ഒറ്റ ഇരട്ട നമ്പര്‍; വിഐപികളെ ഒഴിവാക്കിയത് തെറ്റെന്ന് റോബര്‍ട്ട് വദ്ര
ദില്ലി: കടുത്ത അന്തരീക്ഷ മലിനീകരണവും ട്രാഫിക് ജാമും മറികടക്കാന്‍ ദില്ലി സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന നിയമത്തിനെതിരെ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്ര. ഒറ്റ ഇരട്ട നമ്പര്‍ നിയമം അനുസരിച്ച് ഒറ്റ അക്കത്തില്‍ നമ്പരുള്ള വാഹനങ്ങള്‍ ഒറ്റ അക്ക ദിനങ്ങളിലും ഇരട്ട അക്ക നമ്പറുള്ള കാറുകള്‍ ഇരട്ട അക്ക തിയതി ഉള്ള ദിവസങ്ങളിലും മാത്രമേ റോഡില്‍ ഇറങ്ങാന്‍ പാടുള്ളൂ എന്നാണ് നിയമം.
ജനുവരി ഒന്നുമുതല്‍ പുതിയ തീയതി നിലവില്‍ വരും. ഞായറാഴ്ചകളില്‍ നിയമം ബാധകമല്ല. രാവിലെ എട്ടുമുതല്‍ വൈകീട്ട് എട്ടുവരെയാണ് നിയന്ത്രണം ഉണ്ടാവുക. നിയമം ലംഘിക്കുന്നവര്‍ക്ക് 2000 രൂപ പിഴയും ചുമത്തും. പുതിയ നിയമപ്രകാരം ഒന്നിടവിട്ട ദിനങ്ങളില്‍ മാത്രമേ സ്വന്തം വാഹനം ഉപയോഗിച്ച് നിരത്തിലിറങ്ങാന്‍ സാധിക്കൂ എന്നതാണ് അവസ്ഥ.

ഒറ്റ അക്കത്തിലും ഇരട്ട അകത്തിലും ഉള്ള രണ്ടു വാഹനങ്ങള്‍ ഉള്ളവര്‍ക്ക് എല്ലാ ദിവസം അവ ഉപയോഗിക്കാന്‍ സാധിക്കും. അതേസമയം, പുതിയ നിയമപ്രകാരം രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍, ലോക്‌സഭാ സ്പീക്കര്‍, പാര്‍ലമെന്റിന്റെ ഇരുസഭയുടെയും ഉപാധ്യക്ഷന്‍മാര്‍, അരവിന്ദ് കെജ് രിവാള്‍ ഒഴികെയുള്ള മുഖ്യമന്ത്രിമാര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവരെ ഒഴിവാക്കിയിരുന്നു.
തന്നെ ഒഴിച്ചുള്ള മുഖ്യമന്ത്രിമാര്‍ക്കാണ് കെജ്‌രിവാള്‍ അനുമതി നല്‍കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അതേസമയം, ഈ വിഐപികള്‍ക്കും ഇളവുകള്‍ നല്‍കരുതെന്നാണ് റോബര്‍ട്ട വദ്ര പറയുന്നത്. നിയമം എല്ലാവര്‍ക്കും തുല്യമാണ്. പൊതുജനങ്ങള്‍ക്കുള്ള നിയമം തന്നെ വിഐപികള്‍ക്കും പ്രാബല്യത്തിലാക്കണെന്ന് വദ്ര ആവശ്യപ്പെട്ടു.












Click it and Unblock the Notifications