കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണം വെളുപ്പിക്കല്‍; റോബര്‍ട്ട് വാദ്രയെ ചോദ്യം ചെയ്തത് 5 മണിക്കൂര്‍, ചോദ്യം ചെയ്യല്‍ ഇന്നും

Google Oneindia Malayalam News

Recommended Video

cmsvideo
കള്ളപ്പണക്കേസിൽ പ്രിയങ്കയുടെ ഭർത്താവിനെ ചോദ്യം ചെയ്യുന്നു | Oneindia Malayalam

ദില്ലി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തത് 5 മണിക്കൂര്‍. ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യം ചെയ്യല്‍.

കമല്‍നാഥിന് പിന്തുണയേറുന്നു; മുതിര്‍ന്ന ബിജെപി നേതാവ് കോണ്‍ഗ്രസില്‍, സ്വീകരിക്കാന്‍ രാഹുലെത്തുംകമല്‍നാഥിന് പിന്തുണയേറുന്നു; മുതിര്‍ന്ന ബിജെപി നേതാവ് കോണ്‍ഗ്രസില്‍, സ്വീകരിക്കാന്‍ രാഹുലെത്തും

ദില്ലിയിലെ ജംനഗറിലുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിലാണ് റോബര്‍ട്ട് വാദ്ര ചോദ്യം ചെയ്യലിന് ഹാജരായത്. പ്രിയങ്കയും വാദ്രക്കൊപ്പം എത്തിയിരുന്നു. കേസിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും താന്‍ ഭര്‍ത്താവിനൊപ്പം നിലകൊള്ളുമെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്യലില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വാദ്ര നിഷേധിച്ചതായാണ് സൂചന.

robert

കേസുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളിലൊരാളായ മനോജ് ആറോറുമായി വാദ്രയ്ക്കുള്ള ബന്ധം സംബന്ധിച്ച് എന്‍ഫോഴ്സ്മെന്‍റ് ചോദ്യങ്ങള്‍ ഉന്നയിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോടതിയുടെ നിര്‍ദേശത്തെതുടര്‍ന്നാണ് വാദ്ര ചോദ്യം ചെയ്യലിന് ഹാജരായത്. വാദ്രയെ ഈ മാസം 16 വരെ അറസ്റ്റ് ചെയ്യരുതെന്ന് ദില്ലി കോടതി ഉത്തരിവിട്ടിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമായി സഹകരിക്കണമെന്ന് കോടതി വാദ്രയോട് നിർദേശിക്കുകയും ചെയ്തു.

English summary
Robert Vadra Grilled For 5 Hours, Will Be Questioned Today As Well
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X