രാജധാനി എക്സ്പ്രസിൽ വൻകവർച്ച!! മയക്കിക്കിടത്തി യാത്രക്കാരിൽ നിന്ന് ലക്ഷങ്ങൾ കവർന്നു!!
മുംബൈയിൽ നിന്ന് ദില്ലിയിലേക്ക് പോയ രാജധാനി എക്സ്പ്രസിലാണ് മോഷണം നടന്നത്. യാത്രക്കാരെ മയക്കിക്കിടത്തിയാണ് മോഷണം
ദില്ലി: രാജധാനി എക്സ്പ്രസിൽ വൻ കവർച്ച. യാത്രക്കാരെ മയക്കി കിടത്തി ലക്ഷങ്ങൾ കവർന്നതായി പരാതി. ട്രെയിൻ ബുധനാഴ്ച ദില്ലിയിലെ നിസാമുദ്ദീൻ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. തുടർന്ന് യാത്രക്കാർ സ്റ്റേഷനിൽ പരാതി നൽകി.

മുംബൈയിൽ നിന്ന് ദില്ലിയിലേക്ക് പോയ രാജധാനി എക്സ്പ്രസിലാണ് മോഷണം നടന്നത്. യാത്രക്കാരെ മയക്കിക്കിടത്തിയാണ് മോഷണം. പണം, സ്വർണം,ഫോൺ , ലാപ്ടോപ്പ് തുടങ്ങി വിലപിടിപ്പുള്ള പലതും നഷ്ടമായി. 12 ലക്ഷം രൂപ നഷ്ടമായിട്ടുണ്ട്. 11 യാത്രക്കാരെയാണ് കവർച്ച നടത്തിയിരിക്കുന്നത്. ഇവർ പരാതി നൽകി.
പലർക്കും പെട്ടെന്ന് ഉറക്കം വരുന്നതായി തോന്നിയെന്ന് കവർച്ച ചെയ്യപ്പെട്ടവർ പറഞ്ഞു. രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം വച്ചാണ് മോഷണം നടന്നിരിക്കുന്നതെന്നാണ് സംശയിക്കുന്നത്. ഒമ്പതു കോച്ചുകളിലെ യാത്രക്കാരാണ് കവർച്ചയ്ക്ക് ഇരയായത്. എസി കോച്ചിൽ യാത്ര ചെയ്തിരുന്നവരെയാണ് കവർച്ച ചെയ്തത്.
മോഷണത്തിനു ശേഷം പഴ്സുകളും ബാഗുകളും ടോയ് ലെറ്റിനു സമീപത്തെ വേസ്റ്റ്ബോക്സിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ കോച്ചുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് റെയിൽവേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications