ്നമാവുകയാണ്. മലയാളികളാണ് കൂടുതലും ഇരയാകുന്നതെന്നാണ് റിപ്പോർട്ടുകൾ.

കവർച്ച ശ്രമങ്ങൾ ചിലപ്പോൾ കൊലപാതകങ്ങളിൽ വരെ കലാശിക്കുന്നുണ്ട്. പോലീസിന്റെ ഭാഗത്തു നിന്ന് പലപ്പോളും ഇരകൾക്ക് വേണ്ടിയുള്ള പ്രതികരണങ്ങൾ ഉണ്ടാകുന്നില്ലെന്ന ആരോപണങ്ങളും നിലനിൽക്കുന്നുണ്ട്. പുലര്‍ച്ചെ 2.30-ന് ജോലിക്കുപോകാനിറങ്ങിയ മലയാളി യുവാവിനെ ഷെയര്‍ ഓട്ടോയില്‍ യാത്ര വാഗ്ദാനംചെയ്ത് മൂന്നംഗസംഘം വ്യാഴാഴ്ച കവര്‍ച്ചചെയ്തതാണ് ഒടുവിലത്തെ സംഭവം.

അവസാന സംഭവം...

അവസാന സംഭവം...

മാവേലിക്കര സ്വദേശി ഷെഫിന്‍ കോശി(26)യെയാണ് സംഘം കുത്തിപ്പരിക്കേല്‍പ്പിച്ച് പണവും മൊബൈലും കവര്‍ന്നത്. ആളൊഴിഞ്ഞ ഇടവഴിയില്‍ തള്ളിയ ഷെഫിനെ പോലീസെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യെലച്ചനഹള്ളിയില്‍വെച്ചായിരുന്നു സംഭവം.സ്ഥലത്തെ നിരീക്ഷണക്യാമറാ ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും കവര്‍ച്ചക്കാരെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.

ജെപി നഗറിലും സമാന സംഭവം

ജെപി നഗറിലും സമാന സംഭവം

വെള്ളിയാഴ്ച ജെപി നഗറിലും ഇത്തരത്തിലുള്ള സമാന സംഭവം നടന്നിരുന്നു. മൂന്നംഗസംഘം യുവാവിനെ ഓട്ടോയില്‍ കയറ്റി കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നു. ബെംഗളൂരു സ്വദേശിയായ അമന്‍ മിശ്ര(23)യാണ് അക്രമത്തിനിരയായത്. ഇലക്ട്രീഷ്യനായ ഇദ്ദേഹം വീട്ടിലേക്ക് പോകാൻ വാഹനം കാത്തു നിൽക്കുന്നതിനിടയിലായിരുന്നു സംഭവം നടന്നത്.

ഓട്ടോ കേന്ദ്രീകരിച്ച് സംഘം

ഓട്ടോ കേന്ദ്രീകരിച്ച് സംഘം

ഓട്ടോ അടുത്തുനിര്‍ത്തി എവിടേക്കാണ് പോകേണ്ടതെന്ന് അന്വേഷിച്ചു. ഈ സമയത്ത് പുറത്തുനില്‍ക്കുകയായിരുന്ന രണ്ടുപേര്‍ ബലമായി യുവാവിനെ ഒട്ടോയിലേക്ക് തള്ളുകയായിരുന്നു. തുടര്‍ന്ന് അതിവേഗത്തില്‍ ഓടിച്ചുപോയ ഓട്ടോ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൈവശമുണ്ടായിരുന്ന 5000 രൂപ കവര്‍ന്നു. പിന്നീട് ബലമായി ഗൂഗിള്‍പേ വഴി 14,000 രൂപ കവർച്ചക്കാരുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.

വെട്ടി പരിക്കേൽപ്പിച്ചു

വെട്ടി പരിക്കേൽപ്പിച്ചു

ഇതിനിടെ അമലിന്റെ കൈകൾ കവർച്ച സംഘം കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. നാലുമണിക്കൂര്‍ നഗരത്തില്‍ കറങ്ങിയശേഷമാണ് അമന്‍ മിശ്രയെ ഐഎസ്ആര്‍ഒ ലേഔട്ടിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കി വിട്ടെന്ന് പരാതിയിൽ പറയുന്നു. വാഹനം കാത്തുനില്‍ക്കുന്നവരെ കുറഞ്ഞ നിരക്കില്‍ പോകേണ്ട സ്ഥലത്തെത്തിക്കാമെന്ന് വാഗ്ദാനം ചെയ്യും. പിറകിലിരിക്കുന്നവർ യാത്രക്കാരാണെന്നാണ് തോന്നുക. എന്നാൽ വിജയനമായ വഴിയിൽ എത്തി ആയുധം കാട്ടി ഇവർ ഭീഷണിപ്പെടുത്തും.

മനുലാലിന്റെ ബാഗ് നഷ്ടമായ സംഭവം

മനുലാലിന്റെ ബാഗ് നഷ്ടമായ സംഭവം

യാത്രയ്ക്കിടെ നിന്നുപോയ ഓട്ടോറിക്ഷ തള്ളുന്നതിനിടെ മലയാളി യാത്രക്കാരന്റെ പണവും ലാപ്ടോപ്പുമടങ്ങിയ ബാഗുമായി ഓട്ടോഡ്രൈവര്‍ സ്ഥലംവിട്ട സംഭവവുമുണ്ട്. കൊല്ലം പരവൂര്‍ സ്വദേശി മനുലാലിന്റെ ബാഗായിരുന്നു ഇതിന് മുമ്പ് മോഷണം പോയത്. ബെന്നാര്‍ഘട്ട റോഡ് ബിലേകഹള്ളി സിഗ്‌നലിന് സമീപം കഴിഞ്ഞദിവസമാണ് സംഭവം. അള്‍സൂരിലെ കമ്പനിയില്‍നിന്നും അരീക്കരയിലെ താമസസ്ഥലത്തേക്ക് പോകുന്നതിനാണ് മനുലാല്‍ ഓട്ടോറിക്ഷ വിളിച്ചത്. ബിലേകഹള്ളിയിലെത്തിയപ്പോള്‍ ഓട്ടോറിക്ഷ നിന്നുപോയപ്പോഴാണ് സംഭവം നടന്നത്.

കയ്യിൽ പണമില്ലെങ്കിലും പേടിക്കണം

കയ്യിൽ പണമില്ലെങ്കിലും പേടിക്കണം

കൈയ്യിൽ പണമില്ലെങ്കിലും കത്തി കാട്ടി ഭീഷണിപ്പെടുത്തി എടിഎമ്മിൽ നിന്നും പണം പിൻവലിച്ച് കൈക്കലാക്കും. മൊബൈൽ ബാങ്കിങ് ആപ്പുകളഅ‍ വഴിയും പണം ഇവർ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിക്കും. . മൊബൈലും വാച്ചും അടക്കം കത്തികാട്ടി വാങ്ങുകയും ചെയ്യും. കൊടുക്കാന്‍ വിസമ്മതിച്ചാല്‍ ആയുധങ്ങളുപയോഗിച്ച് ആക്രമിക്കാനും മടക്കാക്കാറില്ല. ബംഗളൂരുവില്‍ മലയാളി യുവാവ് നടുറോഡില്‍ കുത്തേറ്റ് മരിച്ച സംഭവവും ഇതുംമായി കൂട്ടിവായിക്കേണ്ടി വരും. ചേര്‍ത്തല സ്വദേശി ഗൗതം കൃഷ്ണയാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിക്ക് മജെസ്റ്റിക് ബസ്സ്റ്റാന്‍ഡിന് അടുത്തു വെച്ചാണ് സംഭവം. കവര്‍ച്ച ശ്രമത്തിനിടെ കുത്തേറ്റതാവാമെന്നാണ് പ്രാഥമിക നിഗമനം.

മൊബൈൽ മോഷണം പതിവ്

മൊബൈൽ മോഷണം പതിവ്

അന്യസംസ്ഥാന ജീവനക്കാരെ കേന്ദ്രീകരിച്ച് മൊബൈൽ മോഷണവും പതിവാണഅ. ബൈക്കിൽ എത്തുന്ന സംഘം ഫോൺ ചെയ്യുന്നതിനിടയിൽ തട്ടിഎടുത്ത് കൊണ്ടുപോകുകയാണ് പതിവ്. പോക്കറ്റിൽ നിന്ന് എടുത്ത് കൊണ്ടു പോയെന്ന പരാതികളും ഉയരുന്നുണ്ട്. മോഷണം കൃത്യമായി കൺ മുന്നിലവ്‍ കാണുന്നുണ്ടെങ്കിലും ഒന്നും പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയാണ് പലപ്പോഴും. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയാൽ തന്നെ കേസ് രജിസ്റ്റർ ചെയ്യണമെങ്കിൽ കൈക്കൂലി ആവശ്യപ്പെടുന്നു എന്ന പരാതികളും ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെ ആരും കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറാവാറില്ല.

English summary
Robbery is on the rise in Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X