ബാങ്ക് കവര്‍ച്ച മുതല്‍ ബോംബ് നിര്‍മാണം വരെ; കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകര്‍ ചെയ്തത്
ഭോപ്പാല്‍: ഭോപ്പാല്‍ സെന്‍ട്രന്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കകം കൊല്ലപ്പെട്ട എട്ട് സിമി പ്രവര്‍ത്തകര്‍ ചെയ്തത് വിവിധങ്ങളായ കുറ്റങ്ങള്‍. ബാങ്ക് കവര്‍ച്ച മുതല്‍ ബോംബ് നിര്‍മാണം വരെ ഇതില്‍പ്പെടുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി രക്ഷപ്പെട്ട ഇവര്‍ ഉച്ചയോടെ പോലീസിന്റെ വെടിവെപ്പില്‍ കൊല്ലപ്പെടുകയായിരുന്നു.
കൊല്ലപ്പെട്ടവരില്‍ ഒരാളായ മധ്യപ്രദേശ് സ്വദേശി അഖീല്‍ ഖില്‍ജിയെ 2012ല്‍ മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശില ഖംദ്വ ജില്ലയില്‍ സിമി രൂപീകരിക്കുന്നതില്‍ പ്രധാനിയായിരുന്നു അഖീല്‍ ഖില്‍ജി. 2011ല്‍ ഖില്‍ജിയുടെ വീട്ടില്‍ യോഗം നടത്തവെ 10 സിമി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രമുഖരായ ബിജെപി, ആര്‍എസ്എസ് നേതാക്കളെ കൊലപ്പെടുത്താന്‍ ഖില്‍ജി പദ്ധതിയിട്ടിരുന്നതായാണ് കേസ്.

കൊല്ലപ്പെട്ട മെഹബൂബ് ഗുഡ്ഡു ഒട്ടേറെ കൊലപാതകക്കേസുകളില്‍ പ്രതിയാണ്. ആന്റി ടെറിറിസം സ്ക്വാഡ് കോണ്‍സ്റ്റബിള്‍ സിതാറാം യാദവ്, ഒരു ബാങ്ക് മാനേജേര്‍, അഭിഭാഷകന് തുടങ്ങിയവരെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ പ്രതിയാണ്. 2011ല്‍ ഖംദ്വ ജയിലില്‍ നിന്നും രക്ഷപ്പെട്ട ഇയാള്‍ 2016ല്‍ ഒഡിഷയില്‍ വെച്ചാണ് വീണ്ടും പിടിയിലാകുന്നത്.
സിമി പ്രവര്‍ത്തകനായ സക്കീര്‍ ഹുസൈന് വ്യാജ സിം കാര്‍ഡുമായി ബന്ധപ്പെട്ടാണ് പിടിയിലാകുന്നത്. മണപ്പുറം ബാങ്ക് കവര്‍ച്ച ചെയ്ത് 12 കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതിയാണ് ഇയാള്‍. 2011ല്‍ അറസ്റ്റിലായ ഇയാള്‍ 2013ല്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ടു. ഇതിനുശേഷം 46 ലക്ഷം രൂപ എസ്ബിഐയില്‍ നിന്നും കവര്‍ന്ന കേസില്‍ പ്രതിയായി. പിന്നീട് 2014ലാണ് വീണ്ടും അറസ്റ്റിലാകുന്നത്.
മണപ്പുറം കവര്‍ച്ചക്കേസിലെ മറ്റൊരു പ്രതിയാണ് അംജദ് ഖാന്. ബിജെപി കൗണ്‍സിലര്‍ പ്രമോദ് തിവാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. 2011ലാണ് അറസ്റ്റിലാകുന്നത്. 2013ല്‍ ജയില്‍ ചാടിയ ഇയാളെ 2016 ഫിബ്രുവരിയില്‍ വീണ്ടും പിടികൂടി.
മുന്‍ പോലീസുകാരന്റെ സഹോദരന് കൂടിയായ മുഹമ്മദ് സാലിഖ് ആണ് കൊല്ലപ്പെട്ടവരില്‍ മറ്റൊരാള്‍. 2011ല്‍ പോലീസ് ഖാംദ്വയില് നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലാകുന്നത്. 2013ല്‍ ജയില്‍ ചാടിയ സാലിഖ് മറ്റു പ്രതികള്‍ക്കൊപ്പം 2016 ഫിബ്രുവരിയിലാണ് വീണ്ടും പിടികൂടുന്നത്.
മഹാരാഷ്ട്രയിലെ ഷോലാപുര്‍ സ്വദേശിയാണ് മുഹമ്മദ് ഖാലിദ് അഹമ്മദ്. മുന്‍ കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയെയും മകളെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ട കേസിലെ പ്രതിയാണിയാള്‍. 2013 ഡിസംബറിലാണ് അറസ്റ്റിലാകുന്നത്. ഇന്ത്യന്‍ മുജാഹിദ്ദീനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിന് പിടിയിലായ വ്യക്തയാണ് മുജീബ് ഷെയ്ക്ക്. 2011ല്‍ ജബല്‍പുരില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അഹമ്മദാബാദ് ബോംബ് സ്ഫോടന പരമ്പരയില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ബോബ് നിര്‍മിക്കാന്‍ കഴിവുള്ളയാളാണ് 2014ല്‍ അറസ്റ്റിലായ അബ്ദുള്‍ മജീദ്. സിമിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. പലതരത്തിലുള്ള ബോംബുകള്‍ ഇലക്ട്രീഷ്യനായ മജീദ് സിമിക്കുവേണ്ടി നിര്‍മിച്ചിരുന്നു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications