കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്ക് കവര്‍ച്ച മുതല്‍ ബോംബ് നിര്‍മാണം വരെ; കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകര്‍ ചെയ്തത്

  • By Anwar Sadath
Google Oneindia Malayalam News

ഭോപ്പാല്‍: ഭോപ്പാല്‍ സെന്‍ട്രന്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കകം കൊല്ലപ്പെട്ട എട്ട് സിമി പ്രവര്‍ത്തകര്‍ ചെയ്തത് വിവിധങ്ങളായ കുറ്റങ്ങള്‍. ബാങ്ക് കവര്‍ച്ച മുതല്‍ ബോംബ് നിര്‍മാണം വരെ ഇതില്‍പ്പെടുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി രക്ഷപ്പെട്ട ഇവര്‍ ഉച്ചയോടെ പോലീസിന്റെ വെടിവെപ്പില്‍ കൊല്ലപ്പെടുകയായിരുന്നു.

കൊല്ലപ്പെട്ടവരില്‍ ഒരാളായ മധ്യപ്രദേശ് സ്വദേശി അഖീല്‍ ഖില്‍ജിയെ 2012ല്‍ മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശില ഖംദ്വ ജില്ലയില്‍ സിമി രൂപീകരിക്കുന്നതില്‍ പ്രധാനിയായിരുന്നു അഖീല്‍ ഖില്‍ജി. 2011ല്‍ ഖില്‍ജിയുടെ വീട്ടില്‍ യോഗം നടത്തവെ 10 സിമി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രമുഖരായ ബിജെപി, ആര്‍എസ്എസ് നേതാക്കളെ കൊലപ്പെടുത്താന്‍ ഖില്‍ജി പദ്ധതിയിട്ടിരുന്നതായാണ് കേസ്.

 terrorism

കൊല്ലപ്പെട്ട മെഹബൂബ് ഗുഡ്ഡു ഒട്ടേറെ കൊലപാതകക്കേസുകളില്‍ പ്രതിയാണ്. ആന്റി ടെറിറിസം സ്‌ക്വാഡ് കോണ്‍സ്റ്റബിള്‍ സിതാറാം യാദവ്, ഒരു ബാങ്ക് മാനേജേര്‍, അഭിഭാഷകന്‍ തുടങ്ങിയവരെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ പ്രതിയാണ്. 2011ല്‍ ഖംദ്വ ജയിലില്‍ നിന്നും രക്ഷപ്പെട്ട ഇയാള്‍ 2016ല്‍ ഒഡിഷയില്‍ വെച്ചാണ് വീണ്ടും പിടിയിലാകുന്നത്.

സിമി പ്രവര്‍ത്തകനായ സക്കീര്‍ ഹുസൈന്‍ വ്യാജ സിം കാര്‍ഡുമായി ബന്ധപ്പെട്ടാണ് പിടിയിലാകുന്നത്. മണപ്പുറം ബാങ്ക് കവര്‍ച്ച ചെയ്ത് 12 കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതിയാണ് ഇയാള്‍. 2011ല്‍ അറസ്റ്റിലായ ഇയാള്‍ 2013ല്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ടു. ഇതിനുശേഷം 46 ലക്ഷം രൂപ എസ്ബിഐയില്‍ നിന്നും കവര്‍ന്ന കേസില്‍ പ്രതിയായി. പിന്നീട് 2014ലാണ് വീണ്ടും അറസ്റ്റിലാകുന്നത്.

മണപ്പുറം കവര്‍ച്ചക്കേസിലെ മറ്റൊരു പ്രതിയാണ് അംജദ് ഖാന്‍. ബിജെപി കൗണ്‍സിലര്‍ പ്രമോദ് തിവാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. 2011ലാണ് അറസ്റ്റിലാകുന്നത്. 2013ല്‍ ജയില്‍ ചാടിയ ഇയാളെ 2016 ഫിബ്രുവരിയില്‍ വീണ്ടും പിടികൂടി.

മുന്‍ പോലീസുകാരന്റെ സഹോദരന്‍ കൂടിയായ മുഹമ്മദ് സാലിഖ് ആണ് കൊല്ലപ്പെട്ടവരില്‍ മറ്റൊരാള്‍. 2011ല്‍ പോലീസ് ഖാംദ്വയില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലാകുന്നത്. 2013ല്‍ ജയില്‍ ചാടിയ സാലിഖ് മറ്റു പ്രതികള്‍ക്കൊപ്പം 2016 ഫിബ്രുവരിയിലാണ് വീണ്ടും പിടികൂടുന്നത്.

മഹാരാഷ്ട്രയിലെ ഷോലാപുര്‍ സ്വദേശിയാണ് മുഹമ്മദ് ഖാലിദ് അഹമ്മദ്. മുന്‍ കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയെയും മകളെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ട കേസിലെ പ്രതിയാണിയാള്‍. 2013 ഡിസംബറിലാണ് അറസ്റ്റിലാകുന്നത്. ഇന്ത്യന്‍ മുജാഹിദ്ദീനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിന് പിടിയിലായ വ്യക്തയാണ് മുജീബ് ഷെയ്ക്ക്. 2011ല്‍ ജബല്‍പുരില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അഹമ്മദാബാദ് ബോംബ് സ്‌ഫോടന പരമ്പരയില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ബോബ് നിര്‍മിക്കാന്‍ കഴിവുള്ളയാളാണ് 2014ല്‍ അറസ്റ്റിലായ അബ്ദുള്‍ മജീദ്. സിമിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. പലതരത്തിലുള്ള ബോംബുകള്‍ ഇലക്ട്രീഷ്യനായ മജീദ് സിമിക്കുവേണ്ടി നിര്‍മിച്ചിരുന്നു.

English summary
From robbing banks to making bombs: 8 SIMI men were serial offenders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X